പുഴപോലെ

പുഴപോലെ

പുഴപോലെ

ഓർമ്മകൾ നിറം മങ്ങിയ കാഴ്ചകളായി മാഞ്ഞുമറയുമ്പോൾ
ഒഴുകുന്നു എൻ ജീവിതം ഒരു പുഴപോലെയെങ്ങോ
പുഴയിലെ ഓളങ്ങൾ എന്നപോലെയെൻ സ്വപ്നങ്ങളും 
ഏതോ തീരത്തെ പുൽകാൻ കൊതിച്ചിരുന്നു
പുഴയെ സമ്യദ്ധമാക്കുമൊരു പുഴതൻ കൈവഴിയെന്നപോൽ
ഒരുനാളിൽ നിൻ സ്നേഹവുമെന്നിൽ ആഹ്ലാദത്തിനോളമായി 
സാഗരത്തിൽ പതിക്കാൻ കൊതിക്കുമൊരു പുഴയെന്ന പോൽ
ദിശയറിയാതെ ഒഴുകി ഞാനുമെൻ ജീവിതസ്വപ്നങ്ങളും
നെഞ്ചിലെ സ്വപ്നങ്ങളെല്ലാം ഓരോരോ ചുഴികളിൽ പതിക്കുമ്പോൾ
വ്യർത്ഥമായിടുന്നുവെൻ ജീവിതവും ചിന്തകളും
കടുത്ത വേനലിൽ വറ്റിവരണ്ടു നേർത്ത ജലരേഖയായ്
വീണ്ടുകീറിടുമൊരു പുഴ പോലെയായിടുന്നു ഇന്നെൻ മനം

- പൗർണ്ണമി ജോ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ