മുകുളം

മുകുളം

മുകുളം

ഈ മണ്ണിൻ മാറിലൊരു വിത്തായ് മയങ്ങുവാനൊരു മോഹം
നീയാം പുതുമഴയിൽ കിളിർക്കുവാൻ മാത്രമായ്..
നിൻ പ്രണയത്തിനാദ്യമഴത്തുള്ളിയാൽ ജീവന്റെ മുകുളമായ്
ഇരുളിന്റെ മറനീക്കി ഞാനുണർന്നിടാം...
നിൻ സ്നേഹപരിലാളനത്തിൽ വളരുമൊരു തരുവായ്
നിനക്ക് തണലായി തീർന്നിടാമീ ഞാന്‍...
വിടരാൻ കൊതിക്കുമൊരായിരം പൂമൊട്ടുകളായ്
പ്രണയത്തിൻ സ്വപ്നവർണ്ണങ്ങളെന്നിൽ നിറച്ചിടാം...
ഒരിക്കലും കൊഴിയാത്ത പ്രണയത്തിൻ ഓർമ്മകൾതൻ
ഒരു പ്രണയത്തിൻ വസന്തകാലമായി നിന്നെ പുൽകുവാൻ...

- പൗർണ്ണമി ജോ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ