നനവില്ലാത്ത ചിന്തകള്‍

നനവില്ലാത്ത ചിന്തകള്‍

നനവില്ലാത്ത ചിന്തകള്‍

നനവില്ലാത്ത ചിന്തകള്‍

••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

 

തിരികെ മണ്ണിലേക്ക്

മടങ്ങണം.

പുഴുവിന്‍ അന്നമായി 

തീരണം.

ചെയ്തു തീര്‍ത്ത പാപം

മണ്ണില്‍ തീർത്തീടേണം .

 

പുനര്‍ജന്മം തേടാതെ

മണ്ണിലമര്‍ന്നു തീരുമെന്നു

വിളിച്ചലറണം .

 

ജീവിത നിഗൂഢ വീഥിക്ക്‌ 

ദൂരം കുറവാണന്നറിഞ്ഞു

നാം പോകയാണ് ദൂരങ്ങളിലേക്ക്.

 

വെറുതെ മോഹിച്ചതൊക്കയും

ആരുമറിയാതെ

തീർന്നീടട്ടെ.

 

ചില തിരുത്തലുകള്‍ ബാക്കിയാക്കി

എല്ലാം ഇവിടെ ഉപേക്ഷിച്ചു പോകാം

യാത്ര പറയാതെ.

•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••

                                                             സജി ( P Sa Ji O )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ