ഓർമ്മ കയത്തിൽ
- Poetry
- LinishLal Madhavadas
- 06-Apr-2018
- 0
- 0
- 1361
ഓർമ്മ കയത്തിൽ

ഒാർമ്മ കയത്തിൽ ****************************** ഇന്നു ഞാനെന്നിലേക്കൊന്നു തിരിഞ്ഞുനോക്കി. ഭൂതകാലത്തിന്റെ പട്ടടാ തോണ്ടി ഒാർമ്മകൾ പുറത്തെടുത്തു. കൈപ്പും...,മധുരവും വേർതിരിച്ചു നല്ലതും...,,ചീഞ്ഞതും മാറ്റിവച്ചു , നല്ലൊരു ത്രാസിൽ തൂക്കിനോക്കി ചീഞ്ഞതാണ് ഏറയും. ചത്തുനാറുന്നു ചിലകർമ്മഫല - ങ്ങൾ. മിഴിനീരിൽ മുങ്ങിമരിച്ച രണ്ടു പ്രണയങ്ങൾ......, ഒരുമുഴം കയറിലും...പുഴയുടെ മാറിലും പാതിമുറിഞ്ഞ അക്ഷര താളുകൾ ലഹരി പക്ഷിച്ചൊടുങ്ങിയ രണ്ടു ദശകങ്ങൾ ചുണ്ടിലെ കറുപ്പായും....,മനസ്സിലെ ചെമപ്പായും കനവുകൾ മരിച്ചോരമ്മ മുഖം ചില്ലുകൂട്ടിൽ ചുമർ ചിത്രമായി ശത്രുപക്ഷത്തൊരായിരം നിഴലുകൾ ഉറ്റബന്ധങ്ങളാണേറയും ഇല്ലാ....,ഒർക്കുവാൻവയ്യാ.., ചത്തു നാറുന്നു ചിലകർമ്മഫല- ങ്ങൾ. . . . ലിനിഷ് ലാൽ മാധവദാസ്
എഴുത്തുകാരനെ കുറിച്ച്

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login