അനുരാഗം
- Poetry
- Prashad Parayil
- 14-Dec-2018
- 0
- 0
- 1287
അനുരാഗം
അനുരാഗം കൊതിക്കുന്നൊരെൻറെ മാറിൽ
നീയൊരു മയിൽപ്പീലിയായി മെല്ലെ ചേരുമ്പോൾ
പ്രിയതേ നിൻ മിഴികളിൽ നിറയുന്നിതാ മധുര നിലാമഴ
എൻ മനമാകെ ഒഴുകുന്നിതാ കുളിർക്കിനാ മഴ (അനുരാഗം)
ഓമൽക്കിനാവിനെ തഴുകുന്ന നേരം
പുല്ലാങ്കുഴൽ നാദമായ് നീ പാടുന്നുവോ?
ശ്രവ്യ മനോഹര ശ്രീരാഗമേ നിൻറെ താരാട്ടിൽ
പ്രകൃതീദേവിയും മയങ്ങുന്നുവല്ലോ!
ഈ പ്രമദ വൃന്ദാവനം തന്നിൽ
മയങ്ങട്ടെ ഞാനും മയങ്ങട്ടെ പൂങ്കാറ്റേ നീ ഉണർത്തല്ലേ (അനുരാഗം)
കാശ്മീര സന്ധ്യകൾ നിറം ചാർത്തുന്ന വാനിൽ
അരുണിമയാൽ നിൻ മുഖവും തുടുക്കുന്നുവോ
ദൃശ്യ മനോഹര സൌന്ദര്യമേ നിൻറെ നിറവിൽ
ത്രിസന്ധ്യ പോലും ശോഭിക്കുന്നുവല്ലോ!
ഈ ചക്രവാള സീമയിൽ
പുൽകട്ടെ ഞാനൊന്ന് പുൽകട്ടെ എൻ പ്രിയസഖീ നീ വരികയില്ലേ (അനുരാഗം)
എഴുത്തുകാരനെ കുറിച്ച്

കവിതകളുടെ കൂട്ടുകാരൻ, പ്രഷാദ് പാറയിൽ. അറബിക്കടലും കായലും സംഗമിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനനം. അനേകം മഹത്തുക്കളെ വാർത്തെടുത്ത ഇടവ മുസ്ലിം ഹൈസ്കൂളിലെ പഠനം ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചു. കവിതയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകന്മാർ, സുഹൃത്തുക്കൾ, ക്ലബ്ബ്കൾ. കഴിവുകൾ തിരിച്ചറിഞ്ഞ സൗഹൃദ വളങ്ങളുടെ നിര്ബന്ധപ്രകാഹാരം ധാരാളം കവിതാമത്സരങ്ങളിലും മ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login