ഞാൻ വെറുമൊരു വാഴ...

ഞാൻ വെറുമൊരു വാഴ...

ഞാൻ വെറുമൊരു വാഴ...

ഞാൻ വെറുമൊരു വാഴ

**************************

 

മണ്ണിൽ ഞാൻ നാമ്പുമായ് പൊട്ടിമുളച്ചപ്പോൾ  

വിണ്ണിനെ സ്വപ്നമായ് കണ്ടു  

കണ്ണിനുംകണ്ണായ  പൈതലിനെപ്പോലെ 

കര്ഷകരെന്നെ വളർത്തി    

 

പഞ്ചഭൂതാത്മകലോകമെനിക്കായി -

ത്തന്നൂ ജലം,വളം,ജീവൻ  

ആകാശമാമതിരിങ്കൽ തൊടാനിവള്‍

കൈകൾ നീട്ടി, തണലേകി      

 

പാറിത്തളർന്ന പറവകളെന്നുമേ

എന്റെമേല്‍ വന്നങ്ങിരുന്നു  

പാരിതിൽ നന്മകൾ ചെയ്യുവാനായി ഞാൻ

ജീവിതം ഹാ! സമർപ്പിപ്പൂ  

 

ദേവന്റെ മുന്നില്, നൈവേദ്യമര്പ്പിക്കുവാന്‍ 

എന്നില കൂടിയേ തീരൂ 

എൻ പ്രാണതന്ത്രിയിൽ കോർത്തെടുത്തീടുന്നു 

ചന്തത്തിൽ ദേവനു ഹാരം  

 

കൂമ്പു വിരിയുമ്പോൾ തേന്‍നുകരാനായി  

പക്ഷികൾ പാറിയടുത്തു 

പാറിപ്പറന്നവ തേന് കുടിക്കേയെന്റെ 

ചിത്തത്തില്‍ നിർവൃതിയെത്തി

 

തേനുണ്ടു പക്ഷികളെങ്ങോ പറന്നുപോയ് 

പുത്തന്‍രുചി തേടിയാവാം 

കേട്ടില്ല പിൻവിളിയെന്മക്കൾ, കഷ്ടമേ 

സ്വാർത്ഥരോ ഭൂമിയിൽ നിങ്ങൾ 

 

മൂത്തകുല വെട്ടി മർത്ത്യനെടുക്കുവാന്‍

പാലിച്ചതാണല്ലൊയെന്നെ  

ചേതനയറ്റു ഞാൻ വീണുകിടക്കുന്നു 

ഭൂമിമാതാവിൻ മടിയിൽ.

**********

(വൈക്കം ശ്രീരാമൻ)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ