കുപ്പിവളകള്‍
=== കുപ്പിവളകള്‍ ===
••••••••••••••••••••••••••••••••••••••••
പൊട്ടിച്ചിതറി വീഴുകയാ കുപ്പിവളകള്‍
പലവുരി ചുറ്റിലും വേദനയാല്‍.
പൊട്ടിച്ചിരിക്കുകയാ പലപ്പോഴും
നിന് കരങ്ങളില്‍ സംഗീതമായി.
വര്‍ണ്ണങ്ങളാല്‍ കോര്‍ത്തിണക്കിയ
നിന് കരങ്ങള്‍ തിളക്കമായി.
ഉത്സവ പറമ്പില്‍ പൊട്ടിച്ചിരിക്കും
നിന്നെ നോക്കി.
നിന് സ്പര്‍ശനത്താല്‍ കരങ്ങളിലൊഴുകാന്
കൊതിച്ചാവും കുപ്പിവളകള്‍ പൊട്ടിച്ചിരിച്ചത്.
ഞാനൊന്നു പൊട്ടിയാലോ
നിന്നിലൊരു സ്നേഹത്തിന്
നിണമൊഴുകുന്ന മുറിവേല്ക്കിടും.
ആ മുറിവിലും നീയെന്ന ചൂടിടും
വീണ്ടുമൊരു സാന്ത്വനമായി.
കറുപ്പിന് നിഴല്‍ ചൂടുന്ന
കരങ്ങളില്‍ പലവര്‍ണ്ണ ചായം പൂശിടും
കുപ്പിവളകളിലെ വര്‍ണ്ണ പ്രവഞ്ചം.
പ്രായം നിന്നില്‍ ദൂരം കുറയുത്തോറും
കുപ്പിവള കെെകള്‍ കാണാതെ
സ്വാതന്ത്ര്യയായിടും നീ.
കുഞ്ഞിളം കെെകളിലേക്ക്
വീണ്ടുമൊരു യാത്രയായിടും കുപ്പിവളകള്‍.
•••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••••
സജി ( P Sa Ji O )
25.04.2018
എഴുത്തുകാരനെ കുറിച്ച്
ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login