ഏട്ടത്തിയമ്മ (Novel)

ഏട്ടത്തിയമ്മ (Novel)

ഏട്ടത്തിയമ്മ (Novel)

"ഹേയ് കുട്ടീ തനിക്ക് എന്റെ ഏട്ടത്തിയമ്മ ആകാമോ?"

പെട്ടന്നുളള ആ ചോദ്യത്തിനു മുമ്പിൽ അനു ഒന്ന് പതറിപ്പോയി

ആത്മസയമനം വീണ്ടെടുത്ത് അനു ചോദിച്ചു

"ഇയാളാരാ എന്നെ ഏട്ടത്തിയമ്മ ആക്കാൻ...എനിക്ക് ഇയാളെ ഒരു പരിചയവുമില്ല""

"ഇങ്ങനെയൊക്കെ അല്ലേ പരിചയം ആകുന്നത്"

"ഇയാൾടെ പേരെന്താ...ഇയാൾ എവിടെ നിന്നും വരുന്നു"

"ഞാൻ ഹരി...ഇവിടെ അടുത്ത് ഒരു കമ്പിനിയിൽ ജോലി ചെയ്യുന്നു"

"നല്ലത്...താനെന്ത് ധൈര്യത്തിലാ എന്നോട് ഏട്ടത്തിയമ്മ ആകാമോന്ന് ചോദിച്ചേ"

"അനുവിനെ കണ്ടപ്പോൾ തോന്നിയത് ആണ്.. എന്റെ ഏട്ടനു നന്നായി ചേരും"

"അതു ശരി അതിനിടയിൽ എന്റെ പേരും അറിഞ്ഞല്ലേ"

"പിന്നല്ലാതെ നമ്മുടെ സ്വന്തം എന്ന് മനസ്സിൽ തോന്നിയാൽ വിവരങ്ങളെല്ലാം അറിയണ്ടേ"

"ഹൊ ഇയാളെ സമ്മതിക്കണം"

"ശരിക്കും സമ്മതിക്കണം...പിന്നെ എന്റെ ഏട്ടനു വേണ്ടിയാണ് ഞാൻ അനുവിനെ ആലോചിച്ചത്"

"അതിനു ഹരിയുടെ ഏട്ടനെ ഞാൻ കണ്ടട്ടില്ലല്ലോ"

"അതൊക്കെ പിന്നെ കാണാം...സമ്മതം ചോദിച്ചിട്ട് വേണം പറയാൻ"

"കാണാതെ ഞാനെന്താ പറയുക..അത് തന്നെ അല്ല എന്റെ വീട്ടിൽ വന്ന് ആലോചിക്കൂ..ഞാൻ ഇപ്പോൾ പോണൂ"

"ശരി എന്നാൽ പിന്നെ കാണാട്ടൊ"

അവർ യാത്ര പറഞ്ഞു പിരിഞ്ഞു

ഹരി ഒരു ദിവസം അനുവിന്റെ വീട്ടിൽ വന്നു

"ദേ അമ്മേ ഞാനന്നു പറഞ്ഞ ആളു വരുന്നത് കണ്ടോ"

"ഞാൻ കണ്ടു മോളെ"

അനുവിന്റെ അമ്മ പറഞ്ഞു

"നീയവനെ വിളിച്ചിരുത്ത്...ഞാൻ ചായ ഇട്ടു വരാം"

അനുവിനെ കണ്ടതേ ഹരി വിളിച്ചു

"ഹായ് ഏട്ടത്തിയമ്മേ"

"അത് ശരി ഇപ്പോഴെ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത് പോലെയാണല്ലോ"

"ഞാൻ അന്നേ തീരുമാനിച്ചതാ..ഞാൻ ഒത്തിരി നാളു കൊണ്ട് ഏട്ടത്തിയമ്മേ ശ്രദ്ധിക്കുന്നുണ്ട്...എനിക്കീ സ്വഭാവം ഇഷ്ടപ്പെട്ടു"

"ഹരി ആള് കൊളളാലോ"

ചായയുമായി വന്ന അനുവിന്റെ അമ്മ പറഞ്ഞു

"മോൻ ചായ കുടിക്ക്"

"മോനെ എനിക്ക് ആണായും പെണ്ണായും ഇവൾ മാത്രമേ ഉളളൂ...സ്ത്രീധനമായി തരാൻ ഞങ്ങൾക്ക് ഒന്നുമില്ല...ഇവൾ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ....."

ആ അമ്മ ഒന്ന് തേങ്ങി

"ഇതാ അമ്മയുടെ കുഴപ്പം...അച്ഛന്റെ കാര്യം പറഞ്ഞാൽ അന്നേരം കരയും"

"അമ്മ വിഷമിക്കേണ്ട...ഞാൻ സെലക്ട് ചെയ്യുന്ന പെൺകുട്ടിയെ ഏട്ടനു ഇഷ്ടപ്പെടും...ഞങ്ങൾക്ക് അച്ഛനും അമ്മയുമില്ല...ചെറുപ്പത്തിലെ മരിച്ച അച്ഛനും അമ്മക്കും പകരം എന്നെ ഇത്രയും പഠിപ്പിച്ചത് എന്റെ ഏട്ടനാ...എനിക്ക് അച്ഛനായും അമ്മയായും കൂട്ടുകാരനായും എല്ലാം എന്റെ ഏട്ടനാ...ആ ഏട്ടനും വേണ്ടെ ഒരു ജീവിതം... ഞാൻ കല്യാണം കാര്യം പറഞ്ഞപ്പോൾ ഏട്ടൻ എന്റെ കാര്യം ആദ്യം അതു കഴിഞ്ഞു ഏട്ടന്റെ എന്നാണു പറഞ്ഞത്..ഞാൻ സമ്മതിച്ചില്ല...എനിക്കായി ജീവിക്കുന്ന ഏട്ടനു ഒരു ജീവിതം കിട്ടിയട്ട് മതി എനിക്കൊരു ജീവിതം.. അവസാന ഏട്ടൻ പറഞ്ഞു..എങ്കിൽ നിനക്ക് ഇഷ്ട്പ്പെട്ട ഏട്ടത്തിയമ്മയെ നീ തന്നെ കണ്ടു പിടിക്ക് എന്ന്"

"മോനു നന്മയെ വരൂ...ഏട്ടൻ മോനു വേണ്ടി ജീവിച്ച ആളല്ലേ..അപ്പോൾ തീർച്ചയായും ആ ഏട്ടനൊരു നല്ല ജീവിതം വേണം"

"അതെ എന്റെ ഏട്ടനു ഒരു ജീവിതം വേണം... ഒരു ഭാര്യയെ വേണം.. എനിക്കൊരു അമ്മയേയും"

"ന്റെ ഭഗവതി ഇങ്ങനെ നന്മ ഉള്ള മനുഷ്യർ ഇന്നും ഉണ്ടല്ലോ."

"അമ്മേ സ്ത്രീ ആണ് ധനം..ഞങ്ങൾക്ക് ഈ ഏട്ടത്തിയമ്മേ തന്നാൽ മതി.ഏട്ടന്റെ ഫോട്ടോ ഞാൻ കൊണ്ട് വന്നിട്ടുണ്ട്.. കണ്ടിട്ട് ഇഷ്ടപ്പെട്ട് തീരുമാനം അറിയിച്ചാൽ മതി"

"ഹരീ എനിക്ക് ഫോട്ടോ കാണണ്ടാ...ഈ ഹരിയുടെ ഏട്ടനല്ലേ ...ഹരിയുടെ നന്മയും ഏട്ടനു ഉണ്ടല്ലോ...എനിക്ക് സമ്മതമാ ഹരി ഈ കല്യാണത്തിനു...രക്ത ബന്ധം മറക്കാത്ത ഈ അനിയൻ കുട്ടന്റെ ഏട്ടത്തിയമ്മ ആകാൻ നിക്ക് സമ്മതമാ ട്ടൊ"

അതും പറഞ്ഞു അനു കരഞ്ഞു

നിറഞ്ഞു വന്ന മിഴികൾ തുടച്ചു കൊണ്ട് ഹരി ഒന്ന് ചിരിച്ചു

"അടുത്ത ആഴ്ച ഏട്ടനെയും കൊണ്ട് ഞാൻ വരുന്നുണ്ട്... എന്റെ ഏട്ടത്തിയമ്മയെ കൊണ്ട് പോകുന്ന ദിവസം തീരുമാനിക്കാൻ"

ഹരി സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷത്താൽ വീട്ടിലേക്ക് മടങ്ങി "

( തുടരും...)

---------------------------------------------------------------------------------------------------------------------------------------------------------------------------------

(ഭാഗം-2)

മനുവേട്ടാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് ഹരി അകത്തേക്കു ചെന്നു

"എന്താ എന്തു പറ്റി ഹരിക്കുട്ടാ"

മനു ചോദിച്ചു

ഹരിയുടെ ഏട്ടനാണു മനു

"ഏട്ടാ ഞാനിന്നു ഏട്ടത്തിയമ്മയുടെ വീട്ടിൽ പോയി എല്ലാം സംസാരിച്ചു"

"ഏട്ടത്തിയമ്മയോ..നിനക്ക് എന്താ ഭ്രാന്ത് ആയോ"

"ഏട്ടനോട് ഞാൻ പറഞ്ഞില്ലന്നെ ഉളളൂ..ഞാൻ എന്റെ ഏട്ടത്തിയമ്മയെ കണ്ടു പിടിച്ചു.. ഏട്ടനെയും കൂട്ടി ഒരു ദിവസം ചെല്ലാമെന്നു പറഞ്ഞു"

"ഹരിക്കുട്ടാ നിനക്ക് എന്താ...നിന്റെ നിർബന്ധം കൂടിയത് കൊണ്ട് ഞാൻ ചുമ്മാ പറഞ്ഞന്നെ ഉളളൂ മോനെ...എന്റെ ലോകവും ജീവിതവും നീ മാത്രമാ...നിനക്ക് ഒരു നല്ല ജീവിതം ഉണ്ടായി കണ്ടാൽ മതി..അതാ ഈ ഏട്ടന്റെ ആഗ്രഹം"

"ഏട്ടനു ഉളളത് പോലെ എനിക്കും ഉണ്ട് ആഗ്രഹങ്ങൾ.. എനിക്കായി മാത്രം ജീവിച്ച ഏട്ടനു ഒരു ജീവിതം വേണം... അത് കഴിയാതെ എനിക്കൊരു ജീവിതം വേണ്ട"

"ഹരിക്കുട്ടാ നീയെന്നെ വിഷമിപ്പിക്കാതെ"

"ഇതിൽ ഒരു വിഷമവും വരണ്ടാ..ഇതാ പെണ്ണിന്റെ ഫോട്ടോ"

"നിനക്ക് ഇഷ്ടപ്പെട്ടെങ്കിൽ പിന്നെ എനിക്കൊന്നും അറിയണ്ടാ..നീയൊരു ദിവസം നിശ്ചയിക്ക് നമുക്ക് ഏട്ടത്തിയമ്മയെ കാണാൻ പോകം..നിന്റെ സന്തോഷമാ എനിക്ക് വലുത്"

"താങ്ക്യൂ ഏട്ടാ..ഞാൻ ഈ സന്തോഷം ഏട്ടത്തിയമ്മയെ വിളിച്ചു പറയട്ടെ"

ഹരി ഫോൺ എടുത്ത് അനുവിനെ വിളിച്ചു

"ഏട്ടത്തിയമ്മെ അടുത്ത ഞായറാഴ്ച ഞങ്ങൾ അങ്ങട് വരണുണ്ടു

പറഞ്ഞപോലെ ഞായറാഴ്ച ഹരിയും മനുവും കൂടി അനുവിന്റെ വീട്ടിലെത്തി

" ഏട്ടാ ഇതാ ഏട്ടത്തിയമ്മ..ഏട്ടത്തിയമ്മേ ഇനി ചായ ഏട്ടനു കൊടുക്ക്"

കുറച്ചു നേരം അവർ വിശേഷങ്ങൾ പറഞ്ഞിരുന്നു

"എനിക്ക് അനുവിനോട് ഒന്നു സംസാരിക്കണം".. മനു പറഞ്ഞു

" അതിനെന്താ മോനെ നിങ്ങൾ സംസാരിക്ക്"...അനുവിന്റെ അമ്മ പറഞ്ഞു

അനുവും മനുവും കൂടി മുറ്റത്തേക്ക് ഇറങ്ങി

"അനു എനിക്ക് ഈ ഭൂമിയിൽ സ്വന്തമെന്നു പറയാനുള്ള ഏക ബന്ധു എന്റെ അനിയനാണ്..ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ടപ്പോൾ ഞാൻ എന്റെ ജീവിതം പോലും മറന്ന് അവനായി ജീവിച്ചു..ഇന്ന് എനിക്ക് നല്ലൊരു ജീവിതം അവൻ എനിക്ക് വെച്ചു നീട്ടുമ്പോൾ തിരസ്കരിക്കാൻ ആവുന്നില്ല..അവന്റെ ഇഷ്ട പ്രകാരം അവൻ തന്നെ ആണ് അവന്റെ ഏട്ടത്തിയമ്മയെ കണ്ടു പിടിച്ചത്"

"മനുവേട്ടാ ഹരി ഒരു പാട് നന്മയുളള ആളാണ്... അവനെന്നും എന്റെ അനിയൻ കുട്ടൻ ആയിരിക്കും..നിങ്ങൾ തമ്മിലുള്ള കറ കളഞ്ഞ സാഹോദര്യ ബന്ധമാണ് എന്നെ ഇതിലേക്ക് ആകർഷിച്ചത്..അച്ഛനെ നഷ്ടപ്പെട്ട എനിക്ക് എല്ലാം എന്റെ അമ്മ ആയിരുന്നു..എനിക്കായി മാത്രം ആണ് അമ്മയും ജീവിച്ചത്..മനുവേട്ടാ എനിക്കൊരു അപേക്ഷയുണ്ട്..നമ്മുടെ കല്യാണം കഴിയുമ്പോൾ എന്റെ അമ്മയെ കൂടെ കൂട്ടണെ"

"അനു ഞങ്ങൾക്ക് നൂറുവട്ടം സമ്മതമാ..ഇന്നത്തെ കാലത്ത് അമ്മമാരെ സ്നേഹിക്കുന്ന മക്കൾ കുറവാണ്.. നിന്റെ അമ്മ ഞങ്ങളുടെ കൂടി അമ്മയാണ്..ജന്മം കൊണ്ട് അല്ലെങ്കിലും കർമ്മം കൊണ്ട് ചില ബന്ധങ്ങൾ സ്വന്തം ബന്ധുക്കളെക്കാൾ വലുതായിരിക്കും..കല്യാണം കഴിയുമ്പോൾ അമ്മയെ കൂടി നമ്മൾ കൊണ്ട് പോകും ...സന്തോഷം ആയല്ലോ"

"നിക്ക് സന്തോഷം കൊണ്ട് കണ്ണു നിറയുവാ...നന്മയുളള ഒരു കുടുംബത്തിലേക്ക് ആണല്ലോ ഞാൻ വന്നു കയറുന്നത്"

കുറച്ചു സമയം കൂടി ചിലവഴിച്ചിട്ട് അവർ വീട്ടിനുളളിലേക്ക് വന്നു

"അമ്മേ ഒരു ജ്യോൽസ്യനെ കണ്ട് നല്ലൊരു മുഹൂർത്തം തീരുമാനിക്കണം...പൊരുത്തമൊന്നും നോക്കണ്ട...ഞങ്ങൾക്ക് അതിൽ വിശ്വാസമില്ല..മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് ഏറ്റവും വലുത്..ഞങ്ങൾ തമ്മിൽ അത് ഉണ്ട്"

മനു പറഞ്ഞു

"അതേ മോനെ ..മനസ്സുകൾ തമ്മിലുള്ള പൊരുത്തമാണ് ഏറ്റവും വലുത്...നാളുകൾ തമ്മിലുള്ള പൊരുത്തം നോക്കിയട്ട് എത്രയോ വിവാഹങ്ങൾ നമുക്കു ചുറ്റും തകർന്നിരിക്കുന്നു...മുഹൂർത്തം നോക്കിയട്ട് വിളിച്ചു പറയാം"

ശരി അമ്മേ ഞങ്ങൾ ഇറങ്ങുവാ

രണ്ട് ദിവസത്തിനു ശേഷം അനുവിന്റെ അമ്മ ഹരിയെ വിളിച്ചുവിളിച്ചു

"മോനെ വരുന്ന ചിങ്ങം ഒന്നിനു നല്ലൊരു മുഹൂർത്തം ഉണ്ട്..അന്നു തന്നെ നമുക്ക് ഈ വിവാഹം നടത്താം ...അടുത്ത ബന്ധുക്കളെ വിളിച്ചു നമുക്ക് ഈ ചടങ്ങ് നടത്താം"

ഇത് ചെറുതായി നടത്തണ്ടതല്ല...നാട് അടച്ചു വിളിച്ചു നല്ല രീതിയിൽ വിവാഹം നടത്തണം...ചെലവൊക്കെ ഞങ്ങൾ വഹിച്ചോളാം അമ്മ വിഷമിക്കണ്ട"

ഒരു മാസത്തിനു ശേഷം ചിങ്ങമാസം ഒന്നാം തീയതി പത്തിനൊന്നിനും പതിനൊന്നരക്കും ഇടക്കുള്ള ശുഭ മുഹൂർത്തത്തിൽ അനുവിന്റെ കഴുത്തിൽ മനു താലി ചാർത്തി

വിവാഹ സദ്യയൊക്കെ കഴിഞ്ഞ് അമ്മയെയും കൂട്ടി അവർ വീട്ടിലെത്തി

രണ്ട് മുപ്പതിനു ഹരി കൊളുത്തിയ നിലവിളക്കുമായി വലതു കാൽ വെച്ച് അനു വീടിന്റെ പടി കയറി

പിറ്റേദിവസം മൂടി പുതച്ച് കിടന്ന് ഉറങ്ങിയ ഹരിയെ അനു തല്ലി ഉണർത്തി

"ടാ ചെക്കാ ജോലിക്ക് പോകണ്ടേ ...മടി പിടിച്ചു ഉറങ്ങുവാ"

"ഏട്ടത്തിയമ്മേ കല്യാണം കഴിഞ്ഞതല്ലേ ഉളളൂ...ഒരു രണ്ട് ദിവസം ലീവ് കൂടി... പ്ലീസ്"

"ഹും...ശരി ശരി..എഴുന്നേറ്റു പല്ലു തേച്ചിട്ടുവാ...അമ്മയും മനുവേട്ടനും റെഡിയായി ഇരിക്കുവാ...നീ കൂടി വന്നിട്ടു വേണം പ്രഭാത ഭക്ഷണം കഴിക്കുവാൻ"

അതു പറഞ്ഞിട്ടുണ്ട് അനു അടുക്കളയിലേക്ക് പോയി

വീട് ഉണർന്നതു പോലെ ഹരിക്കു തോന്നി

ഏട്ടത്തിയമ്മ വന്നതു മുതൽ എല്ലാത്തിനും ഒരടുക്കും ചിട്ടയും കൈ വന്നത് പോലെ

അതാണ് പറയുന്നത്..ഒരു വീട് സ്വർഗ്ഗം ആക്കാനും നരകമാക്കാനും സ്ത്രീക്കേ കഴിയൂ

പല്ലു തേപ്പും കുളിയും കഴിഞ്ഞ് ഹരി ഭക്ഷണം കഴിക്കാൻ വന്നു

എല്ലാവരും അവിടെ ഉണ്ടായിരുന്നു

"ഹരി കുറച്ചു കൂടി കഴിക്ക്..മനുവേട്ടാ ദാ ഇതൊരണ്ണം കൂടി.. അമ്മേ ദാ ഇത് കൂടി..." അനു പറഞ്ഞു

അതെ വീട് ഉണരുകയായിരുന്നു

സ്നേഹമുളള ഏട്ടത്തിയമ്മ വന്നു കയറിയത് മുതൽ

"മനുവേട്ടാ എനിക്കൊരു കാര്യം പറയാനുണ്ട്"

"എന്താ പറയ്"

"ഹരിക്കുട്ടനെ ഇങ്ങനെ വിട്ടാൽ മതിയോ..ഇവനെ കൊണ്ട് ഒരു പെണ്ണു കെട്ടിക്കണ്ടേ..ഇത് ഏട്ടത്തിയമ്മയുടെ ഉത്തരവാദിത്വമാ"

"ഏട്ടത്തിയമ്മേ എന്നോട് ഈ ചതി ചെയ്യരുത്... ഏട്ടത്തിയമ്മയുടെ അനുജനായി ഞാൻ കുറച്ചു നാൾ കൂടി കഴിയട്ടെ...അതു കഴിഞ്ഞു മതി എനിക്ക് കല്യാണം"

നിറഞ്ഞു വന്ന മിഴികൾ അനു കൈകൾ കൊണ്ട് ഒപ്പി

സന്തോഷം കൊണ്ട് അവളുടെ മനം നിറഞ്ഞു

നല്ലൊരു ഭർത്താവിനെയും നന്മ നിറഞ്ഞ ഒരനിയനെയും സ്വന്തമായി കിട്ടിയതിനു"

തുടരും...)

----------------------------------------------------------------------------------------------------------------------------------------------------------------------------------

(അവസാന_ഭാഗം)

മൂന്ന് മാസങ്ങൾക്ക് ശേഷം
തണുപ്പുളളൊരു വെളുപ്പാൻ കാലം

" ടാ ഹരിക്കുട്ടാ എഴുന്നേൽക്ക്...സമയം ഏട്ടായി ട്ടൊ.. നമുക്കിന്നൊരിടം വരെ പോകണം"

അനു വാതിലിൽ ആഞ്ഞ് തട്ടി വിളിച്ചു

"ഞാൻ ദാ വരണൂ ഏട്ടത്തിയമ്മേ"
ഹരിയുടെ മറുപടി കേട്ടതേ അനു പിന്തിരിഞ്ഞു

"മനുവേട്ടാ ചായക്ക് ചൂട് പോകും..ഒന്നെഴുന്നേറ്­റുവാ..ഇത് കുടിക്ക്...എന്നിട്ട് വേഗം കുളിച്ചു റെഡിയായി വാ...10 മണിക്ക് മുമ്പ് അങ്ങെത്തണം...ഹരിക്കുട്ടനോട് ഇപ്പം ഒന്നും പറയണ്ട...അവനൊരു സർപ്രൈസ് ആയിക്കോട്ടെ"

ചായ കുടിച്ചിട്ട് മനു പറഞ്ഞു

"ഞാനായിട്ട് ഒന്നും പറയുന്നില്ലേ...ഗൃഹനാ­യിക തന്നെ എല്ലാം തീരുമാനിച്ചതല്ലേ"

"എന്നെ കളിയാക്കണ്ടാ ട്ടൊ...നേരത്തെ മനു ഏട്ടന്റെ മാത്രം അനുജനായിരുന്നു...ഇപ്പോൾ എന്റെ കൂടി അനിയൻ കുട്ടനാണവൻ"

"ഹൊ സമ്മതിച്ചു"

ഹരി റെഡിയായി വരുമ്പോൾ മനുവും അനുവും ഊണു മേശക്കരികിൽ നിൽക്കുക ആയിരുന്നു

"ഹരിക്കുട്ടാ ഇരിക്ക് കാപ്പി കുടിച്ചിട്ട് നമുക്കിന്ന് ഒരിടം വരെ പോകണം"

"എവിടേക്കാ ഏട്ടത്തിയമ്മേ"

"അതൊക്കെ സർപ്രൈസ്"

"ഏട്ടാ എവിടേക്ക് ആണ്"

"നിന്റെ ഏട്ടത്തിയമ്മ തീരുമാനിച്ചതല്ലേ ..ഒന്നും പറയില്ല ഇവൾ"

"ശരി ഇനി ചോദിക്കണില്ല...എന്റെ ഏട്ടനും ഏട്ടത്തിയും കൂടി വിളിക്കുന്നതല്ലേ നമുക്ക് പോയേക്കാം"

അവർ കാപ്പി കുടി കഴിഞ്ഞു യാത്രയായി

സാമാന്യം തെറ്റില്ലാത്തൊരു വീടിനു മുന്നിൽ കാർ ചെന്നു നിന്നു

കാറിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അകത്ത് നിന്നും ഒരു മദ്ധ്യവയസ്ക്കൻ ഇറങ്ങി വന്നു

"കാർത്തൂ അവർ വന്നു" അയാൾ അകത്തേക്ക് നോക്കി ഉറക്കെ പറഞ്ഞു

അയാൾ അവരെ അകത്തേക്ക് ആനയിച്ചു

കുറച്ചു നേരം പരസ്പരം വീട്ടുകാര്യങ്ങൾ സംസാരിച്ചു
പെണ്ണു കാണാൻ തന്നെ കൂട്ടി കൊണ്ട് വന്നതാണ്...അത് ശരി...എന്നിട്ട് രണ്ടും കൂടി ഒന്നും മിണ്ടാതെ തനിക്ക് സർപ്രൈസ് ഗിഫ്റ്റൊരുക്കി

മനുവും അനുവും കൂടി ഹരിക്കുട്ടനെ നോക്കിയൊന്നു പുഞ്ചിരിച്ചു

"കാർത്തൂ ചായ കൊണ്ട് വരാൻ മോളോട് പറയൂ" പെണ്ണിന്റെ അച്ഛൻ മാധവൻ പറഞ്ഞു

കുറച്ചു നേരം കഴിഞ്ഞു സുന്ദരിയായൊരു പെൺകുട്ടി അവർക്ക് ചായയുമായി വന്നു
അവൾ ആദ്യം ചായ ഹരിക്കുട്ടനു നൽകി

ഒരു നിമിഷം അവരുടെ മിഴികൾ പരസ്പരമൊന്നു കോർത്തു

"ടാ ഹരിക്കുട്ടാ ശരിക്കും കണ്ടോ പെണ്ണിനെ...ഞാൻ അത്രക്ക് ശ്രദ്ധിച്ചില്ല ഏട്ടത്തിയമ്മേ എന്നെങ്ങാനം പറഞ്ഞാൽ നല്ല കിഴുക്കും തരും ഞാൻ"

ഹരിക്കുട്ടനൊന്ന് ചമ്മി

പിന്നെയാ പെൺകുട്ടി മനുവിനും അനുവിനും ചായ കൊടുത്തു

"ഹരിക്കുട്ടാ പെണ്ണിനോട് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അങ്ങനെ ആവാം".. മനു ശബ്ദമുയർത്തി

" എങ്കിൽ മോൻ ദാ ആ മുറിയിലേക്ക് ചെല്ല്" കാർത്തു മൊഴിഞ്ഞു

ഹരിക്കുട്ടൻ അകത്തേക്ക് ചെല്ലുമ്പോൾ അവൾ ജനാലക്കരികിൽ പുറത്തേക്ക് നോക്കി നിൽക്കുക യായിരുന്നു

പിന്നിൽ ശബ്ദം കേട്ടപ്പോൾ അവൾ മെല്ലെ പിന്തിരിഞ്ഞു

"എന്താ കുട്ടീടെ പേര്"

"മാളവിക"

എനിക്ക് മാളൂട്ടിയോട് കുറച്ചു സംസാരികക്കണം..വിരോധം വല്ലതും...."

"അയ്യോ അതിനെന്തിനാ വിരോധം"

"എന്റെ വീട്ടിൽ ഞാനും ഏട്ടനും ഏട്ടത്തിയമ്മയും മാത്രമേ ഉളളൂ...ഭൂമിയിൽ ജീവിച്ചിരിക്കുന്ന ദൈവങ്ങളായിട്ടാണ് ഞാനേട്ടനെയും ഏട്ടത്തിയമ്മയേയും കാണുന്നത്..എന്റെ അച്ഛനും അമ്മയുടെയും സ്ഥാനമാണ് അവർക്ക് ഞാൻ നൽകിയട്ടുളളത്...എന്റെ നന്മക്കായെ അവരെന്തും ചെയ്യൂ..നന്മയുളള ഹൃദയത്തിനു ഉടമകൾ..അവരാണ് എന്റെ ജീവിതം.. എങ്കിലും നമ്മൾ തമ്മിലുള്ള വിവാഹം നടന്നാൽ മാളൂട്ടിക്ക് എന്ത് ബുദ്ധിമുട്ട് ഉണ്ടായാലും എന്നോട് പറയാം..അല്ലാതെ വീട്ടിൽ ഒരോന്ന് പറഞ്ഞ് പരസ്പരം കലഹിക്കരുത്...പിന്നെ ഞാൻ കല്യാണം കഴിച്ചാലും ഞങ്ങളുടെ തറവാട്ടിൽ തന്നെ ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കൂടി സന്തോഷമായി ജീവിക്കാനാണ് എനിക്ക് താല്പര്യം..പിന്നെ ഞങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുവാവ കൂടി വരുന്നുണ്ട്..മാളൂട്ടിക്ക് എന്തെങ്കിലും എന്നോട് ചോദിക്കാന് ഉണ്ടെങ്കിൽ ആവാം"

"ഹരിയേട്ടാ എനിക്ക് സമ്മതമാ ഈ കല്യാണത്തിനു..ഏട്ടത്തിയമ്മ നേരത്തെ ഇവിടെ വന്നപ്പോൾ ഈ അനിയൻ കുട്ടിയെ കുറിച്ച് എല്ലാം പറഞ്ഞിരുന്നു...നന്മയുളള ഈ ഹൃദയത്തെ കുറിച്ച്..എന്റെ അച്ഛനും അമ്മക്കും മകനായും മകളായും ഞാൻ മാത്രമേ ഉളളൂ..ഒറ്റക്ക് ആയതിന്റെ ബുദ്ധിമുട്ട് എനിക്ക് ശരിക്കുമറിയാം..കൂട്ടുകാർ അവരുടെ സഹോദരങ്ങളുമായി കളിക്കുകയും വഴക്കു കൂടുന്നതും ഇണങ്ങുന്നതുമെല്ലാം കൊതിയോ കണ്ണു നിറയെ നോക്കി നിന്നട്ടുണ്ട്..എനിക്­കും സഹോദരനെയോ സഹോദരിയെയോ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ചിന്തിച്ചിട്ടുണ്ട്..ഞങ്ങൾക്ക് അങ്ങനെ ഒരു ഭാഗ്യം ദൈവം തന്നില്ല..അന്ന് ഒരുപാട് ദുഃഖിച്ചിട്ടുണ്ട്..പക്ഷേ അതിനുള്ള പലിശയും മുതലും കൂടി ദൈവം ഞങ്ങൾക്ക് തന്നു...നല്ല മനസ്സുളള ഒരു ഏട്ടനെയും സ്നേഹിക്കാൻ മാത്രം അറിയുന്നൊരു ചേച്ചിയെയും നന്മയുളള ഒരു പുരുഷനെയും എനിക്ക് കിട്ടിയല്ലോ..എനിക്ക് അതുമതി ഹരിയേട്ടാ...ഏട്ടനും ഏട്ടത്തിയമ്മക്കും കൊടുക്കുന്നതിൽ നിന്നുമൊരു കുറച്ചു സ്നേഹം ഈ മാളൂട്ടിക്കും കൂടി തന്നാൽ മതി..എന്നും ഈ സ്നേഹമരത്തണലിൻ ചുവട്ടിൽ ഞാനുണ്ടാകും"

മാളൂട്ടിയുടെ മിഴികൾ സന്തോഷത്താൽ നിറഞ്ഞൊഴുകി

ഹരിക്കും സന്തോഷം കൊണ്ട് കരച്ചിൽ വരുന്നുണ്ടായിരുന്നു

"എങ്കിൽ കാര്യങ്ങൾ എല്ലാം ഇപ്പോഴെ തീരുമാനിച്ചിട്ടു പോകാം മോനൂ"

തിരിഞ്ഞ് നോക്കുമ്പോൾ പിന്നിൽ ഏട്ടത്തിയമ്മയും ഏട്ടനും

"രണ്ട് പേരും ഹാളിലേക്ക് വാ"

പറഞ്ഞിട്ട് മനുവും അനുവും പിന്തിരിഞ്ഞു

"രണ്ടു കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് കാര്യങ്ങൾ അങ്ങട് തീരുമാനിക്കാം അല്ലേ മനു"

"അതെ അച്ഛാ..ഒരു ജോത്സ്യനെ കണ്ട് ഏറ്റവും അടുത്തുളളൊരു ശുഭ മുഹൂർത്തം കുറിപ്പിക്കണം"

"അത് ഞാനേറ്റു...കാര്യങ്ങൾ ഫോണിൽ കൂടി അറിയിക്കാം"

"ഞങ്ങൾക്ക് സ്ത്രീ ധനമായി ഒന്നും വേണ്ട..മാളുവാണു ഞങ്ങളുടെ ഏറ്റവും വലിയ നിധി...കല്യാണം വലിയ ആർഭാടങ്ങൾ ഒന്നും വേണ്ട..നമുക്ക് രണ്ട് കൂട്ടർക്കും ചിലവാകുന്ന തുക ഏതെങ്കിലും അനാഥ മന്ദിരത്തിനും വൃദ്ധസദനത്തിനും നൽകാം...എന്റെ ഹരിക്കുട്ടന്റെ വിവാഹത്തിന്റെ അന്ന് അങ്ങനെയൊരു പുണ്യം കൂടി നടക്കട്ടെ അവരും സന്തോഷിക്കട്ടെ.." അല്ലേ മനുവേട്ടാ ..അനു മനുവിനെ നോക്കി

മനു തല കുലുക്കി സമ്മതിച്ചു

എന്നാൽ ഞങ്ങൾ ഇറങ്ങുന്നു
രണ്ടു ദിവസത്തുനു ശേഷം മാളൂന്റെ അച്ഛൻ മനുവിനെ വിളിച്ചു

"ഈ മാസം 25 നും ഒരു ശുഭ മുഹൂർത്തം ഉണ്ട്... അതായത് രണ്ടാഴ്ച സമയമേ ഉളളൂ"

"അതുമതി അപ്പോൾ 25 നും മാളൂനെ ഞങ്ങൾ ഇങ്ങു കൊണ്ട് പോരും" മനു പൊട്ടി ചിരിച്ചു

അങ്ങനെ 25-ം തീയതിയിലുളള ശുഭ മുഹൂർത്തത്തിൽ മാളൂന്റെ കഴുത്തിൽ ഹരി താലി കെട്ടി
ഏട്ടത്തിയമ്മ കത്തിച്ച നിലവിളക്കുമേന്തി മാളൂട്ടി ആ സ്നേഹ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറി
സ്നേഹമുളള ഏട്ടന്റെ അനിയത്തിക്കുട്ടിയാായി
വാത്സല്യ നിധിയായ ഏട്ടത്തിയമ്മയുടെ കൂടപിറപ്പായി
തന്റെ പ്രിയതമന്റെ പ്രിയ പത്നിയായി
മാളൂട്ടി മാറി"

(അവസാനിച്ചു)

സുധി മുട്ടം.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ