തെരുവിന്‍ മക്കള്‍മക്കള്‍
തെരുവിൻ ജന്മം
*********************************************************
വികൃതമാണിന്ന്
തെരുവില്‍ പിറവിയെടുത്തു
അച്ഛനെന്ന സത്യമറിയാത്ത
വികൃതമാം ജന്മമാണിത്.
വിശപ്പിനെ ജയിക്കാനായി
കരങ്ങള്‍ നീട്ടി പിടിക്കുമൊരു
അനാഥമായ ജന്മം.
മനസ്സിൻ മായിക വികാരത്താലീ ജന്മം
അനാഥമാക്കിയെന്നെയീ തെരുവിൽ.
മനസ്സു മരിച്ചവരായിരിക്കാമീ
ജന്മത്തിനാധാരം.
ഗുണിച്ചും ഹരിച്ചും
കൂട്ടിയുമെഴുതാന്‍ കഴിയാതെ
പോകുന്നൊരു ജന്മങ്ങള്‍.
തെരുവാണ് തറവാട്
വീതം വയ്ക്കാന്‍ ഒരുപിടി
മണ്ണിന്നധിപനില്ല
വെട്ടിയെടുക്കാനൊന്നുമില്ല
കെെയില്‍ ചൂടാന്‍ മതരാഷ്ട്രീയ
കൊടിതൻ നിറങ്ങളില്ല
ഒന്നുമാത്രം,അതുള്ളിലെരിയുന്നൊരാ
നിറയാത്ത വയറിന്‍
രോദനം ....
വിശപ്പിൻ വിങ്ങലൊന്നു മാത്രം ....!
.....................................................................................
സജി ( P Sa Ji O )
14.07.2019
എഴുത്തുകാരനെ കുറിച്ച്
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login