മുള്ളിന്നുള്ളം

മുള്ളിന്നുള്ളം

മുള്ളിന്നുള്ളം

 

_____________

 

ഞാൻ...

മുള്ളാണ്, മുനയുള്ള മുള്ളാണ്:

കൊരുത്തുകീറുന്ന കൂർത്തമുള്ള്.

മണമുള്ള, നിറമുള്ള പൂക്കൾക്കും 

തേനൂറുംമധുരക്കനികൾക്കും 

രാപകല്‍ കാവലാളിന്നു ഞാൻ.

 

കർമ്മമാണ്; ജീവിതധർമ്മമാണെങ്കിലും

നിങ്ങളിൽക്കൊള്ളുകിൽ നോവുന്നതെന്നുള്ളം

മുള്ളിനാവതില്ലാരെയും നോവിക്കാൻ

മുള്ളറിയാതെവരും നോവാണ്; മുറിവാണ്.

 

'മുള്ളിനെ മുള്ളാലെടുക്കണ'മീ ചൊല്ല്

മുള്ളോളം മുള്ള്മാത്രമെന്നുരയ്ക്കുന്നു. 

നന്മകൾ നിറയുമാ സാരോപദേശങ്ങൾ 

മുള്ളുവാക്കായിക്കാണുമിളംതലമുറ.

 

മുള്ളിന്നിടനെഞ്ചിൻനോവറിഞ്ഞീടാൻ

പോരുക മറ്റൊരു മുള്ളായ്  നിങ്ങളും.

വരുക, നമുക്കൊന്നായ് ചേർന്നിരിക്കാം 

മുള്ളിനാലുള്ളൊരീ ശയ്യതന്നിലായ്.

 

മുള്ളുപോലുള്ളൊരാമപ്രിയസത്യങ്ങ-

ളോതി,ത്തീർത്തതോ ഞാനൊരു മുൾവേലി!

മുള്ളിന്‍റെ ധർമ്മം സംരക്ഷണമെന്നതറിയുക

മുൾക്കിരീടം ഞാനൊന്നാഴിച്ചുവെച്ചിടട്ടെ.

 

അഭിശപ്തമാമൊരുജന്മം ഞാനെങ്കിലും

മുനവെച്ച വാക്കിലി,ന്നമ്പേ തളരുന്നു.

വെറുപ്പാണ്, ആട്ടിയകറ്റാറാണെങ്കിലും

മുള്ളല്ലേ, കൊള്ളാതിരിക്കുവാനാകുമോ?

***************************************

 

ശ്രീരാമൻ വൈക്കം.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ