പനിനീർ പുഷ്പം
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1231
പനിനീർ പുഷ്പം

പുഞ്ചിരി വിടരുമെൻ വദനത്താലൊളിപ്പിച്ചയെൻ
എരിയും ഹൃദയത്തിന്റെ വേദന നീയറിയുന്നുവോ പ്രിയനെ
നീയിന്നകലെയെന്നാകിലും മധുരമാം പ്രണയത്തിനോർമ്മകൾ
എന്നിൽ തിരതല്ലുമൊരു കടലായ്ത്തീർന്നിടുന്നു
കാലചക്രം കടന്നു പോയി ഋതുക്കളേറെ വന്നുപോയി
എന്നിട്ടും നീയെന്തേ ഒരുമാത്രയെന്നരികിലണഞ്ഞില്ല
നീ തന്ന പ്രണയവസന്തത്തിനോർമ്മപൂക്കൾ
വാടാതെ ചിതറിക്കിടക്കുന്നുവെൻ ഹൃത്തിനുള്ളിൽ
മറവിതൻ ആഴിയിൽ മറഞ്ഞതില്ല വർണ്ണമേതും മങ്ങിയതില്ല
എൻ ഹൃദയരക്തം ചീന്തിയതിൻ ശോഭയേറിടുന്നു
എന്നിൽ നിന്നകന്നുപോയയെൻ പ്രിയനെ
ഒരു പനിനീർ പുഷ്മമായ് ഞാന്‍ വിടർന്നുനില്‍ക്കാം
എന്നിലെ സ്നേഹമധു നിനക്കായി മാത്രം കരുതിവെയ്ക്കാം
ഒരിക്കല്‍ കൂടിയൊരുമാത്രയെന്നിൽ വന്നണയുമോ ഒരു ശലഭമായ്....
- പൗർണ്ണമി ജോ
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login