വെെകല്യം

വെെകല്യം

വെെകല്യം

ബസ്സ് വരാനിനിയും പത്തുമിനിറ്റുണ്ടെന്നറിഞ്ഞപ്പോള്‍ എനിയ്ക്കൊന്ന് മൂത്രമൊഴിയ്ക്കണമെന്നു തോന്നി...

സര്‍ക്കാര്‍ പരിധിയിലുള്ള ആ ശൗചാലയത്തിലേയ്ക്ക് കയറുമ്പോള്‍ കാറ്റു തന്ന ദുര്‍ഗന്ധത്താല്‍ ടവ്വലെടുത്ത് മൂക്ക് പൊത്തി കെട്ടി...

അകത്ത് കയറിയപ്പോള്‍ നിലം മുഴുവന്‍ കാലുകഴുകിയ ചെളിവെള്ളം കെട്ടിനില്‍ക്കുന്നു...

പപ്പുചേട്ടന്‍ മണിച്ചിത്രത്താഴില്‍ ചാടുന്നതുപോലെ അഞ്ചുതവണ ഗുണനച്ചിഹ്നം വരച്ചാണ് ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തിയത്...

പരിസരം വീക്ഷിച്ചപ്പോള്‍ തൊട്ടടുത്ത തുറന്ന് കിടക്കുന്ന ടോയ്ലറ്റില്‍ പെരുമ്പാമ്പ് ചുരുണ്ടുകിടക്കുന്നതുപോലെ മലം നിറഞ്ഞു കിടക്കുന്നു...

ഏതോ ഒരു തീറ്റപ്രിയന്‍ പെെപ്പ് കേടായതിനാലോ മറ്റോ പാതിവഴിയില്‍ നിര്‍ത്തി എഴുന്നേറ്റ് പോയതാവാം...

മറ്റു ടോയ്ലറ്റുകളുടെയൊക്കെ ഫെെബര്‍ഡോറില്‍ ആകെ തുളകളും മുറുക്കിത്തുപ്പിയതുമൊക്കെയായി മലിനപ്പെട്ടുകിടക്കുന്നു....

അടഞ്ഞുകിടക്കുന്ന പലതില്‍ നിന്നും ഓട്ടുകമ്പനിയില്‍ നിന്നെന്നപോലെ സിഗററ്റ് പുക മേലോട്ടുയര്‍ന്ന് അസഹ്യമായ മറ്റൊരു ഗന്ധം കൂടി ....

ടെെല്‍സ്ചുമരിലെല്ലാം മറ്റെന്തൊക്കെയോ അശ്ളീലക്കറകള്‍ വേറെയും..

അത്യാവശ്യഘട്ടമല്ലാതിരുന്നിട്ടും മറ്റെന്തെല്ലാം സുഖകരമായ കാഴ്ചകള്‍ സ്റ്റാന്റില്‍ കാണാനുണ്ടെന്നിരിയ്ക്കേ ഞാന്‍ തിരഞ്ഞെടുത്ത വിഡ്ഢിത്തമോര്‍ത്ത് എനിയ്ക്കെന്നോടു തന്നെ ദേഷ്യം തോന്നി...

എങ്ങിനെയൊക്കെയോ കാര്യം തീര്‍ത്ത് പലരേയും പോലെ അന്നു ഞാനെവിടെയൊക്കെ ചവിട്ടിയോ ആ അഴുക്കെല്ലാം കാലുരച്ച് കഴുകി പുറത്തേയ്ക്കിറങ്ങുമ്പോഴാണ് മറ്റൊരാള്‍ അകത്തേയ്ക്കു വരുന്നത്...

വീല്‍ച്ചെയറില്‍ സ്റ്റപ്പിനടുത്തു നില്‍ക്കുന്ന വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ച അദ്ദേഹം ഇനിയെന്താണ് ചെയ്യുന്നതെന്നറിയാന്‍ 
ഞാനൊരു സെെഡിലോട്ട് നിന്നു...

ചെയറിലിരുന്നുകൊണ്ട് തന്നെ തന്റെ മുണ്ട് മുകളിലേയ്ക്ക് പൊന്തിച്ച് കഴുത്തില്‍ കെട്ടി ആ ചെളിവെള്ളത്തില്‍ അദ്ദേഹം രണ്ടു കയ്യും കുത്തി...

കാലെന്നു പറയാന്‍ തുടഭാഗത്ത് തൂവലുപോലെ രണ്ട് വിരല്‍പ്പത്തികള്‍ മാത്രമുള്ള ആ മനുഷ്യന്‍ വെള്ളത്തിലൂടെ നീന്തുമ്പോള്‍ ട്രൗസര്‍ പൂര്‍ണ്ണമായും നനഞ്ഞു...

ഞാനെന്താണ് ചെയ്തുകൊടുക്കേണ്ടതെന്നറിയാതെ വിഷമാവസ്ഥയില്‍ നില്‍ക്കുമ്പോള്‍ അദ്ദേഹം ആദ്യം പോയത് മലം നിറഞ്ഞ ടോയ്ലറ്റിലേയ്ക്കാണ്....

'സംഗതി' കണ്ടപ്പോള്‍ യാതൊരു ഭാവപ്പകര്‍ച്ചയുമില്ലാതെ അദ്ദേഹം അടുത്ത വാതില്‍ പതുക്കെ തുറന്നകത്തുകയറി....

ഡോറല്‍പ്പം ചാരിയെങ്കിലും കയ്യിലൂന്നിയ ശരീരം വച്ച് ആ സാധുമനുഷ്യന്‍ എന്തായിരിയ്ക്കും ചെയ്യുന്നുണ്ടാവുക എന്നോര്‍ത്ത് എന്റെ കണ്ണു നിറഞ്ഞു....

പത്തുമിനിറ്റ് കഴിഞ്ഞ് പുറത്തേയ്ക്കിറങ്ങുമ്പോള്‍ ചുമരില്‍ ചാരിയതിന്റെ വഴുവഴുത്ത പാട് ദേഹത്ത് പലയിടത്തും കാണപ്പെട്ടു...

വീണ്ടും ചെളിയിലൂടെയൊരു നീന്തല്‍....

വീല്‍ചെയറില്‍ കയറി തുണിയെടുത്ത് തുടച്ച് പതുക്കെ അദ്ദേഹം വണ്ടി തിരിച്ചു.....

ദെെവത്തിന്റെ വികൃതിയില്‍ കരുവാകപ്പെട്ട ആ സാധുമനുഷ്യന്റെ ദേഹത്ത് എന്റെ കാലിലെ ചെളികൂടിയുണ്ടല്ലോയെന്ന പാപബോധം മനസിനെ വല്ലാതെ ചുട്ടുപൊള്ളിച്ചു....

സ്വന്തം കാര്യം മാത്രം നോക്കി നടക്കുന്ന എന്നെപ്പോലെയുള്ള നികൃഷ്ടജീവികള്‍ ഈ ഭൂമിയ്ക്കുതന്നെ അപമാനമാണെന്ന മറ്റൊരു തിരിച്ചറിവോടെ ഏറെക്കരയിച്ച ഈ കഥയും ഇവിടെയവസാനിപ്പിയ്ക്കുകയാണ്...

 

ഏവര്‍ക്കും നന്ദി നമസ്കാരം ....

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ