മായാജാലം
മായാജാലം ,,,,,,,,,,,,,,,,,,,,,,,,,,, കാഴ്ചകൾക്കപ്പുറത്തേക്കൊന്നിറങ്ങാം, കണ്ണുകെട്ടുന്ന മായയിലൽപ്പം മയങ്ങി സ്വർണഗോപുരങ്ങൾ തേടിപ്പറന്നു, സ്വപ്നസഞ്ചാരത്തിലേറിടാം പോന്നിടൂ, നിമിഷങ്ങൾ കൊണ്ടുവളരും നിഴലുകൾ നിറംമാറി തളരുന്ന രാപ്പകലുകൾ നിമിഷ സുഖങ്ങളിൽ മയങ്ങിയുണരുന്ന നിശയുടെയേകാന്തമായിക വർണങ്ങൾ , തിരിച്ചറിവില്ലാത്ത വ്യാധികൾ ,മോഹങ്ങൾ തിരിതെളിച്ചെത്തുന്ന സത്യത്തിൻ നാളങ്ങൾ തിരികെനടക്കുന്ന സ്നേഹക്കരുതലും , തൃഷ്ണതൻ മായാവലയത്തിലൊതുങ്ങവേ , കാന്തങ്ങളാകുന്ന പ്രണയസങ്കല്പങ്ങൾ കാലം തളിർപ്പിക്കും ഊഷ്മളബന്ധങ്ങൾ, കാടറ്റപോലെ വരണ്ടുണങ്ങിത്തരിശായി കാലത്തിൻമുന്നേ ഗമിക്കുന്ന കാഴ്ചകൾ , ഉരുകിയൊലിക്കുന്ന ആത്മബന്ധത്തിന്റെ ഉറവവറ്റിയ ദാഹനീർ ചാലുകൾ ഉറക്കെട്ടുദൂരേക്കെറിയുന്ന ഉപ്പുപോൽ ഉർവ്വിയെ മറന്നുകളയുന്നു മാനവർ വളരാതെ പോകുന്നു ഭൂവിന്റെയാശകൾ വളരുന്ന മർത്യന്റെ ദുരാശകളോർക്കവേ വിളറിനിൽക്കുന്നു ഹരിതാഭമൊക്കെയും വീണ്ടും തളിർത്തിടാനാവാത്ത മായയിൽ,
എഴുത്തുകാരനെ കുറിച്ച്
ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login