ഈയാംപാറ്റ

ഈയാംപാറ്റ

ഈയാംപാറ്റ

വെള്ളിവെളിച്ചം മോഹിക്കുമൊരു ഈയാംപാറ്റയെന്നപോൽ
പറന്നടുത്തൊരുനാൾ ഞാന്‍ നിൻ പ്രണയത്തിൻ ജ്വാലയ്ക്കരുകിൽ
മതിമറന്നു ഞാനാപൊൻപ്രഭയിലാവോളം
വിരിഞ്ഞു നീയെന്നിലൊരായിരം സ്വപ്നങ്ങളായ്
സ്വീകരിച്ചു ഞാനെൻ ഹൃത്തടത്തിൽ ജീവനായ്
ഒരുമാത്ര ഞാനെന്തേ വിസ്മരിച്ചുപോയതിൻ ക്ഷണികത
ഇന്നുനിൻ പ്രണയമെന്നെ പുണരുമ്പോൾ
പാപഭാരത്താൽ നീറുന്നു മനമൊരു ഉമിതീയിലെന്നപോൽ
നിൻ പ്രണയാഗ്നിതൻ ചൂടിലെൻ ചിറകറ്റുപോയിടുന്നു
നിന്നിലേക്കിനി പറന്നടുക്കുവാനാവാത്ത പോൽ
ലാഭനഷ്ടങ്ങൾ തൻ തുലാസിൽ നഷ്ടങ്ങളാണെനിക്കേറെയെങ്കിലും
ഞാനിന്ന് എഴുതിചേർത്തിടട്ടെ നിൻ പേരുകൂടിയതിൽ
ക്ഷണികമാമെൻ പ്രണയത്തിനോർമ്മയിൽ കാലം കഴിക്കാം
കാലത്തിൻ നിശബ്ദതയെന്നിൽ വന്നണയും നാൾ വരെ...

- പൗർണ്ണമി ജോ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ