രക്ഷകൻ

രക്ഷകൻ

രക്ഷകൻ

മഴയുടെ നനവും മടിയും മാറി പുൽക്കൂട്ടിൽ രക്ഷകൻ ജനിക്കുന്നത് കാത്തിരിക്കുന്ന ഒരു ഡിസംബറിൽ ആണ്, ആ ആശ്രമത്തിന്റെ നീണ്ട ഇടനാഴികൾ ലക്ഷ്യമാക്കി യുള്ള ന്ടെ ആദ്യ യാത്ര . പിന്നീട് എപ്പഴാ അങ്ങോട്ട് ഉള്ള യാത്രകൾ മാസത്തിൽ ഒന്ന് എന്ന രീതിയിൽ ശീലമായതെന്ന് അറിയില്ല.. കാരണം ആ വലിയ നടപ്പാതയും അതിനൊടുവിൽ ആയി ശാന്ത മായി നിൽക്കുന്ന ആ കെട്ടിടവും അവിടെത്തെ നീണ്ട ഇടനാഴികളും അതിനെ കാൾ ഏറെ പാതിവഴിയിൽ എവിടെയോ വച്ച് എനിക്ക് അന്യ മായി പോയ കലർപ്പില്ലാത്ത സ്നേഹം നിറഞ്ഞ പുഞ്ചിരി യും എന്നെ കീഴ് പ്പെടുത്തി കഴിഞ്ഞിരുന്നു. അവിടത്തെ നിശബ്ദത പോലും സ്നേഹം നിറഞ്ഞ ഓർമ്മ ആയി. ജീവിതത്തിൽ പുതിയ ചുമതല കളും ആയി 'അങ്ങു പുതിയ തട്ടകത്തിലേക് മാറിയപ്പോഴും ആ ആശ്രമവും അവിടെത്തെ മൗനവും സുന്ദരമായ ഓർമ്മ ആയി മനസ്സിൽ നിറഞ്ഞു നില്കയാണ്. ഇപ്പോഴും ആ വഴി കടന്നു പോകവേ മനസ്സിൽ കലർപ്പില്ലാത്ത ആ സ്നേഹ ത്തിന്റെ ഓർമ്മകൾ ആണ്. പലപ്പോഴും അവിടെ നിന്ന് ഇറങ്ങി വീട്ടിൽ എത്തുമ്പോഴും എന്റെ കണ്ണുകൾ പിന്നിലേക്ക് സഞ്ചരി ക്കാനാണി ഷ്ടപ്പെട്ടിരുന്നത്., കാരണം അവിടെ എവിടെയോ എനിക്ക് നഷ്ട പ്പെട്ട സ്നേഹ ത്തിന്റെ വാത്സല്യ ത്തിന്റെ മുഖമുണ്ടായിരുന്നു എന്നതാണ്.

- സിമി എബി (മയിൽ പീലി)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ