ഓർമ്മപ്പെടുത്തൽ.....
ഓർമ്മപ്പെടുത്തൽ..................
നിദ്ര വിളിക്കാതെ നില തെറ്റി നിൽക്കവേ,
നീർമിഴിനിറയുന്നു നിലമാകെ മൂടി വളരുന്നൂ,
നിഴലൊളിച്ചെങ്ങോ നിനച്ചിരിക്കാതെ,
നിയതിയുടെ കാൽപ്പെരുമാറ്റം വളർത്തുന്നൂ
ജീവന്റെ ശ്വാസമേ ,നീ മാത്രമീ പ്രളയ യാത്രയിൽ,
ജാതി ,' മതമില്ലാതെ, തുണയേകി തണലായി ,
ജീവനെമുറുകെപ്പിടിച്ചുദു:ഖസാഗരത്തിന്റെ,
ജീർണ്ണിച്ച ഗോവണികളിറങ്ങുവാൻ
കൈനീട്ടീടവേ,
ഒഴുക്കു നിലയ്ക്കാത്ത മലവെള്ളപ്പാച്ചിലിൽ
ഒഴുകിപ്പൊലിഞ്ഞതുമെത്രയോ ആത്മാക്കൾ,
ഒരു ജന്മമത്തിനധ്വാനം കൊണ്ടു നേടിയ തൊക്കെയും,
ഒഴുകിയൊലിച്ചങ്ങു തീരുന്ന മാത്രകൾ,
വെട്ടിപ്പിടിച്ചതും ചേർത്തു തിരിച്ചതും
വെള്ളത്തിൻ വായ്ക്കരി പോലെയൊലിച്ചു പോയ്,
വളരുമിരുളിന്റെ വേറിട്ട കാഴ്ചകൾ കാണുവാൻ,
വയ്യാതെ മുഖം പൂഴ്ത്തിയലറിക്കരഞ്ഞു പോയ്,
നിലയില്ലാ ,നീന്തിക്കയറുവാനാവില്ല
നീ തന്നെ തുണയെന്ന പ്രാർത്ഥന മാത്രമായ്,
തുഴയേന്തി കരുത്തരായ് കരളിലെ സ്നേഹമായ്,
തുണയേകി നിന്നോരീക്കടലിന്റെ മക്കളേ,
അണകെട്ടിനിർത്തിയ രോഷാഗ്നിയെല്ലാം,
അണമുറിയാതാർത്തു പെയ്തങ്ങു നിന്നൂ
അരുമക്കിടാങ്ങളെ ചേർത്തു പിടിക്കുവാൻ
അമ്മയേപ്പോൽ പ്രകൃതിക്കരങ്ങൾനീട്ടീടവേ '
ദുരിതങ്ങളൊഴിയാതെപെയ്തു തോർന്നീടിലും,
ദു:ഖത്തിലാഴാതെ കൈകോർത്തു നിൽക്കുവാൻ,
കേരള ജനതയ്ക്കു കരുത്തു നൽകീടട്ടേ
ഒത്തൊരുമതൻ ശക്തിയീ ഭൂമിയിൽനിറയട്ടെ,
എഴുത്തുകാരനെ കുറിച്ച്
ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login