മയിൽപ്പീലിക്കുഞ്ഞുങ്ങൾ
- Stories
- Sathiyadas Mukundan premaleela
- 05-Jun-2018
- 0
- 0
- 1200
മയിൽപ്പീലിക്കുഞ്ഞുങ്ങൾ
നേരം സന്ധ്യമയങ്ങിത്തുടങ്ങിയിരിക്കുന്നൂ . എന്നത്തേയുംപോലെ പറവകളും ചിത്രശലഭങ്ങളും കൂടണഞ്ഞു തുടങ്ങിയിരിക്കുന്നൂ. അങ്ങ് കിഴക്ക് ചക്രവാളസൂര്യൻ അന്നത്തെ സവാരി കഴിഞ്ഞു കടലിലേക്ക് നീരാട്ടിനിറങ്ങാനുള്ള പുറപ്പാടിലായിരുന്നൂ . ദേഹമാസകലം ചെമ്പട്ടണിഞ്ഞുനിന്ന സായാഹ്‌ന സൂര്യന്റെ തേജസ്സിലെ ചുവപ്പു നിറം അന്തരീക്ഷമാകെ പരന്നിരിക്കുന്നൂ .
ഇന്നും ആ ഗ്രാമത്തിൽ പഴമനശിക്കാതെ തലയുയർത്തി നിൽക്കുന്ന ചുരുക്കം ചില തറവാടുകളിൽ ഒന്നായിരുന്നു കുറിച്ചിക്കര. പഴയ പ്രൗഢി യോടെ തലയുയർത്തി നിൽക്കുന്ന തറവാടും പ്രകൃതിയും ചേരുമ്പോഴുള്ള ആ ദൃശ്യം വളരെ മനോഹരമായിരുന്നൂ. ഇന്ന് ആ തറവാട്ടിൽ മുത്തശ്ശിയും മകന്റെ ഭാര്യയും പൗത്രിയും മാത്രമേ അവശേഷിക്കുന്നുള്ളൂ , ഞാനിതു പറഞ്ഞാൽ ചിലർക്ക് തോന്നിയേക്കാം അതെന്താ അങ്ങനെ എന്ന് .
എന്ത് ചെയ്യാം കാലത്തിന്റെ പുസ്തക താളുകളിൽ എഴുതിവച്ച വിധത്തിൽ മാത്രമല്ലേ എല്ലാവരുടെയും ജീവിതം കടന്നുപോവുകയുള്ളൂ . അകാലത്തിലെ മകന്റെ മൃത്യു മുത്തശ്ശിയേയും കുടുംബത്തേയും തെല്ലൊന്നുമല്ല ഉലച്ചത് . ഇന്ന് ആ സംഭവം നടന്നിട്ട് ഏകദേശം രണ്ടു വര്ഷം കഴിഞ്ഞു എങ്കിലും ആ മരണം വരുത്തിയ ആഘാതം അവരെ ഇന്നും വിട്ടു മാറിയിട്ടുമില്ല .പണത്തിനും സമ്പത്തിനും മുകളിൽ മനുഷ്യത്വത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ മരണം വീട്ടുകാരെയും അതിലുപരി നാട്ടുകാരെയും ഒത്തിരി കണ്ണീരിലാഴ്ത്തിയിരുന്നൂ. അതങ്ങനെയാ മുത്തശ്ശിപറയുമ്പോലെ നല്ലവരെ ദൈവം വേഗം അടുത്തേക്ക് വിളിക്കും ദുഷ്ടന്മാരെ പനപോലെ വളർത്തുകയും ചെയ്യും , ഇന്ന് മറ്റുമക്കൾക്ക് അതിലെ അന്തേവാസികളായ മുത്തശ്ശിയും മകന്റെ ഭാര്യയും മകളും ഒരു ബാധ്യത തന്നെ ആയിരുന്നൂ എന്ന് വേണം പറയാൻ . അവർ പണ്ടൊക്കെ ആ തറവാട്ടിലേക്ക് വരുമ്പോൾ ആ വീടും പരിസരവും ശബ്ദമുഖരിതമാവുന്നത് ഒരു സ്വപ്നമായി ഇന്നും അവരുടെ മനസ്സിൽ ഉള്ളത് കൊണ്ടായിരിക്കാം മുത്തശ്ശിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു. അവർ അകത്തേക്ക് നോക്കി
"ശാരദേ എന്താ കുട്ടീ വിളക്ക് വെയ്ക്കാൻ സമയമായില്ലാന്നുണ്ടോ "
എന്നും പറഞ്ഞു ക്ലേശിച്ചു് കട്ടിലിൽ കൈകൾ ഊന്നി എഴുന്നേൽക്കാൻ തുടങ്ങി .
തറവാടിന്റെ നീളമേറിയ വരാന്തയിൽ പൂജാമുറിയിൽനിന്നും നിലവിളക്കുമായി വരുന്ന അമ്മയെയും കാത്തു് തൊഴുകൈകളോടെ അമ്മു അന്നും പതിവുപോലെ നിൽപ്പുണ്ടായിരുന്നൂ.
അവൾക്കു ഈ ചിങ്ങത്തിൽ എട്ടു വയസ്സ് തികഞ്ഞേയുള്ളൂ , ആള് വികൃതിയാണെങ്കിലും മുത്തശ്ശിയുടെ പൊന്നോമനയാണ് അവൾ.
അങ്ങനെയിരിക്കെ അകത്തുനിന്നും
"ദീപം ....ദീപം ....ദീപം .....
എന്ന് ജപിച്ചുകൊണ്ട് 'അമ്മ അങ്ങോട്ടേക്ക് കടന്നു വന്നു. അവർ കയ്യിലെ വിളക്ക് വരാന്തയ്ക്ക് നടുവിൽ തറയിലായി കൊണ്ടുവച്ച പലകയിൽ വച്ച് തിരി വിരലുകൊണ്ട് ശരിയാക്കിയശേഷം കയ്യിലെ വെളിച്ചെണ്ണ തലയിലേക്ക് തുടച്ചു.
വിളക്കിന്റെ താഴത്തെ തട്ടില്‍ വച്ചിരുന്ന തിരി എടുത്ത് ദീപത്തിൽനിന്നും കത്തിച്ച് കൈകൊണ്ടു മറച്ചു മുറ്റത്തേക്കുള്ള പടവുകൾ ഇറങ്ങി തുളസിത്തറയിൽ ആ തിരി വച്ച് അതിന് ചുറ്റും മൂന്നു തവണ വലംവച്ച് വരാന്തയിലേക്ക് കയറി. അമ്മുവിൻറെ അരികിലായി കാലുകൾ മടക്കി ചമ്രംപടിഞ്ഞ് നിലവിളക്കിനഭിമുഖമായി ഇരുന്നു. അകത്തുനിന്നും അപ്പോളേക്കും മുത്തശ്ശിയിറങ്ങിവന്ന് വിറയാർന്ന കൈകളാൽ മരക്കസേരകളിലൊന്നിൽ അനങ്ങി ഇരുന്നൂ .
കുറച്ചു സമയത്തെ നിശബ്ദദയ്ക്ക് ശേഷം മുത്തശ്ശി നാമം ജപിച്ചു തുടങ്ങി
"രാമ ....രാമ .....രാമ .............,അച്യുതം കേശവം ........,
അമ്മുവും അമ്മയും മുത്തശ്ശിയോടൊപ്പം നാമജപം തുടർന്നു.
മുത്തശ്ശി അമ്മുവിന് മലയാള മാസങ്ങളുടെ പേരുകളും ജനന നക്ഷത്രങ്ങളുടെ പേരുകളും ചൊല്ലിക്കൊടുത്തു കൊണ്ടിരുന്നൂ
" ചിങ്ങം ... കന്നി ...,.....,.... അശ്വതി.... ഭരണി ......."
അവൾ അത് കേട്ട് മുത്തശ്ശിയുടെ മുഖത്ത് നോക്കി ചിരിച്ചുകൊണ്ട് ചൊല്ലി, ആ നാമ ജപത്തിനിടയിലും അവൾ പോലുമറിയാതെ പുതിയ പലകാര്യങ്ങളും മുത്തശ്ശി എന്നും അവളെ പഠിപ്പിക്കാറുണ്ടായിരുന്നൂ .
മുത്തശ്ശി അന്നത്തെ പ്രാർത്ഥന മതിയാക്കി മെല്ലെ കസേരയിൽനിന്നും എഴുന്നേൽക്കാൻ തുടങ്ങി.
അതുകണ്ടു അമ്മുവും അമ്മയും ഓരോരുത്തരായി തറയിൽനിന്നും എഴുന്നേറ്റു .
അൽപ്പസമയത്തിനകം നിലവിളക്കുമായി അമ്മ അകത്തേക്ക് നടന്നൂ.
മുത്തശ്ശി കസേരയിൽ നിന്നും എഴുന്നേറ്റു ചുമരിൽ പിടിച്ചുകൊണ്ടു അകത്തേക്ക് നടന്നു.
പിന്നെ അമ്മുവിനെ നോക്കി വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു
" മോളെ... അമ്മയോട് ചോദിച്ചേ എന്റെ കഞ്ഞിയായോന്ന് "
അമ്മു അതുകേട്ടപാടേ അവിടെനിന്നും അകത്തേക്ക് നോക്കി അമ്മയോട് വിളിച്ചു ചോദിച്ചു
" അമ്മെ മുത്തശ്ശിയുടെ കഞ്ഞി യായോ , പാവം മുത്തശ്ശിക്ക് വിശക്കുന്നുണ്ടെന്നു തോന്നുന്നു"
മുത്തശ്ശി ചിരിച്ചുകൊണ്ട്അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു
" എന്റെ കുട്ടിക്കു പഠി ക്കാനൊന്നുമില്ലേ "
അപ്പോഴാണ് അവൾക്കെന്തൊ ഓർമ്മവന്നത്.
മുത്തശ്ശി നോക്കി നിൽക്കെ അവൾ തന്റെ പുസ്തക കൂമ്പാരങ്ങൾക്കരികിലേക്കു വേഗം നടന്നു.
അവിടെക്കിടന്ന ഒരു ടെക്സ്ററ് പുസ്തകം തുറന്നുനോക്കികൊണ്ടു സ്വയം മന്ത്രിച്ചുകൊണ്ട് പറഞ്ഞു " മാളു പറഞ്ഞപോലെ ഇന്നും പ്രസവിച്ചിട്ടില്ല ഇനി നാളെ നോക്കാം”
പുസ്തകം പഴയപടി അടച്ചു വച്ചൂ.
മുത്തശ്ശി അവളോട് തന്‍റെ മോണകാട്ടി ചിരിച്ചുകൊണ്ട് ചോദിച്ചു
" നീ ആരോടാ കുട്ടീ സംസാരിക്കുന്നേ "
അവള്‍ മുത്തശ്ശിയുടെ നേരെ തിരിഞ്ഞു , അപ്പോഴാണ് അവളുടെ മുഖം വാടിയിരിക്കുന്നത് മുത്തശ്ശി ശ്രദ്ധിച്ചത്.
അവൾ മുത്തശ്ശിയെ നോക്കി സങ്കടത്തോടെ പറഞ്ഞു
" മുത്തശ്ശി.... അമ്മാളു പറഞ്ഞു മയില്‍പ്പീലിയോടൊപ്പം അരിമണിയിട്ടാൽ മയിൽപീലി പ്രസവിക്കുമെന്നു, ഞാൻ ഇന്നലെയും നോക്കി ഇന്നും നോക്കി കണ്ടില്ല"
അവളുടെ മുഖത്തും സംസാരത്തിലും നിരാശ കളിയാടിയിരുന്നത് മുത്തശ്ശി ശ്രദ്ധിച്ചു .
മുത്തശ്ശി ചിരിച്ചുകൊണ്ട് മെല്ലെ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു.
പിന്നെ അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് നിറുകയിൽ മുഖം വച്ച് പറഞ്ഞു
"പാവം എന്റെ കുട്ടീ".
മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ .
എഴുത്തുകാരനെ കുറിച്ച്

സത്യദാസ് എം. പി. തൂലികാനാമം : എം. പി. എസ്സ്. വീയ്യോത്ത് കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയിലെ വീയ്യോത്ത് എന്ന തറവാട്ടിൽ 1 9 6 9 നവംബർ 9ന് ഞായറാഴ്ച അധ്യാപകനായിരുന്ന വീയ്യോത്ത് മുകുന്ദൻ മാസ്റ്ററുടെയും പ്രേമലീലയുടെയും മകനായി ജനിച്ചു. മേപ്പയിൽ സരസ്വതിവിലാസം ജൂനിയർ ബേസിക് സ്കൂൾ, ശങ്കരൻ ഗുരുക്കൾ മെമ്മോറിയൽ യു, പി, സ്കൂൾ, വടകര ഗവണ്മെന്റ് ട്രെയിനിങ് ഹൈസ്കൂൾ , ബി ഇ എം ഹൈസ്കൂൾ, ന്യൂ ജ്യോതി ആർട്സ് കോളജ്, എയർകോൺസ് ഐ ടി സി ഇവ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login