അനന്തപുരി

അനന്തപുരി

അനന്തപുരി

=== അനന്തപുരി ===

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

അനന്തപത്മനാഭൻ പളളികൊളളും പുരം

അന്തപുരിയൊരു മണ്ണിന്‍

വാത്സല്യം തെളിയും നിറകുടം.

സ്ത്രീകള്‍തന്‍ ശബരിമല

വസിച്ചിടും മണ്ണ് ആറ്റുകാല്‍,

മല മുകള്‍ കേറിടും

കുരിശുമലയുണ്ടവിടെ,

ബീമാപള്ളിയുടെ നിറച്ചാത്ത്

വീഴ്ത്തും ഉറൂസ്,

മതേതരത്വത്തിന്‍ വെട്ടുകാടീശോയും.

വിദേശ സുഗന്ധം ഒഴുകുമൊരു

കോവളത്തിന്‍ നാടാണിത്.

നെയ്യാറിന്‍ നിറദീപങ്ങള്‍ തെളിയുമൊരു

നാടിന്‍ നിറഭംഗികളുണ്ട്.

കാനായിയിൽ വിരിഞ്ഞ

മത്സ്യകന്യകയെ പേറുന്ന ശംഖുമുഖഭംഗിയാല്‍

ആഴക്കടലിന്റെ രാജ്ഞിയാം വിഴിഞ്ഞവും.

ചരിത്രങ്ങൾ പേറുന്ന പുരാവസ്തു കേന്ദ്രവും.

ഒരു നാടിന്‍ സമ്പത്തിന്‍ രൂപഭംഗി

നെയ്തിടും മന്ദിരം നിറയും മണ്ണ്.

പറയുവാനിയും കഥകള്‍ ബാക്കിയുണ്ടെന്‍

അനന്തപുരിയെന്ന തിരുവനന്തപുരത്തില്‍.

 

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

                                                          സജി ( P Sa Ji O )

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ