ഏട്ടന്റെ സ്വന്തം കുഞ്ഞാറ്റ
- Stories
- Sudhi Muttam
- 08-Oct-2017
- 0
- 0
- 1957
ഏട്ടന്റെ സ്വന്തം കുഞ്ഞാറ്റ
" കൂടെ കളിക്കാനും പിണങ്ങാനും കൂട്ടിനു ഒരു കൂടപ്പിറപ്പ് ഉണ്ടാവുക എന്നത് ഒരു ആശ്വാസം തന്നെയാണ്
എന്റെ അച്ഛനും അമ്മക്കും ആണും പെണ്ണുമായി ഒരു മകൻ ആണ് ഉള്ളത്
കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന അവർക്ക് മണ്ണാറശ്ശാലയിൽ ഉരുളി കമഴ്ത്തിയതിനു ശേഷം ആണ് ഞാൻ ഉണ്ടായത്
വാ തുറന്നാൽ അമ്മ എപ്പോഴും പറയും
"" നിന്നെ ഉരുളി കമഴ്ത്തി ഉണ്ടായത് ആണെന്ന്""
അമ്മയുടെ ഇങ്ങനെയുള്ള പറച്ചിൽ കാരണം കാലക്രമേണ എന്റെ പേര് ഉരുളി എന്നായി
എവിടെങ്കിലും പോയാൽ നാട്ടുകാരും കൂട്ടുകാരും വിളിക്കും
"" എടാ ഉരുളി നീയെവിടെ പോകുവാ""
ആദ്യമൊക്കെ ദേഷ്യം തോന്നിയ ചെല്ലപ്പേര് ഞാനും ഇഷ്ടപ്പെട്ടു തുടങ്ങി
സുധിയെന്ന പേര് തന്നെ മറന്നു പോയി
എനിക്ക് പത്ത് വയസായിട്ടും എനിക്ക് ഒരു കൂടപ്പിറപ്പിനെ കിട്ടിയില്ല
അമ്മയോട് എപ്പോഴും ചോദിക്കും
"" അമ്മേ എന്റെ കുഞ്ഞാറ്റ എപ്പോൾ വരും(അനിയത്തിക്കുട്ടിക്കായി ഞാൻ കരുതി വെച്ച പേര്)
"" മോൻ വിഷമിക്കേണ്ടാ..മോന്റെ കുഞ്ഞാറ്റ അമ്മയുടെ വയറ്റിൽ ഉണ്ട്. കുറച്ചു നാൾ കഴിയുമ്പോൾ വരും""
എന്ന് പറഞ്ഞിട്ട് അമ്മ എന്നെ ചേർത്തു പിടിച്ചു കരയുന്നത് കാണാമായിരുന്നു
എന്നും രാവിലെ ഞാൻ അമ്മയുടെ വയറ്റിൽ നോക്കും..കുഞ്ഞാറ്റ എപ്പോഴാ പുറത്ത് വരുന്നത് എന്നറിയാൻ
കുഞ്ഞുവാവ വലുതാകുമ്പോൾ അമ്മയുടെ വയറും വലുതാകുമെന്ന് ആരോ പറയുന്നത് ഞാൻ കേട്ടിരുന്നു
പത്ത് വയസ്സുകാരന്റെ പ്രതീക്ഷാ നിർഭരമായ നോട്ടം കാണുമ്പോൾ അമ്മക്ക് കാര്യം മനസ്സിലാവും
കൂട്ടുകാരുടെ കൂടെ അവരുടെ കൂടപിറപ്പുകൾ കളിക്കുമ്പോൾ കൊതിയോടെ ഞാൻ നോക്കി നിൽക്കും
എനിക്കും ഒരു അനിയത്തി വാവ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ച് പോകുന്ന നിമിഷങ്ങൾ
എന്റെ അദമ്യമായ ആഗ്രഹം കാരണം അമ്മയും അച്ഛനും കൈ കൂപ്പാത്താ അമ്പലങ്ങളും പള്ളികളും ഇല്ലായിരുന്നു
"" ദൈവമേ ഞങ്ങൾക്കൊരു കുഞ്ഞിനെ കൂടി തരണേ.മോന്റെ മിഴികൾ നിറയുന്നത് കാണുവാൻ ശക്തിയില്ല എന്നവർ പ്രാർത്ഥിച്ചു
സ്കൂളിൽ നിന്നും വന്നാൽ ടീവിയും കണ്ട് മൊബൈലിൽ ഗെയിമും കളിച്ചു ഞാൻ സമയം തളളി നീക്കി
പലതും ആവർത്തന വിരസമായ നാളുകൾ
കൂട്ടുകാരിൽ നിന്നും ഞാൻ പതിയെ അകന്നു മാറി
എപ്പോഴും ഒറ്റാക്കായി നടപ്പും ഇരിപ്പും
പഠനത്തിലും ശ്രദ്ധിക്കാൻ കഴിയാതെയിരുന്ന നാളുകൾ
ഞാൻ ഏകാന്തതയെ ഇഷ്ടപ്പെട്ട് തുടങ്ങി
പതിയെ പതിയെ എന്നെ അമ്മ പറഞ്ഞു പറ്റിക്കുകയാണെന്ന് എനിക്ക് മനസ്സിലായി
ഞാൻ ആരോടും മിണ്ടുന്നത് തന്നെ അപൂർവ്വമായി
അച്ഛനും അമ്മയും ഞാൻ കാരണം കൂടുതൽ വിഷമത്തിലായി
പഠനത്തിൽ പിറകിലായത് കാരണം സ്കൂളിൽ നിന്നും എന്നെ പറഞ്ഞു വിട്ടു
വേറൊരു സ്കൂളിൽ എന്നെ ചേർത്തെങ്കിലും ഞാൻ പോകാൻ കൂട്ടാക്കിയില്ല
അവസാനം വിഷാദരോഗത്തിനു അടിമപ്പെട്ട എന്നെ ഡോക്ടറെ കണിച്ചു
എന്റെ പ്രശ്നങ്ങൾ മനസ്സിലായ ഡോക്ടർ ഒരു കുഞ്ഞിനെ കൂടി ദത്തെടുക്കുന്ന കാര്യം വീട്ടുകാരോട് പറഞ്ഞു
ഒടുവിലെല്ലാ നൂലാമാലകളും കടന്ന് അനാഥ മന്ദിരത്തിൽ നിന്നും രണ്ടു വയസ്സ് പ്രായമുള്ള ഒരു പെൺകുഞ്ഞു വാവയെ ദത്തെടുത്തു
എനിക്ക് സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷം
എനിക്കെന്റെ കുഞ്ഞാറ്റയെ കിട്ടി
എന്റെ നഷ്ടപ്പെട്ട പ്രസരിപ്പ് മുഴുവൻ തിരിച്ചു കിട്ടി
എപ്പോഴും അവളുടെ കൂടെ കളിക്കാൻ ഞാൻ തിരക്ക് കൂട്ടി
അവളുടെ കൊലുന്നനെയുളള വർത്തമാനം എന്റെ സിരകളിൽ പുതു ജീവനേകി
എപ്പോഴും അവളുടെ കൂടെ കളിക്കാൻ ഞാൻ തിരക്ക് കൂട്ടി
അവളുടെ കൊലുന്നനെയുളള വർത്തമാനം എന്റെ സിരകളിൽ പുതു ജീവനേകി
കുഞ്ഞാറ്റ വളർന്ന് വരുമ്പോൾ ആരെങ്കിലും അവളോട് നിന്നെ എടുത്ത് വളർത്തിയതാ എന്നുളള പഴി കേൾക്കാതിരിക്കാൻ നാട്ടിലെ ഉള്ള സ്ഥലവും വീടും വിറ്റ് ഞങ്ങൾ ചെന്നൈയിലേക്ക് മാറി താമസീ
അച്ഛനു അവിടെ ജോലി ആയതു കൊണ്ട് കാര്യങ്ങൾ എളുപ്പമായി
പുതിയ സ്ഥലവും ഒച്ചപ്പാടും നിറഞ്ഞ നഗരത്തെ ഞാനും കുഞ്ഞാറ്റയും ഇഷ്ടപ്പെട്ട് തുടങ്ങി
എന്തിനും ഏതിനും അവൾക്ക് ഞാൻ മതിയെന്നായി
എന്റെ കൈ വിരൽ തുമ്പ് പിടിച്ചാണവൾ നടന്നത്
കടയിൽ പോകുമ്പഴും എനിക്ക് അവൾ കൂട്ടായിരുന്നു
ഏട്ടൻ വാരി കൊടുത്താലെ എന്റെ കുഞ്ഞാറ്റ കഴിക്കൂ
ഞാനൊന്ന് പിണങ്ങിയാൽ എന്റെ കുഞ്ഞാറ്റയുടെ കണ്ണ് നിറയും
ഒടുവിലവളുടെ പിണക്കം മാറ്റുമ്പോൾ എന്നെ കെട്ടിപ്പിടിച്ചു കരയും
ഉറക്കവും എന്റെ കൂടെ തന്നെ ആയിരുന്നു
അവൾ മുതിർന്നപ്പോഴേക്കും ഞങ്ങൾ ഒരിക്കലും പിരിയാത്ത കൂട്ടുകാരായി തീർന്നു
അമ്മയും അച്ഛനും എപ്പോഴും പറയും
"" നമ്മളെയൊന്നും ആർക്കും വേണ്ട ..ഏട്ടനും അനിയത്തിക്കും അവർ മാത്രം മതി.രണ്ടിന്റെയും വിവാഹം കഴിയുമ്പോൾ എന്ത് ചെയ്യും ആങ്ങളയും പെങ്ങളും""
സത്യത്തിൽ അത് കേൾക്കുമ്പോൾ തന്നെ ഞങ്ങളുടെ ഉളളിൽ ഞെട്ടലാണ്
വിവാഹം കഴിയുമ്പോൾ എന്റെ അനിയത്തി കുഞ്ഞാറ്റയും ഞാനും വേർ പിരിയും
"" ഏട്ടായി കല്യാണം കഴിഞ്ഞാലല്ലേ നമ്മൾ പിരിയൂ.അതുകൊണ്ട് ഏട്ടനും ഞാനും കല്യാണം കഴിക്കുന്നില്ല..എന്താ പോരെ""
എന്ന് അവൾ പറയുമ്പോൾ ഞാൻ സങ്കടം ഉളളിലൊതുക്കി ചിരിക്കും
"" വിവാഹം കഴിക്കാതെ ഇരിക്കാൻ പറ്റില്ല മോളെ.അത് പ്രകൃതി നിയമം ആണ്. എന്റെ കുഞ്ഞാറ്റയെ സ്നേഹമുളള ഒരാളെ കണ്ടെത്തി വിവാഹം കഴിപ്പിച്ചു വിടും""
ഇത് കേൾക്കുമ്പോൾ എന്റെ കുഞ്ഞാറ്റയൊന്ന് തേങ്ങും
"" എന്റെ മോളെ കെട്ടിച്ചു വിട്ടാലും കുഞ്ഞാറ്റക്ക് കാണണമെന്ന് തോന്നുമ്പോഏട്ടൻ അവിടെ ഓടിയെത്തും.അതുപോലെ എപ്പോൾ വേണമെങ്കിലും മോൾക്ക് നമ്മുടെ വീട്ടിലേക്ക് വരാലൊ.സംസാരിക്കണമെന്ന് തോന്നിയാൽ ഉടനെ ഫോൺ വിളിക്കാം""
ഇന്ന് എന്റെ കുഞ്ഞാറ്റയുടെ വിവാഹം ആയിരുന്നു
അവളുടെ വിവാഹത്തിനു ഒരു കുറവും വരാതെ മുന്നിൽ നിന്ന് ഞാനെല്ലാം ചെയ്തു
യാത്ര പറഞ്ഞിറങ്ങിയപ്പോൾ കരയരുത് എന്ന് എത്ര വിചാരിച്ചെങ്കിലും കുഞ്ഞാറ്റയും ഞാനും പൊട്ടിക്കരഞ്ഞു
അവള് കയറിയ കാർ കണ്ണിൽ നിന്നും മറയുമ്പോൾ നെഞ്ചിലൊരു വിങ്ങൽ
ഇന്ന് മുതൽ കുഞ്ഞാറ്റയില്ലാത്ത വീട് ഉറങ്ങി തുടങ്ങിയിരിക്കുന്നു
കാലമെത്ര കഴിഞ്ഞാലും കുഞ്ഞാറ്റക്ക് തുല്യം അവൾ മാത്രം
നാലു ദിവസം കഴിഞ്ഞ് അവളും ഭർത്താവും കൂടി എത്തിയപ്പോഴാണ് വീട് വീണ്ടും ഉണർന്നത്
അവളുടെ ഇരുത്തം വന്ന മാറ്റം കണ്ടപ്പോൾ എനിക്ക് അത്ഭുതമായി
ഏട്ടാ ഏട്ടാ എന്നു പിന്നാലെ നടന്ന പെൺകൊച്ചല്ല ഇത് നല്ലൊരു ഭാര്യയും മകളുമായി മാറിയിരിക്കുന്നു
ഞാനങ്ങനെ ചിന്തിച്ച് ഇരിക്കുമ്പോൾ പിന്നിൽ നിന്നൊരു വിളി
"" കുഞ്ഞാറ്റയുടെ ഏട്ടായി""
പിന്തിരിഞ്ഞു നോക്കുമ്പോൾ കുഞ്ഞാറ്റ
"" ഞാൻ എവിടെ ആയാലും എന്തൊക്കെ മാറ്റം വന്നാലും എന്റെ ഏട്ടന്റെ അടുക്കൽ ഞാനെന്നും ആ പഴയ കുസൃതി നിറഞ്ഞ കുഞ്ഞാറ്റ തന്നെയാണ് ""
ഒരു വർഷം കൂടി പിന്നിട്ടു
പ്രസവം കഴിഞ്ഞ് കുഞ്ഞാറ്റ കുഞ്ഞൊരു വാവയുമായി വീട്ടിൽ എത്തിയപ്പോൾ വീട് ശരിക്കും വീണ്ടും ഉണർന്നത്
അവളുടെ കൂട്ട് കുസൃതി നിറഞ്ഞ ഭാവത്തോടെ ഇടവിട്ട് കരയുന്ന കൊച്ചു കുഞ്ഞാറ്റ
എന്റെ കൊച്ച് കുഞ്ഞാറ്റയെ കൊതി തീരുവോളം കൊഞ്ചിച്ച് ഉമ്മ വെയ്ക്കുമ്പോൾ ഞാനറിഞ്ഞു
ഞാനിന്ന് വീണ്ടും ആ പഴയ ഏട്ടനായിരിക്കുന്നു
എന്റെ കണ്ണുകൾ നിറഞ്ഞു വന്നു കാഴ്ചയെ മറച്ചു
പിന്നിലൊരു കൈത്തലം എന്റെ തോളിൽ അമർന്നു
തിരിഞ്ഞു നോക്കുമ്പോൾ ഇപ്പോൾ പെയ്യുമെന്ന് കരുതി നിറഞ്ഞ മിഴികളുമായി എന്റെ കുഞ്ഞാറ്റ
"" ഏട്ടന്റെ സ്വന്തം കുഞ്ഞാറ്റ""
സമർപ്പണം- കൂടപ്പിറപ്പുകൾ ഇല്ലാത്ത എന്റെ മകനും അവനെപ്പോലെയുളള മക്കൾക്കുമായി
- സുധി മുട്ടം
എഴുത്തുകാരനെ കുറിച്ച്
will update shortly
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login