പ്രണയഗീതം

പ്രണയഗീതം

പ്രണയഗീതം

പ്രണയത്തിൻ ഭാവമായെന്നിൽ നീയും
നിന്നിലലിയുമൊരു ലയമായ് ഞാനും
ഒരു പാട്ടിൻ പല്ലവിയായിന്നു നീയും
അതില്‍ അനുപല്ലവിയായ് ഞാനും
നമ്മളൊന്നായ് ഒരേ താളത്തിൽ
ആരും കൊതിക്കുമൊരു മോഹന രാഗത്തിൽ
ഒരു പാട്ടിന്റെ ഈണമായ്
ഒരേ ശ്രുതിയിലൊന്നായിന്നു നാം
സപ്തസ്വരങ്ങളാൽ തീർത്തു
ശ്രുതി മധുരമാമൊരു പ്രണയഗീതം

- പൗർണ്ണമി ജോ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ