പ്രണയം
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1328
പ്രണയം

ജീവിതസ്വപ്നങ്ങൾ നിറം മങ്ങിയൊരു നാളിലെന്നോ
എന്നില്‍ പ്രതീക്ഷതൻ തിരി തെളിച്ചൊരെൻ പ്രണയമേ...
നീ തീർത്ത പ്രണയത്തിൻ മായിക പ്രപഞ്ചത്തിൽ
എന്തേ ഞാനിന്നൊരുമാത്ര എന്നെ മറന്നിടുന്നു
വർണ്ണസ്വപ്നങ്ങളാലൊരു പറുദ്ദീസ തീർത്തു ഞാൻ
അതില്‍ പാറിപറക്കുമൊരു വർണ്ണശലഭമായ് മാറി
നിസ്വാർത്ഥമാമെൻ പ്രണയഭാവങ്ങൾ ആവോളമേകി നിനക്കായി
വിധിതൻ കരങ്ങളിൽ ഞാനിന്നൊരു കളിപ്പാവയായിടുമ്പോൾ
നിൻ പ്രണയമെൻ സിരകളിൽ പടരുമൊരു അഗ്നിയായി തീർന്നിടുന്നു ഉരുകുമെൻ മനവും നിറയുമീ മിഴികളും നീയന്തേ കണാതെപോയിടുന്നു
അവസാനമായി നിനക്കേകീടുന്നുവെൻ ഹൃദയരക്തത്തിൽ ചാലിച്ച
എൻ പ്രണയത്തിനോർമ്മപ്പൂക്കൾ
സ്വീകരിച്ചീടുക നിൻ ഹൃത്തിനുള്ളിൽ നിൻ ഹൃദയതാളമായ്..
അവശേഷിപ്പതില്ല ഇനിയൊന്നുമെന്നിൽ നിനക്കേകീടുവാൻ
എൻ ഹൃത്തിൽ തുടിക്കുമെൻ ജീവന്റെ സ്പന്ദനങ്ങളൊഴികെ...
- പൗർണ്ണമി ജോ
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login