പുൽക്കൊടികളും മഴത്തുള്ളിയും
പുൽക്കൊടികളും മഴത്തുള്ളിയും
----------------------------------------------------
മേഘം പെയ്ത മഴയിൽ ഭൂമിതന്നുള്ളം കുളിർത്തു
പുൽക്കൊടികൾ
പുറത്തേക്കെത്തി നോക്കുമ്പോഴിതാ
പെയ്തിറങ്ങുന്നധ്യാപകർ
വിദ്യാർത്ഥിയാകുമിളം മണ്ണിൻ മനസ്സിൽ....
ആകാശത്തിലെ മഴ മേഘങ്ങളായ്
പിറവിയെടുത്ത്
ഭൂമിയിലെ വരണ്ട സ്വപ്നങ്ങളിലെ
വിദ്യാലയങ്ങളിൽ
അക്ഷരങ്ങളുടെ മഴനൂലുകളായ്
കുട്ടികളിൽ പെയ്തിറങ്ങി
ആഴങ്ങളിൽ ചെന്ന് വിദ്യ എന്ന വേരുകൾക്ക് ബലം നൽകി
പുതിയ തലമുറയിലേക്ക് ഉയർന്ന് പൊങ്ങി
പടർന്ന് പന്തലിച്ച്
നിൽക്കവെ
അഹന്തതയുടെ ചവറുകൾ ഭക്ഷിച്ചവർ
തണൽ തരുന്നവയ്ക്ക്
വിലക്ക് കൽപ്പിക്കുമ്പോൾ
ഉൾവലിഞ്ഞ മഴകൾക്കൊപ്പം
മരങ്ങളും തകർന്നടിയുന്നു
ഷജീർ.ബി
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login