ബാല്യം
കുയിൽപാട്ടിന് മറുപാട്ട് പാടിയ ബാല്യം. ..
മഴയെ കുടയില്ലാതെ തടുത്തൊരാ ബാല്യം
തൊടിയിലെ മൂവാണ്ടൻ മാവിൻ ചില്ലയിൽ കല്ലെറിഞ്ഞ
പുഴമീനുകളെ ഈരിഴ തോർത്തിനാൽ തടഞ്ഞ ബാല്യം
ഭാരമില്ലാത്തൊരാ അപ്പൂപ്പൻ താടിക്കു പിന്നാലെ കുതിച്ചോരാ ബാല്യം...
ഉമ്മറപ്പടിയിൽ അമ്പിളി അമ്മാവനെ കണ്ണെറിഞ്ഞു
അച്ഛൻ കൊണ്ട് വരുന്ന മിഠായി പൊതിയെ ക്ഷമയോട് കാത്ത ആ ബാല്യം
തിരികെ കിട്ടാനിടയില്ലാത്തൊരാ ബാല്യത്തെ
കൊതിയോടെ ഓർക്കുന്നു...
- സിമി എബി (മയിൽ പീലി)
എഴുത്തുകാരനെ കുറിച്ച്
സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login