ചിന്തകളില്‍
മരണമെ നീയെന്‍ കൂടെ
വരുമെന്നറിയാന്‍ തേടിയലഞ്ഞതില്ല ഞാന്‍.
ഒരുനാള്‍ നീയെന്‍ മേനിയില്‍
പടര്‍ന്നിരുന്നു ശ്വാസം വഹിച്ചയാത്രയാകും.
ഓരോ ജനനത്തിലുമൊരു മരണം
കുറിച്ചിടും അദൃശ്യമായി.
മരണത്തിനറിയില്ല നിന്നിലെ
സ്വപ്നങ്ങളൊന്നും.
മരണമെ നിന് കാലൊച്ച
കേള്‍ക്കുവാന്‍ കൊതിക്കാത്ത
ജീവനില്‍ ആരുമറിയാതെ പടര്‍ന്നിടും.
നിന്നെ ഞാന്‍ ഇഷ്ടപ്പെടുന്നു മരണമെ
ഇത്രയും കാലം എന്നെ ജീവിക്കാനുവദിച്ചതില്.
എഴുത്തുകാരനെ കുറിച്ച്
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login