ആഴങ്ങളുടെ അളവുകോൽ

ആഴങ്ങളുടെ അളവുകോൽ

ആഴങ്ങളുടെ അളവുകോൽ

ആഴങ്ങളുടെ അളവുകോൽ 

****************************

 

മെല്ലെ,മെല്ലെയിറങ്ങണമീപ്പടവുകളൊന്നൊന്നായെനിക്ക്   

തെല്ലുംമടികൂടാതെയറിവിന്നാഴങ്ങളൾ  അളക്കുവാൻ,

ആർജ്ജിച്ചറിഞ്ഞ അക്ഷരങ്ങളുടെയാഴങ്ങളിലേക്ക്,

വിദ്യപരതിപടർന്നിറങും വേരുകളുടെയാഴങ്ങളിലേക്ക്,

വിളഞ്ഞുകിടക്കും നെന്മണിപ്പാടങ്ങളുടെയാഴങ്ങളിലേക്ക്...

   

ഇനിയുമിറങ്ങണമീപ്പടവുകളെനിക്കാഴങ്ങളിലേക്ക്

കിളികളുടെകളകളാരവങ്ങളുടെയാഴങ്ങളിലേക്ക്

സംഗീതലോകത്തിനുല്ലാസമേകുമാഴങ്ങളിലേക്ക്

താളലയനൃത്ത്യസൗകുമാര്യതകളുടെയാഴങ്ങളിലേക്ക്,

രാഗദ്വേഷ,തമോരജോസത്വഗുണങ്ങളുടെയാഴങ്ങളിലേക്ക്...  

 ഇനിയുമിറങ്ങണമീപ്പടവുകളെനിക്കാഴങ്ങളിലേക്ക്

ഗുരുശിഷ്യബന്ധങ്ങളുടെഗാഢമാമാഴങ്ങളിലേക്ക്

സ്നേഹസൗഹൃദങ്ങളുടെനിഗൂഢമാമാഴങ്ങളിലേക്ക്

വാത്സല്യത്തിന്റെ,മാതൃത്വത്തിന്റെയാഴങ്ങളിലേക്ക്

സാഹോദര്യസമത്വവിചാരങ്ങളുടെയാഴങ്ങളിലേക്ക്...

 

ഇനിയുമിറങ്ങണമീപ്പടവുകളെനിക്കാഴങ്ങളിലേക്ക്  

സന്ധ്യാപുഷ്പസൗരഭങ്ങളുടെയാഴങ്ങളിലേക്ക്

മോഹദാഹവിരഹദുഃഖങ്ങളുടെയാഴങ്ങളിലേക്ക്

സുഖസാന്ദ്രമായൊരു സുഷുപ്തിയുടെയാഴങ്ങളിലേക്ക്

ശാന്തസുന്ദരസ്വപ്നങ്ങളുടെ ആഴങ്ങളിലേക്ക്...

 

ഇനിയുമിറങ്ങണമീപ്പടവുകളെനിക്കാഴങ്ങളിലേക്ക്  

ജനിമൃതികളുടെയൂഷ്മളതയുടെയാഴങ്ങളിലേക്ക്

കവിയുടെചലിക്കും തൂലികയുടെയാഴങ്ങളിലേക്ക്

പിറന്നമണ്ണിനെ വേർപിരിഞ്ഞു; സഞ്ചാരപഥങ്ങളുടെ -

യാഴങ്ങളിലേക്കു; ഒടുവിലിറങ്ങണമെനിക്കാരു -

മാരുമെത്താത്ത അഭൗമമാം ആഴങ്ങളിലേക്ക്...

                *****

(വൈക്കം ശ്രീരാമൻ)

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ സി. കെ. ശ്രീരാമൻ. സ്വദേശം, വൈക്കം. കലാകാരന്മാർക്ക് ജന്മം നൽകിയ പുണ്യഭൂമി കൂടിയാണ് എന്റെ സ്വദേശം, വൈക്കം. കഴിഞ്ഞ നാൽപ്പത് വർഷങ്ങളായി അഹമ്മദാബാദിൽ (ഗുജറാത്ത്) കുടുംബ സമേതനായി സ്ഥിരതാമസം. ഭാര്യ: രാജി. മക്കൾ: മോനും, മോളും. മോൻ അഹമ്മദാബാദിൽ തന്നെ ഒരു ഷിപ്പിങ് കമ്പനിയിൽ sales manager ആയിട്ട് ജോലി നോക്കുന്നു. മോൾ advertisement field സ്വന്തമായി ജോലി ചെയ്യുന്നു. കൂടാതെ, മോള് നാട്യ കലയിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. അഹമ്മദാബാദിൽ ഭരതനാട്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ