നിഴലുകൾ

നിഴലുകൾ

നിഴലുകൾ

എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ പെയ്തൊഴിയാത്ത ചിലകറുത്ത മേഘങ്ങളുണ്ട് ഞാനറിയാതെന്നിലേക്ക് ഒഴുകിയെത്തി നിഴലായി കൂടെകൂടിയവ....., കനൽ വഴികളിൽ ഇടറിവീണനാൾ ഞാൻ മൊഴിചൊല്ലിപടിയിറക്കി വിട്ടവ...., ഒാർമ്മകളിൽ നിന്നോരാന്നായി ചീന്തിയെറിഞ്ഞിട്ടും നിലവിളിച്ച് അവയെന്നിൽ ചിതയൊരു - ക്കുന്നു മിഴികൾ ഇറുകെ പൂട്ടിയിരുന്നിട്ടും ഹൃദയത്തിലൊരുനോവ് നിഴലായി കൂടുന്നു ചില രാത്രി.,,നിദ്രകൾ പിണങ്ങുന്ന നേരത്ത് മിഴി നനഞ്ഞവയെന്നിൽ പെയ്തു നിറയുന്നു എന്റെ സ്വപ്നങ്ങള്‍ക്കുമേല്‍ ചിലകറുത്ത മേഘങ്ങളുണ്ട് .........., പെയ്തിട്ടും പെയ്തിട്ടും പെയ്തുതോരാ ത്തവാ....., ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്�

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ