സാഫല്യം
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1293
സാഫല്യം
" ടീ മരംകേറി താഴോട്ടിറങ്ങടീ"""
""" നീ പോടാ മരത്തലയാ..ഞാൻ എനിക്കിഷ്ടമുളളത് ചെയ്യും"""
"""" മരംകേറിപ്പെണ്ണേ മരത്തിൽ കൊത്തലാ നിന്റെ പണി.ആണോടീ മരംകൊത്തി """
""" മരംകൊത്തി നിന്റെ കെട്ടിയോളാടാ"""
"""" അതാണല്ലോ നിന്നെ ഞാൻ മരംകൊത്തീന്നു വിളിച്ചേ""""
""" ടാ മരത്തലയാ നിനക്കു രാവിലെയൊരു പണിയുമില്ലേ. എന്നോട് വഴക്കിടാതെ നീ പോയി വായി നോക്കടാ"""
""" അതിനല്ലേടീ നിന്നെ വായിനോക്കുന്നത്"""
""" എന്നെ വായിനോക്കീട്ടു കാര്യമില്ലെടാ.ഞാൻ ഒരാളുമായി ഇഷ്ടത്തിലാ.അതുകൊണ്ട് നീ സ്ഥലം കാലിയാക്കിക്കോ"""
പെട്ടെന്നു തന്നെ നിരാശയോടെ സിധൂപ് തിരിഞ്ഞു നടന്നു
കവിളുകളിലൂടെ ഒഴുകിയിറങ്ങിയ അശ്രുകണങ്ങൾ മെല്ലെയവൻ തുടച്ചു
ഓർമ്മവെച്ച നാൾ കേട്ടു തുടങ്ങിയ പേരാണു #നിശ
വീട്ടുകാരെല്ലാവരും പറയും #നിശ #സിധൂപിന്റെ പെണ്ണാണെന്ന്
പ്രണയത്തിന്റെ തിരിച്ചറിവുണ്ടായ നാൾമുതൽ ഹൃദയത്തിലേറ്റിയ രൂപമായിരുന്നവൾ
പക്ഷേ ഇന്നും എനിക്കവളുടെ മനസ്സ് അജ്ഞാതമാണ്
ഒരുപാടുവട്ടം അവളുടെ പിറകെ നടന്നപ്പോഴും പരൽമീനിനെപ്പോലെ അവൾ വഴുതിമാറി
ഇനിയിങ്ങനെ അവൾക്കായി കാത്തിരുന്നിട്ടൊരു കാര്യവുമില്ല
അമ്മക്കു പ്രായമേറെയായി
ഞാൻ ജോലിക്കായി പോകുമ്പോൾ അമ്മക്കൊരു കൂട്ടായൊരു മോളും എനിക്കായി വീട്ടിൽ കാത്തിരിക്കാനുമൊരു പെണ്ണും വേണം
അമ്മയോടു കാര്യങ്ങളെല്ലാം തുറന്നു പറയാം അമ്മ തീറ്റുമാനിക്കട്ടെ കാര്യങ്ങളെല്ലാം
ഞാനായിട്ടു അമ്മയെ വിഷമിപ്പിക്കണ്ട....പാവം എനിക്കായി മാത്രം ജീവിച്ചൊരു സ്ത്രീയാണവർ
ചെറുപ്പത്തിലേ വർണ്ണസ്വപ്നങ്ങൾ നഷ്ടപ്പെട്ട അമ്മയെ സങ്കടപ്പെടുത്തിയിട്ടും എനിക്കായി ഒന്നും വേണ്ട
നടന്നു വീടെത്തിയതറിഞ്ഞില്ല
""" അമ്മേ #നിശക്കു വല്യ താല്പര്യമില്ല.എനിക്കിനിയവളുടെ പിറകെ നടക്കാൻ വയ്യ.മനസ്സിൽ എന്നോടവൾക്ക് ഇഷ്ടമില്ലെങ്കിൽ പിന്നെ നിർബന്ധിപ്പിച്ചു കല്യാണം നടത്തീട്ടെന്താ കാര്യം"""
""" നീ പറഞ്ഞതാ മോനേ ശരി.ഇഷ്ടമില്ലാത്ത ഒരണ്ണെത്തെ ജീവിതകാലം മുഴുവൻ ചുമന്നു നടന്നാൽ നിനക്കൊരിക്കലും സമാധാനം കിട്ടില്ല.അവളുടെ കുറ്റപ്പെടുത്തലുകൾ എന്റെ മകനെന്നും സഹിക്കേണ്ടി വരും"""
""" അമ്മേ ഞാനൊരു ആഗ്രഹം പറയട്ടേ.അമ്മക്കു സമ്മതമാണെങ്കിൽ മാത്രം ആലോചിച്ചാൽ മതി"""
""" നീ കാര്യം പറയൂ മോനേ"""
"""" അമ്മേ നമ്മളു സാധാരണക്കാരല്ലേ.നമുക്കാണെങ്കിൽ അമിതമോഹമൊന്നുമില്ല.അമ്മയെ സ്വന്തം അമ്മയായി കാണുന്ന,,,,എന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ പോരെ നമുക്ക്"""
""" അത് മതി മോനേ"""
"""" അമ്മേ അനാഥാലയങ്ങളിൽ ഒത്തിരി പെൺകുട്ടികളും ആൺകുട്ടികളുമുണ്ട്.എല്ലാവരും അനാഥരായിരിക്കും..പല പല കാരണങ്ങളാൽ അച്ഛനും അമ്മയും ഉപേക്ഷിച്ചവർ.ദൈവവഭയമുളള കുട്ടികളായിട്ടായിരിക്കും അവർ വളരുന്നത്.അതിലൊരു പെൺകുട്ടിയെ നമ്മൾ തിരഞ്ഞെടുത്താൽ പുണ്യമായിരിക്കും.അവളാകുമ്പോൾ എല്ലാവരെയും സ്നേഹിക്കാൻ മാത്രമേ കഴിയൂ"""
""" എന്റെ മോന്റെ ആഗ്രഹമാണു അമ്മക്കു വലിയ സന്തോഷം"""
അങ്ങനെ ഓർഫിനേജിൽ നിന്നുമൊരു പെൺകുട്ടി സിധൂപിന്റെ വധുവായി
സിധൂപിന്റെ സങ്കൽപ്പം പോലെ തന്നെ ചതിയും വഞ്ചനയുമില്ലാത്തൊരു സുന്ദരിപ്പെണ്ണ്
രാവിലെ തന്നെയവൾ കുളിച്ചീറനണിഞ്ഞ് അടുക്കളയിൽ കയറും
രാവിലെതന്നെ കാപ്പിയിട്ടു അമ്മക്കു കൊടുക്കും
അതുകഴിഞ്ഞു സിധൂപിനെ വിളിച്ചുണർത്തി അവനുളള ബെഡ്കോഫി കൊടുക്കും
പൂജാമുറിയിൽ നിലവിളക്കു കൊളുത്തിയവൾ പ്രാർത്ഥിക്കും
പിന്നീട് മുറ്റവും പരിസരവും അടിച്ചു വാരും
രാവിലെതന്നെ വീട്ടിലെ പണിയുമെല്ലാവൾ ചെയ്തു തീർക്കും
തുണികഴുകും കഴിഞ്ഞാൽ പിന്നെയവൾക്കു റെസ്റ്റാണു
ഉച്ചക്ക് ഊണുകഴിഞ്ഞൊന്നു ചെറുതായൊന്നു മയങ്ങും
വൈകിട്ട് അമ്മയെ അടുത്തിരിത്തി തലയിലെ പേനിനെയെല്ലാം അരിച്ചു പെറുക്കിയെടുത്തു കൊല്ലും
എന്നിട്ടമ്മയുടെ മുടിയിൽ കയ്യോന്നിയിട്ടു കാച്ചിയ ശുദ്ധമായ വെളിച്ചെണ്ണ തലയോട്ടിയുടെ ഉച്ചിയിൽ തേച്ചുപിടിപ്പിക്കും
വെളളം ചൂടാക്കിയമ്മക്കു കുളിക്കാനായി ബാത്ത് റൂമിൽ വെച്ചു കൊടുക്കും
അടുക്കളയിൽ സഹായിക്കാനായി അമ്മ ചെന്നാലവൾ തടയും
"""ഇത്രയും നാൾ അമ്മ കഷ്ടപ്പെട്ടതല്ലേ .ഇനീയീ മകളെല്ലാം ചെയ്തോളാം.അമ്മ വിശ്രമിച്ചോളൂ..പകരമെനിക്കീ അമ്മയുടെ സ്നേഹം മാത്രം മതി.ഒരമ്മയുടെ സ്നേഹവും വാത്സല്യവും അനുഭവിക്കുന്നത് ശരിക്കും ഇവിടെ വന്നതിൽ പിന്നെയാണു."""
അത്രയും പറയുമ്പോഴേക്കും ഗദ്ഗദത്താലവൾക്ക് വാക്കുകൾ കിട്ടാതെയാവും
അമ്മയവളെ ചേർത്തു പിടിച്ചു ഇരുകവിളിലും ഉമ്മ കൊടുത്തിട്ടു പറയും
"""" എനിക്കു പെൺകുട്ടികളില്ലാ.ഞാനൊരുപാടു കൊതിച്ചിട്ടുണ്ട് ഒരു പെൺകുഞ്ഞിനായി.അതിനു മുമ്പേ സിധൂപിന്റെയച്ഛനെ ദൈവം വിളിച്ചു. ഇനിയെന്നും അമ്മ മോളെ ഒരുക്കി തരാട്ടൊ.കണ്ണെഴുതി പൊട്ടുതൊട്ട് കവിളിലൊരു ചുട്ടിയുമിട്ട് സുന്ദരിക്കുട്ടിയാക്കി തരാം. അമ്മയുടെ സ്വപ്നങ്ങൾ അങ്ങനെയെങ്കിലും ഒന്ന് നിറവേറ്റട്ടേ""""
""" എന്താ ഇവിടെയൊരു കൂട്ടക്കരച്ചിൽ അമ്മയും മകളും കൂടി """
"""" പോടാ അപ്പുറത്ത്...പെണ്ണുങ്ങൾ പറയണത് അവൻ കേൾക്കാൻ വന്നിരിക്കുന്നു"""
അമ്മ സിധൂപിനെ പറപ്പിച്ചപ്പോൾ സാഫല്യ പൊട്ടിച്ചിരിച്ചു
രാത്രിയിലു കിടക്കാൻ നേരം സാഫല്യ സിധൂപിനോട് ചോദിച്ചു
"""" ഏട്ടൻ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ"""
ചോദ്യം കേട്ടതേ സിധൂപൊന്നു ഞെട്ടി
""" ഏട്ടൻ ഞെട്ടണ്ട.അമ്മയെല്ലാം എന്നോട് പറഞ്ഞു ""
"""" എന്നിട്ടാണോ എന്നോട് ചോദിക്കുന്നേ.നീയാളു കൊളളാമല്ലോ"""
""" എന്തായാലും ഏട്ടൻ ആ കുട്ടിയെ കെട്ടാതിരുന്നത് നന്നായി.അതുകൊണ്ട് എനിക്ക് ഏട്ടനെയും അമ്മയെയും കിട്ടിയത്"""
""" അപ്പോൾ പെണ്ണിനു അസൂയയാ...അല്ലേ"""
""" അതേ..എനിക്കിത്തിരി അസൂയയുണ്ട്.ഈശ്വരനോടു നന്ദിയും.നല്ലൊരു ജീവിതം എനിക്കു നൽകിയതിനു"""
ഒന്നു നിർത്തിയിട്ട് സാഫല്യ വീണ്ടും തുടർന്നു
""" ഏട്ടാ ഞാനൊരു ആഗ്രഹം കൂടി പറഞ്ഞോട്ടെ"""
""" എന്തിനാ പെണ്ണേ എന്നോടെന്തെങ്കിലും പറയുന്നതിനു മുഖവുരയുടെ ആവശ്യം"""
"""" ഞാൻ പ്ലസ് 2 വരെ പഠിച്ചു.പിന്നീട് പഠിക്കാൻ അവിടെ നിർവാഹമില്ലായിരുന്നു.ഞാനെന്തായാലും ഉച്ചകഴിഞ്ഞു ഫ്രീയാണു.എനിക്കു പാർട്ട് ടൈമായി പഠിച്ചു ഡിഗ്രി കംപ്ലീറ്റ് ചെയ്യണമെന്നൊരു മോഹമുണ്ട്"""
""" അതിനെന്താ നിനക്കു കഴിയുന്നത്ര പഠിച്ചോ. ഇവിടെത്തന്നെ അടുത്ത് ഈവനിംഗ് ക്ലാസ്സുണ്ട്.രണ്ടുമണികൂർ ക്ലാസ് സമയം. അവിടെ നാളെത്തന്നെ നിന്നെ കൊണ്ട് ചേർക്കാം"""
സിധൂപിനെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു സാഫല്യ
പിറ്റേന്നു അമ്മയോട് കാര്യമവതരപ്പിച്ചു
അമ്മക്കും സമ്മതം.അവളെ ഇഷ്ടമുള്ളവരെ പഠിപ്പിക്കാനമ്മ പറഞ്ഞു
അമ്മയുടെ അനുഗ്രഹവും വാങ്ങി ഈവനിംഗ് ക്ലാസിൽ സാഫല്യയെ ചേർത്തു
അവിടെ നിന്നും ഇറങ്ങാൻ നേരമാണവർ നിശയെ കണ്ടത്
അവളാകെ ക്ഷീണിച്ചിരിക്കുന്നു
അവരുടെ സമീപത്തേക്കു നിശ വന്നു
"""" ഏട്ടാ ഇതാണല്ലേ സാഫല്യ.ഏട്ടനു നന്നായി ചേരുന്നതു ഈ കുട്ടിയാ.ബാഹ്യ സൗന്ദര്യം കണ്ടു ഭ്രമിച്ച എനിക്കു തെറ്റുപറ്റി.എന്റെ ഭർത്താവ് ആവശ്യമെല്ലാം കഴിഞ്ഞതോടെ എന്നെ ഉപേക്ഷിച്ചു.ഞാനിപ്പോൾ ജീവിക്കാനായി ഇവിടെ പഠിപ്പിക്കുന്നു""""
എന്ത് മറുപടി പറയണമെന്ന് സിധൂപിനു അറിയില്ലായിരുന്നു
എങ്കിലും ഒരുവിധം അവൻ അവളെ ആശ്വസിപ്പിച്ചു
"" ഇനിയെങ്കിലും ജീവിതം എന്താണെന്നറിഞ്ഞു പഠിക്ക്.നല്ലതായി ജീവിക്കൂ.നമ്മളെ തകർത്തവരുടെ മുന്നിൽ അന്തസ്സായി ജീവിച്ചു കാണിച്ചു കൊടുക്കുക..""""
സാഫല്യയെ ചേർത്തു നിർത്തീട്ടു സിധൂപ് പറഞ്ഞു
""" ഇതാണ് സാഫല്യേ ഞാൻ പറഞ്ഞ നിശ"""
സാഫല്യയവളെ നോക്കിയൊന്നു പുഞ്ചിരിച്ചു
വീട്ടിലെത്തി അവർ പതിവു ജോലികളിൽ മുഴുകി
കുറച്ചു മാസങ്ങൾ കൂടി പതിയെ കടന്നു പോയി
സന്തോഷകരമായി തന്നെ അവരുടെ ജീവിതം മുമ്പോട്ട് പോയി
ഒരുദിവസം ജോലി കഴിഞ്ഞു സിധൂപ് നേരത്തെയെത്തി
"""" നീയെന്താ സാഫല്യേ ഇന്ന് ക്ലാസിനു പോകാഞ്ഞത്"""
തെല്ലൊരു ജാള്യത്തോടെയവൾ അവന്റെ കാതിൽ മൊഴിഞ്ഞു
""" അതേ എനിക്കു മസാലദോശ കഴിക്കാൻ കൊതിയാവുന്നു"""
"""" ഹ ഹാ ഹാ അതിനാണോ ഇന്ന് ക്ലാസ് മുടക്കിയത്.വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഞാൻ വാങ്ങീട്ട് വരില്ലായിരുന്നോ"""
സിധൂപിന്റെ വർത്തമാനം കേട്ട് അങ്ങോട്ടു വന്ന അമ്മ അവനെ സ്റ്റിക്കറാക്കി ഭിത്തിയിലൊട്ടിച്ചു
""" ടാ...മരങ്ങോടാ ...അവളു ഗർഭിണിയാണെന്ന അതിനർത്ഥം.. ഹോ നിന്നെ ഞാൻ തന്നെ പെറ്റതാണല്ലോ"""
അമ്മയുടെ മുമ്പിൽ സിധൂപൊന്നു ചൂളിച്ചെറുതായി
അമ്മ പോയിക്കഴിഞ്ഞപ്പോൾ അവനവളെ പൊക്കിയെടുത്തു
""" ടീ എന്നോടങ്ങു തുറന്നു പറഞ്ഞിരുന്നെങ്കിൽ അമ്മയുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കണമായിരുന്നോ""""
""" ഏട്ടനു അങ്ങനെ തന്നെ വേണം """
"""" ടീ കാന്താരി നിന്നെ ഞാൻ """
പറഞ്ഞു പൂർത്തിയാക്കും മുമ്പ് സാഫല്യയെ തന്നോടു ചേർത്തു നിർത്തിയവൻ മൂർദ്ധാവിലൊരു ചുംബനം നൽകി
തന്റെ കുഞ്ഞിനെ ചുമക്കുന്ന പ്രിയതമക്കായി
സ്നേഹവും കരുതലും വാത്സല്യവും കലർന്നൊരു സംരക്ഷണം ആ ചുംബനത്തിൽ ഉണ്ടായിരുന്നു
നിർവൃതിയോടെയാ ചുംബനം സാഫല്യ പ്രിയതമനിൽ നിന്നുമേറ്റുവാങ്ങി
നിശബ്ദയായി അവനിൽ അലിഞ്ഞു ചേർന്നുകൊണ്ട്"
- സുധി മുട്ടം
എഴുത്തുകാരനെ കുറിച്ച്
will update shortly
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login