നിയമങ്ങൾ / Rules

അപ്ഡേറ്റ് ചെയ്തത്: 4 ജനുവരി 2023

സ്വാഗതം

താങ്കൾ 'എന്റെ സൃഷ്ടി'യുടെ ഭാഗമായതിൽ വളരെയധികം സന്തോഷമുണ്ട്.

താങ്കളുടെ 'സ്വന്തം' സൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരു പ്ലാറ്റ്ഫോമാണിത്.

വെബ്സൈറ്റിന്റെ ശരിയായ നടത്തിപ്പിന് മെമ്പേഴ്‌സ് പാലിക്കുന്നതിനു വേണ്ടിയുള്ള നിയമാവലികൾ ചുവടെ കൊടുക്കുന്നു:

1. 'എന്റെ സൃഷ്ടി'യുടെ ഫേസ്ബുക് പേജിലോ, ഗ്രൂപ്പിലോ, അംഗങ്ങൾ ആയിട്ടുള്ളവർക്കും, വെബ്സൈറ്റിയിൽ നേരിട്ടു അംഗത്വം എടുത്തവർക്കും കലാസൃഷ്ടികൾ പോസ്റ്റ് ചെയ്യാൻ അനുവാദമുണ്ടായിരിക്കുന്നതാണ്. അംഗങ്ങളുടെ സൃഷ്ടിഫേസ്ബുക്ക് കൂട്ടായ്മയിലെ പോസ്റ്റുകൾ അംഗങ്ങൾക്ക് നേരിട്ടോ അല്ലെങ്കിൽ അഡ്മിൻ ഡെസ്കോ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുന്നതായിരിക്കും. പോസ്റ്റുകൾ, ഫോട്ടോകൾ, അംഗങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് അങ്ങനെ ചെയ്യുന്നതിന് അഡ്മിൻ പാനലിനു പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്. അതിനായി അംഗങ്ങളുടെ പ്രത്യേക അനുമതി ആവശ്യമുള്ളതല്ല.

2. താങ്കളുടെ 'സ്വന്തം' സൃഷ്ടികൾ പ്രസിദ്ധപ്പെടുത്താനുള്ള ഒരു പ്ലാറ്റ്ഫോമാണിത്. അംഗങ്ങളുടെ നല്ല സൃഷ്ടികൾ, സമയാസമയങ്ങളിൽ സൃഷ്ടി വെബ്സൈറ്റിൽ പേജുകളായും, വെബ്സൈറ്റിന്റെ ഓൺലൈൻ ബ്ലോഗിലോ പ്രസിദ്ധപ്പെടുത്തുന്നതാണ്.

3. കവിതകൾ, കഥകൾ, ചിന്തകൾ, ലേഖനങ്ങൾ, ചെറുകഥകൾ, സ്വന്തമായി വരച്ച മനോഹരമായ ചിത്രങ്ങൾ, സ്വന്തം ക്യാമറയിൽ പകർത്തിയ മൂല്യമുള്ള ചിത്രങ്ങൾ തുടങ്ങീ സ്വന്തം സൃഷ്ടികൾ താങ്കൾക്ക് 'എന്റെ സൃഷ്ടി'യുടെ ഫേസ്ബുക്ക് ഗ്രൂപ്പിലോ, വെബ്സൈറ്റിലോ പോസ്റ്റ് ചെയ്യാവുന്നതാണ്. ഫേസ്ബുക്ക് സൃഷ്ടികൾ വെബ്സൈറ്റിലേക്കായി തിരഞ്ഞെടുക്കുന്നത് സൃഷടി അഡ്മിൻ ടീമിന്റെ തീരുമാനപ്രകാരം മാത്രമായിരിക്കും.

4. സ്വന്തം സൃഷ്ടികൾ മാത്രമേ വെബ്സൈറ്റിലോ ഗ്രൂപ്പിലോ അംഗങ്ങൾ പോസ്റ്റു ചെയ്യാൻ പാടുള്ളു. കടപ്പാട് കാണിച്ചു കൊണ്ടുള്ള യാതൊരു പോസ്റ്റും അനുവദനീയമല്ല. മറ്റുള്ളവരുടെ സൃഷ്ടികൾ കോപ്പിയടിച്ചു് പോസ്റ്റു ചെയ്തത് മൂലമുണ്ടാകുന്ന യാതൊരു തർക്കത്തിലും ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മീൻ ടീമിനോ, വെബ്സൈറ്റ് ടീമിനോ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അത്തരം തർക്കങ്ങൾ അതാതു മെമ്പറുടെ / അംഗങ്ങളുടെ ഉത്തരവാദിത്തം മാത്രമായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

5. രാജ്യദ്രോഹപരമായതോ, വ്യക്തികളേയോ, മത വിഭാഗങ്ങളേയോ, വ്യക്തി വികാരങ്ങളേയോ ഹനിക്കുന്ന യാതൊരു വിധ പോസ്റ്റുകളും പോസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. അത്തരത്തിൽ എന്തെങ്കിലും ഒരു സംഭവം ഉണ്ടാകുന്ന പക്ഷം ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മീൻ ടീമിനോ, വെബ്സൈറ്റ് ടീമിനോ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. അത്തരം തർക്കങ്ങൾ അതാതു മെമ്പറുടെ / അംഗങ്ങളുടെ ഉത്തരവാദിത്തം മാത്രമായിരിക്കുമെന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു.

6. ഗ്രൂപ്പിന്റെ മാന്യതക്കോ, നിയമങ്ങൾക്കോ വിരുദ്ധമായുള്ളതോ, അശ്ലീല ചുവയുള്ളതോ ആയ പോസ്റ്റുകൾ നീക്കം ചെയ്യാൻ അഡ്മിൻ ടീമിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കും. അത്തരത്തിലുള്ള പോസ്റ്റുകൾ ദയവ് ചെയ്ത് ഒഴിവാക്കുക. ഏതെങ്കിലും സാഹചര്യത്തിൽ അത്തരത്തിൽ പോസ്റ്റ് ചെയ്യപ്പെടുന്ന സൃഷ്ടികൾ മുഖാന്തിരം ഉണ്ടാകുന്ന ഏതൊരു ഭവിഷ്യത്തിനും ഉത്തരവാദി ആ മെമ്പർ മാത്രമായിരിക്കും.

7. അംഗങ്ങൾക്ക് എതിരെ മോശമായ കമ്മെന്റുകളോ ആക്ഷേപങ്ങളോ ഉന്നയിക്കാൻ പാടുള്ളതല്ല.

8. സ്ത്രീ മെംബേർസ്/സ്ത്രീ അംഗങ്ങൾക്കെതിരെ യാതൊരു വിധത്തിലുമുള്ള മോശമായ കമ്മെന്റുകളോ ആക്ഷേപങ്ങളോ ഉന്നയിക്കാൻ പാടുള്ളതല്ല. അത്തരത്തിൽ എന്തെങ്കിലും സംഭവങ്ങൾ ഉണ്ടാകുന്ന പക്ഷം അതു മുഖാന്തിരം ഉണ്ടാകുന്ന ഏതു നടപടികൾക്കും കമന്റ്സ് ഇടുന്നവരോ/ ആക്ഷേപം ഉന്നയിക്കുന്നവരോ മാത്രം ആയിരിക്കും ഉത്തരവാദികൾ. ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മീൻ ടീമിനോ, വെബ്സൈറ്റ് ടീമിനോ യാതൊരു ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. മുകളിൽ പറഞ്ഞിട്ടുള്ള (നം. 7) വിധത്തിലുള്ള എന്തെങ്കിലും പ്രവൃത്തികൾ ഉണ്ടായതായി കണ്ടാൽ അത്തരം പോസ്റ്റുകളോ കമന്റുകളോ അംഗങ്ങളെയോ ഒഴിവാക്കുവാൻ ഫേസ്ബുക്ക് ഗ്രൂപ്പ് അഡ്മീൻ ടീമിനോ, വെബ്സൈറ്റ് ടീമിനോ അധികാരം ഉണ്ടായിരിക്കുന്നതാണ്. സമയബന്ധിതമായി അഡ്മിൻ ടീം അത് ചെയ്യുന്നതായിരിക്കും.

9. സൃഷ്ടി സംബന്ധമായ ഏതു വിധത്തിലുള്ള തർക്കങ്ങൾക്കും അഡ്മിൻ ഗ്രൂപ്പിന് ന്യായമായ തീരുമാനങ്ങൾ എടുക്കാനുള്ള അവകാശം ഉണ്ടായിരിക്കുന്നതാണ്; അത് അന്തിമവും ആയിരിക്കുന്നതാണ്; അംഗങ്ങൾ അത് പാലിക്കാൻ ബാധ്യസ്ഥരാണ്.

10. സൃഷ്ടി വെബ്സൈറ്റിലോ ഫേസ്ബുക് പേജിലോ അംഗങ്ങൾ ആയിട്ടുള്ളവർ വെബ്സൈറ്റ്/ഫേസ്ബുക്ക് ഗ്രൂപ്പ്-പേജ് ന്റെ നിയമാവലികൾ പാലിക്കുവാൻ ബാധ്യസ്ഥരാണ്. ഇതിൽ അംഗങ്ങൾ ആകുന്നപക്ഷം അവർ നിയമാവലികൾ അംഗീകരിക്കുന്നതായി സമ്മതിക്കുന്നതായി കണക്കാക്കുന്നതാണ്. കാലാനുസൃതമായി വെബ്സൈറ്റിന്റെ നിബന്ധനകളിലോ, നിയമങ്ങളിലോ, രൂപത്തിലോ മാറ്റം വരുത്തുവാൻ സൃഷ്ടി അഡ്മിൻ ടീമിന് പൂർണ്ണമായ അധികാരം ഉണ്ടായിരിക്കുന്നതാണ്. അത് യഥാകാലം അംഗങ്ങൾ വായിച്ചു ബോധ്യപ്പെടേണ്ടതാണ്.

മുകളിലുള്ള നിയമാവലികൾ വായിച്ചു മനസ്സിലാക്കിയതിനു /അംഗീകരിച്ചതിനു നന്ദി. ആശംസകളോടെ സ്വാഗതം ചെയ്യുന്നു.

--എന്റെ സൃഷ്ടി അഡ്മിൻ പാനൽ