വിശപ്പ്
വിശപ്പ്
--------------
ഇന്ന് വിശപ്പിനെ തൂക്കിലേറ്റി
നാളെ ചിലപ്പോൾ ഉയിർത്തെഴുന്നേല്ക്കും
വിശപ്പിനാൽ മരിച്ചവന്റെ ചിത നോക്കി
ബലിക്കാക്കകൾ തലതല്ലി മരിച്ചു
ദൈവത്തിൻ നടയിൽ വിശന്ന് യാചിച്ചവന്
കിട്ടിയത് വെള്ളിത്തുട്ടുകൾ
ദൈവത്തിൻ കാണിക്കവഞ്ചിയിൽ നിറയെ
നോട്ടുകെട്ടുകളും സ്വർണ്ണ നാണയങ്ങളും
ഒരുപിടി വറ്റിനായ് കൈകൾ നീട്ടിയവന്
കാട്ടിക്കൊടുത്തത് പിന്നാമ്പുറത്തെ എച്ചിൽകൂന
ആരോ കഴിച്ച് വലിച്ചെറിഞ്ഞ പൊതി
നക്കിത്തുടച്ചവൻ വിശപ്പിനെ കൊന്നു
വിശന്ന് മരിച്ചവന്റെ ശരീരത്തിനെ
വിശന്ന് വലഞ്ഞ ഉറുമ്പുകൾ തിന്നുതീർത്തു
വിശപ്പെന്തെന്നറിയാത്ത കൂട്ടർ
അവന് ചുറ്റിലും കൂടിനിന്ന് വാചാലരായി
വിശക്കുന്നവന്റെ ഉദരത്തെയറിയാതെ
അവന്റെ പട്ടിണി മാറ്റാൻ തുനിയാതെ
അധികമായ് വെച്ചു കഴിച്ചു നീ
പാഴാക്കിടുന്നു അന്നപാനീയങ്ങൾ
അല്പം വിളമ്പുക വിളമ്പിയത് കഴിക്കുക
പാഴാക്കിടല്ലേ നീ അന്നത്തിനെ
നാളെയത് കിട്ടുമോ എന്നറിയാൻ കഴിയില്ല
ചിന്തിച്ച് കഴിക്കുക പാഴാക്കിടാതെ
വിശക്കുന്നോർക്ക് വിളമ്പുക വിശപ്പ് മാറ്റീടുക
വിശപ്പാണ് ദൈവമെന്നോർത്തീടുക
വിശപ്പെന്ന സത്യം അറിയുന്ന മർത്യൻ
കാക്കുന്നു മണ്ണിൽ അന്നത്തിൻ പുണ്യം
ഷജീർ.ബി
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login