പ്രസവവും പരിണാമവും

പ്രസവവും പരിണാമവും

പ്രസവവും പരിണാമവും

പ്രസവത്തെ കുറിച്ചുള്ള ചർച്ചകളും തെറ്റിദ്ധാരണകളും കേരള സമൂഹത്തിൽ അടുത്തിടെ ചർച്ചയായിരുന്നു. സ്ത്രീകൾ ആസ്വാദ്യമായി പ്രസവിച്ച് ആഹ്ലാദിക്കുകയാണെന്ന തെറ്റിദ്ധാരണ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് ആ ചർച്ചകൾ വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഓരോ പ്രസവവും രണ്ട് ജീവനുകളുടെ ജീവൻമരണ പോരാട്ടമാണെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കാൻ ഇത്തരം അബദ്ധധാരണങ്ങൾ വച്ച് പുലർത്തുന്ന എല്ലാവരും അല്പം Human Anatomy ഉം Evolution ഉം അറിയണം.


മനുഷ്യർ കുരങ്ങുകളിൽ നിന്ന് പരിണമിച്ച് ഇന്നത്തെ രൂപത്തിലായപ്പോൾ അവർക്ക് ലഭിച്ച ഏറ്റവും വിപ്ലവകരമായ രണ്ട് സവിശേഷതകളാണ് വലിയ തലച്ചോറും, നിവർന്നുള്ള നടത്തവും. എന്നാൽ ഈ രണ്ട് നേട്ടങ്ങളും പ്രസവത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വെല്ലുവിളിയായിരുന്നു. ഇതിനെ ശാസ്ത്രം ‘Obstetrical Dilemma’ എന്ന് വിളിക്കുന്നു.


മനുഷ്യന്റെ ബുദ്ധി വികസിച്ചതോടെ അവന്റെ തലയുടെ വലിപ്പവും കൂടി. ജനിക്കുന്ന കുഞ്ഞിന്റെ തല അമ്മയുടെ ഇടുപ്പെല്ലിലെ വിടവിലൂടെ പുറത്തേക്ക് വരാൻ പാകത്തിലുള്ള ഏറ്റവും വലിയ അളവിലായി മാറി. മനുഷ്യർ നിവർന്നു നടക്കാൻ തുടങ്ങിയതോടെ അവരുടെ ഇടുപ്പെല്ലിന്റെ ഘടനയിൽ മാറ്റം വന്നു. ഇത് പ്രസവത്തിനുള്ള വഴി കൂടുതൽ ഇടുങ്ങിയതാക്കി മാറ്റി. ഏറ്റവും വലിയ തലയെ ഏറ്റവും ചെറിയ വഴിയിലൂടെ പുറത്തെടുക്കേണ്ടി വരുന്ന ഒരേയൊരു ജീവിയാണ് മനുഷ്യൻ. ഇത് ഒരു അമ്മയ്ക്കും കുഞ്ഞിനും പ്രസവ സമയത്ത് അവരുടെ ജീവന് തന്നെ ഭീഷണിയാണ്. സ്ത്രീ ഒരു പ്രസവത്തിൽ അനുഭവിക്കുന്ന ആ അസഹ്യമായ വേദനയ്ക്കും ഈ ശരീരഘടനയാണ് കാരണം. 


ശാസ്ത്രം ഇല്ലാതിരുന്ന കാലത്ത് ലോകത്ത് ഏറ്റവും കൂടുതൽ സ്ത്രീകൾ മരിച്ചിരുന്നത് പ്രസവസമയത്താണ്. തല കുടുങ്ങിപ്പോകുകയോ, അമിത രക്തസ്രാവം ഉണ്ടാവുകയോ ചെയ്താൽ അന്ന് രക്ഷിക്കാൻ മാർഗ്ഗമില്ലായിരുന്നു.പണ്ട് വലിയ തലയുള്ള കുഞ്ഞുങ്ങൾ ഇടുങ്ങിയ ഇടുപ്പെല്ലുള്ള അമ്മയിൽ ജനിക്കുമ്പോൾ അമ്മയും കുഞ്ഞും മരണപ്പെടാൻ സാധ്യത കൂടുതലായിരുന്നു. എന്നാൽ ഇന്ന് സിസേറിയൻ ഉള്ളതുകൊണ്ട് അത്തരം കുഞ്ഞുങ്ങൾ സുരക്ഷിതമായി ജനിക്കുന്നു. അവരുടെ അമ്മമാരും ജീവനോടെയിരിക്കുന്നു. 


ഇതിൽ മറ്റൊരു രസകരമായ കാര്യമുണ്ട്. മനുഷ്യ പരിണാമം ഇന്നും നടക്കുന്ന ഒന്നാണ്. മനുഷ്യരുടെ തലച്ചോറ് വികസിക്കാനുള്ള കാരണങ്ങളിൽ ഒന്ന് നമ്മൾ പാചകം ചെയ്യാൻ തുടങ്ങിയതാണ്. ഭക്ഷണം ദഹിപ്പിക്കാനുള്ള ഊർജ്ജം പാചകം വഴി ലാഭിക്കാൻ സാധിച്ചപ്പോൾ ആ ഊർജ്ജം തലച്ചോറിന്റെ വികാസത്തിനായി ശരീരം ഉപയോഗിച്ചു. പക്ഷേ ഒരു പരിധിക്കപ്പുറം തലച്ചോറ് വികസിക്കാതിരിക്കാൻ കാരണം വലിയ തലയുള്ള കുഞ്ഞിനെ പ്രസവിക്കാനുള്ള ശരീരഘടന മനുഷ്യർക്ക് ഇല്ലാത്തതാണ്. എന്നാൽ ഇന്ന് സർജറികൾ വ്യാപകമായതോടെ വലിയ തലയുള്ള കുഞ്ഞുങ്ങളും ഇടുങ്ങിയ ഇടുപ്പെല്ലുള്ള സ്ത്രീകളും ഇന്ന് അതിജീവിക്കുന്നു. അവരുടെ ശരീരഘടന പുതിയ തലമുറകൾക്കും ലഭിക്കുന്നു. ഇത് മനുഷ്യവർഗ്ഗത്തിന്റെ വലിപ്പവും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാനുള്ള മ്യൂട്ടേഷനുകളെ സഹായിച്ചേക്കും. അതായത് ഭാവിയിൽ വലിയ തലയുള്ള ഇന്നുള്ളതിനേക്കാൾ ബുദ്ധിശക്തിയുള്ള മനുഷ്യർ ജനിക്കാൻ സാധ്യത ഏറെയാണ്.

 

വൈശാഖ് വെങ്കിലോട് 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

I identify myself in one word: 'human.' This word guides me as I grow, shaped by humanism, rationalism, secularism, scientific temper, equality, and open-mindedness. I love science and study history. I have politics, and it is reflected in my write-ups. My view on literature is that it is the exchange of human experiences, thoughts, and inexpressible emotions. I am not writing to change the world but simply to convey my thoughts. I carry my village’s name, but it’s just a name, not my identity. I feel at home everywhere, believing every place in this world is mine too.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ