ഫാമിലി ട്രീ
ഫാമിലി ട്രീ
,,,,,,,,,,,,,,,,,,,,,,
തലമുറകളുടെ വൃത്താന്ത ശിഖരങ്ങളിലേക്കു
തനിച്ചൊന്നു കയറുക കാണുവാനായിടും
തലമുറതലമുറ കൈമാറിവന്നൊരു
തുറന്ന സ്നേഹത്തണലാകും മാമരം
വേലിക്കകത്തെന്ന കുടുംബനാമത്താലേ
വേലിക്കെട്ടുകളകറ്റുന്ന ബന്ധുത്വം
വേർപെട്ടുപോകാതെ വേരുറപ്പിച്ചൊരു
വേലിക്കകത്തു കുടുംബമാം വൻവൃക്ഷം
ശാഖികളോരോന്നുതളിർത്തു വളർന്നതും
ശാഖയിലാമോദമോടെ വസിച്ചതും
ശത്രുതയില്ലാതെ ശതകോടിനാളുകൾ
ശീതം പകരുവാൻ തണലായിമാറുവാൻ
പൂർവികർ നാട്ടുനനച്ചു വളർത്തിയ
പൂന്തോട്ടമാണിതു മോഹനയുദ്യാനം
പൂമ്പാറ്റകൾപോലെ പാറിപ്പറന്നിടാം
പൂമണമെങ്ങും പരത്തിടാം മോദമായ്
കഷ്ടതയൊത്തിരിസഹിച്ചവർ നേടിയ
ശിഷ്ടമാണിന്നത്തെ നമ്മിലെ കൈത്തിരി
കാത്തുപിടിക്കണമീ മിന്നും വെളിച്ചത്തെ
കാലങ്ങൾ പോകുന്ന വേഗമളന്നു നാം
ഈശ്വര ചൈതന്യം നിറയുമീ ശാഖിയെ
ഈറ്റുനോവേറ്റ് പിറവികൊടുത്തവർ,
ഈ മണ്ണിൻ പുതുമണമെങ്ങും പരത്തുവോർ
ഈ ലോകമെങ്ങും യശസ്സ് വളർത്തുവോർ,
ഒന്നിച്ചു ചേർന്നൊരു പുൽകൂടിന്നോർമയിൽ
മിന്നുന്ന നക്ഷത്ര താരകളോടൊത്ത് നിത്യവും
മധുരം പകർന്നും മനസ്സുകളറിഞ്ഞും
"വിഫസ്റ്റാ"ഘോഷമുയരുന്ന തണലിടം,
അതിന്നായി നമ്മളോരുമിച്ചു പ്രാർത്ഥിച്ചു
അറിവുമാരോഗ്യവുമൊന്നിച്ചു പങ്കിട്ടു
ആയുസ്സോളവും സ്നേഹ ചിരാതുകൾ
അണഞ്ഞിടാതെ കൈമാറിപ്പോരണം ,
വേലിക്കകത്തുകുടുംബവൃക്ഷത്ത
വേരുകലാഴത്തിലന്യോന്യം കൈകോർത്തു
വേർപെട്ടുപോകാതെയഭിമാനമോടെ നാം
വീറുറ്റ ശാഖിയായ് പന്തലിച്ചീടണം
പൂർവികർ നൽകിയ സംസ്കാര സമ്പത്തു
പകരുവാനാകണം വന്നെത്തും നാളെയിൽ
മക്കൾ മരുമക്കൾ ചെറുമക്കളിങ്ങനെ
മാറ്റൊലിയാകട്ടെ നന്മതൻ മാമരം
"വിഫസ്റ്റു"കളെന്നുമാഘോഷമാക
ഒത്തൊരുമതൻ ശക്തിയെ വാഴ്ത്തിയും
ദൈവത്തിനിച്ഛയിൽ മുന്നേറിമുന്നോട്ടു
സോദരവൃക്ഷം വളരട്ടെ ചുറ്റിലും
വെള്ളവും വളവുംപകർന്നിടാം നമ്മൾക്കും
പുതിയ ശാഖകൾ കരുത്തോടെ മുളപൊട്ടാൻ
നന്മയും സ്നേഹവും മക്കൾക്ക് നല്കിടാൻ
"വിഫസ്റ്റുമാമരത്തണലിൽ വളർത്തിടാം
( ആഗ്നസ് വി ആർ )
( വേലിക്കകത്തു )
എഴുത്തുകാരനെ കുറിച്ച്

ഞാൻ ആഗ്നസ് വി.ആർ... ആനുകാലികങ്ങളിൽ എഴുതാറുണ്ട്,കവിതകളോട് പ്രിയം, എറണാകുളം ജില്ലയിലെ കുമ്പളങ്ങി സ്വദേശി .GHSS Puthanthoduസ്ക്കൂളിൽ അധ്യാപികയാണ്. ഭർത്താവും ഒരു മോളും അടങ്ങുന്ന കൊച്ചു കുടുംബം., ഭർത്താവ് താലൂക്ക് ഓഫീസിൽ വർക്കു ചെയ്യുന്നു.. മോൾ MBBS ന് പഠിക്കുന്നു.
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login