ജനിക്കുന്നതിനു മുൻപേ
- Poetry
- Pournami Navaneeth
- 18-Oct-2017
- 0
- 0
- 1145
ജനിക്കുന്നതിനു മുൻപേ

അച്ഛനേകിയ സ്നേഹലാളനതൻ അന്ത്യനിമിഷത്തിലായി
അമ്മതൻ ഉദരത്തിൽ ഞാനൊരു ജീവന്റെ കണമായ്
തുടിച്ചു എന്നിലൊരു ചെറു ഹൃദയമാദ്യമായ്
അമ്മയിൽ മാറ്റത്തിനാൽ ഞാനെൻ വരവറിയിച്ചു
ആഹ്ളാദത്താലോടിയണഞ്ഞമ്മ അച്ഛൻ ചാരത്തായി
ചെവിയിലായി ആ വാർത്തയൊന്നു മൊഴിഞ്ഞനേരം
ക്ഷണിക്കാതെ വന്നതിനാലോ ലാളിക്കാനോമനകൾ വേറെയുള്ളതിനാലോ
അമ്മതൻ ആഹ്ളാദമൊന്നുമേ കണ്ടില്ല ഞാനെൻ അച്ഛനിൽ
ഇനിയുമെന്തിനൊരു കുഞ്ഞെന്ന ചോദ്യത്തിൻ മുന്നിലായ്
തളരുന്ന അമ്മമനമൊന്നറിഞ്ഞു ഞാന്‍
പാലമൃതൂട്ടുവാൻ കൊതിച്ചൊരെൻ അമ്മയെനിക്കായ്
വിറയ്ക്കും കരങ്ങളാലേകിടുന്നു വിഷകണങ്ങൾ
അമ്മതൻ ഉദരത്തിൽ ഒരിറ്റു ശ്വാസത്തിനായി പിടയുന്ന വേദനയിലും
അറിയുന്നു ഞാനൊരു നിസ്സഹായയാം മാതൃഹൃദയത്തിൻ തേങ്ങലുകൾ...
- പൗർണ്ണമി ജോ
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login