
Prashad Parayil
About Prashad Parayil...
- കവിതകളുടെ കൂട്ടുകാരൻ, പ്രഷാദ് പാറയിൽ. അറബിക്കടലും കായലും സംഗമിക്കുന്ന പ്രകൃതിസൗന്ദര്യം നിറഞ്ഞു നിൽക്കുന്ന തിരുവനന്തപുരം ജില്ലയിലെ ഇടവയിൽ ജനനം. അനേകം മഹത്തുക്കളെ വാർത്തെടുത്ത ഇടവ മുസ്ലിം ഹൈസ്കൂളിലെ പഠനം ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചു. കവിതയുടെ ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അധ്യാപകന്മാർ, സുഹൃത്തുക്കൾ, ക്ലബ്ബ്കൾ. കഴിവുകൾ തിരിച്ചറിഞ്ഞ സൗഹൃദ വളങ്ങളുടെ നിര്ബന്ധപ്രകാഹാരം ധാരാളം കവിതാമത്സരങ്ങളിലും മറ്റും പങ്കെടുത്ത വിജയി ആയിട്ടുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഇടക്കിടക്ക് കുഞ്ഞു കവിതകളുമായി പ്രത്യക്ഷപ്പെടുന്നു.
Prashad Parayil Archives
-
2019-02-05
Poetry -
എന്റെ സ്വപ്നം.
മേഘപാളികൾക്ക് നടുവിലായി മറഞ്ഞു നിൽക്കുന്ന പാരിജാത പുഷ്പം പോലെ വിടർന്നൊരെൻ പ്രിയ സ്വപ്നമേ അറിയുന്നുവോ നീ ഈ നിലാവിന്റെ തേങ്ങൽ കാണുന്നുവോ ഈ പ്രേമാര്ദ്രമായ് നിറഞ്ഞ നേത്രങ്ങൾ ഹൃദയം തുളുമ്പുന്ന ദലമർമ്മരങ്ങൾ
-
-
2019-02-05
Stories -
ഓർമ്മകൾ
കണ്ണുനീരിനു മറവിലെ പുഞ്ചിരി, നാളെയുടെ പുതു നാമ്പുകളായി മനസ്സിൽ പൊട്ടി മുളക്കുമ്പോൾ ഇന്നലെകളിലെ നോവിന്റെ നൊമ്പരങ്ങളെ സുഖമുള്ള വേദനയായി താലോലിക്കാൻ ആ നോവിൽ അലിഞ്ഞു ചേരാൻ
-
-
2019-02-05
Stories -
സ്നേഹം
ഒരു ജന്മം മുഴുവൻ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു പെട്ടന്ന് കിട്ടുന്ന സ്നേഹത്തെക്കാൾ മാധുര്യവും ആഴവും പരപ്പും ഉണ്ടാകും. ക്ഷണികമായ ജീവിതം പോലെ വീണുടയുകയില്ല . - പ്രഷാദ് പാറയിൽ
-
-
2018-12-14
Poetry -
സ്വപ്നതീരം
ഏതോ സ്വപ്നതീരം കാണുന്നു ദൂരെ മനസ്സിനുളളിലൊരു മരീചിക പോലെ വർണ്ണസ്വപ്നവുമായൊരു മന്ത്രവീണ കാർ കൊണ്ടൽ കാണാത്ത സ്വപ്നം പോലെ തെന്നൽ തഴുകുമീ പാഴ്മുളം തണ്ടിൻറെ ചുണ്ടിൽ നിന്നൊഴുകുന്ന മധുവാർന്ന സംഗീതം പ്രിയസഖി തൻ അധരത്തിൽ നിന്നുതിരുന്നു ജീവാമൃതമായ് (ഏതോ) കുളിരേറും മോഹങ്ങൾ കൂടേറും പാടത്ത് ഇണക്കിളിയ
-
-
2018-12-14
Poetry -
അനുരാഗം
അനുരാഗം കൊതിക്കുന്നൊരെൻറെ മാറിൽ നീയൊരു മയിൽപ്പീലിയായി മെല്ലെ ചേരുമ്പോൾ പ്രിയതേ നിൻ മിഴികളിൽ നിറയുന്നിതാ മധുര നിലാമഴ എൻ മനമാകെ ഒഴുകുന്നിതാ കുളിർക്കിനാ മഴ (അനുരാഗം) ഓമൽക്കിനാവിനെ തഴുകുന്ന നേരം പുല്ലാങ്കുഴൽ നാദമായ് നീ പാടുന്നുവോ? ശ്രവ്യ മനോഹര ശ്രീരാഗമേ നിൻറെ താരാട്ടിൽ പ്രകൃതീദേവിയും മയങ്ങുന്
-
-
2018-12-08
Poetry -
പ്രണയിനി
പുഴയിലെ ഓളങ്ങൾ മണിമുത്ത് ചാർത്തുമ്പോൾ രഹസ്യമായ് പവനൻ ഓതുന്നതെന്തേ നിൻ കാതിൽ, പ്രിയതേ..... , പറയൂ പറയൂ തേന്മൊഴിയാളേ എൻറെ പൂമിഴിയാളേ (പുഴയിലെ) പൊൻവള ചാർത്തിയ നിൻ കൈത്തണ്ടിൽ അനുരാഗ മുത്തങ്ങളേകുവതാരോ ചാരത്തണയുന്ന നിറമാർന്ന കിനാവുകൾ മാടി വിളിക്കുന്നു വെൺപിറാക്കളായ് അണയൂ അലിയൂ പ്രിയ ചന്ദ്രികേ ഈ ഏകാന്
-
-
2018-11-24
Poetry -
സ്നേഹം
സ്നേഹം അസാധാരണമായ ഒരു അനുഭൂതിയാണ് അതിൽ നിറഞ്ഞിരിക്കുന്ന നവരസഭാവങ്ങൾക്ക് ഒരേ നിറമാണ്. - പ്രഷാദ് പാറയിൽ
-
-
2018-11-24
Poetry -
ആശംസകൾ
ഒരു സുപ്രഭാതംകൊണ്ടോ ശുഭരാത്രി കൊണ്ടോ അവസാനിക്കുന്ന സ്നേഹബന്ധങ്ങൾക്ക് ഒരു സുഖവും കാണില്ല - പ്രഷാദ് പാറയിൽ
-
-
2018-11-24
Poetry -
അസ്തമയം
ചക്രവാള സീമയിലെ വർണ്ണങ്ങളിൽ ജീവാംശമായി തിളങ്ങുന്ന സ്നേഹബിന്ദു ഇന്നെൻറെ ചാരത്തു മെല്ലെ വന്നണയുമ്പോൾ അറിയുന്നു ഞാൻ സ്നേഹത്തിന് കാണാ വർണ്ണങ്ങളിലെ സിന്ദൂരം ചാലിച്ച പൊൻകിരണം
-
-
2018-11-24
Poetry -
നാം
മനസ്സ് പാടുന്ന സംഗീതം മധുരോദാരമായി മൊഴിയുന്ന മന്ത്രണം പോലെ കേൾക്കുന്ന കർണ്ണങ്ങൾക്കു മോഹനം, മനോഹരം . മധുരം ഊരുന്നൊരീ ജീവിതം ചെറുതെന്നാകിലും സ്നേഹിപ്പോ നാം ഈ പ്രപഞ്ചത്തോളം നമ്മെ. - പ്രഷാദ് പാറയിൽ
-