ഇരട്ടകൾ

ഇരട്ടകൾ

ഇരട്ടകൾ

 "ഏട്ടനുംഞാനും പുരനിറഞ്ഞു നിൽക്കുന്നത് കാണുമ്പോൾ നാട്ടുകാർക്കെല്ലാം കണ്ണുകടിയാണ്.അമ്മച്ചിയോടെല്ലാവരും തിരക്കും.

'ഡീ രമണി ഇരട്ടകളെ കല്യാണം കഴിപ്പിക്കുന്നില്ലേ.ഇവരെയെന്തിനാ ഇങ്ങനെ നിർത്തിയിരിക്കുന്നത്'

അമ്മയപ്പോൾ പറയും.

" എന്റെ മക്കൾക്കു വയസ് 22 ആയതേയുളളൂ.അവരു കുറച്ചു നാളുകൂടിയിവിടെ സന്തോഷമായിട്ടു ജീവിക്കട്ടെ.സരസൂ.നിനക്കെന്തിനാ ഇത്ര അസൂയ"

"എനിക്ക് അസൂയകൊണ്ടു പറഞ്ഞതല്ല.പെണ്ണുപുരനിറഞ്ഞു നിന്നാലേ വീടിനാകേടു"

"ആ കേട് ഞങ്ങളങ്ങു സഹിച്ചു"

അതോടെ നാട്ടിലെ പ്രധാന പരദൂക്ഷണക്കാരിയായ സരസമ്മചേച്ചിയുടെ നാവടയും.കാരണം മറ്റൊന്നുമല്ല.സരസമ്മചേച്ചിയുടെ നാവിനെക്കാൾ മൂർച്ചകൂടുതലാണു അമ്മയുടെ നാക്കിനു.രമണീടെ നാക്കിനു എല്ലില്ലെന്നാ നാട്ടാരു പറയണേ.അതുകുറച്ചൊന്നുമല്ല സത്യമാ.

അച്ഛനാണെങ്കിൽ പരമസാധുവാണു.പക്ഷേ ദേഷ്യംവന്നാൽ പിടിച്ചാൽ കിട്ടൂല്ല.അമ്മയടങ്ങുന്നതും അച്ഛന്റെ മുന്നിലെയുള്ളൂ.

ഞങ്ങൾ രണ്ടുമക്കളും ഇരട്ടകളാണു.മിനിറ്റുകൾക്കു അവനാണു മൂപ്പുകൂടുതൽ.ഞങ്ങൾ ഒരേ കളർതുണികളാണു സെലക്ട് ചെയ്യാറുള്ളത്. രണ്ടും രണ്ട് സ്വഭാവമാണെങ്കിലും എപ്പോഴും തല്ലുകൂടലാണ്.പക്ഷേ അതു കാണുമ്പോഴെയുളളൂ.പിരിഞ്ഞിരുന്നാൽ ഞങ്ങൾക്കും വല്യസങ്കടമാണു.

ഞങ്ങൾ കോളേജിൽ പഠിക്കുമ്പോഴാണു മറ്റൊരു ഇരട്ടകളെ കാണുന്നതു.സുന്ദരിയും സുന്ദരനും.പേരുപോലെ തന്നെയാണ് അവരെ കാണാനും.അയ്യോ ഞങ്ങളെ പരിചയപ്പെടുത്തിയില്ല അല്ലേ.

"ഞാൻ രാജിത..അവൻ രാജിത്.

ഞങ്ങൾ കോളേജിലെ മാത്യകാ സഹോദരങ്ങളും ഏറ്റവും നല്ലകൂട്ടുകാരുമാണ്.നഗരത്തിലെ പ്രമുഖ കോളേജിലാണു ഞങ്ങളുടെ പഠിത്തം.ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുളള ബസ് യാത്രയൊരു ഹരംതന്നെ ആയിരുന്നു.നമ്മുടെ ആനവണ്ടിയിൽ തൂങ്ങികിടന്നുളള മനോഹരമായ സവാരിയുടെ സുഖമൊന്ന് വേറെതന്നെ.

സുന്ദരനെയും സുന്ദരിയെയും കണ്ടുമുട്ടിയപ്പോൾ മുതൽ രാജിത്തിനു വല്ലാത്തൊരു ഭാവമാറ്റം.അറിയാതെ മുഖംചുവന്നു തുടുക്കുന്നു.കണ്ണുകൾ ഇരുവശത്തും ഓടിച്ചാടി നടക്കുന്നു.ഞാനവനെ കയ്യോടെ ചോദ്യം ചെയ്തുകളളി വെളിച്ചത്തു കൊണ്ട് വന്നു.

" എന്നാടാ നിനക്ക് ചുന്ദരിയോട് ലപ്പാ..മറ്റൊരു കോന്തിയെ കണ്ടപ്പോൾ നിനക്കെന്നെ വേണ്ടായല്ലേ"

ഞാൻ ചുമ്മാ പരിഭവിച്ചതും ആങ്ങളയുടെ മിഴികൾ നിറഞ്ഞു തുടങ്ങി. പെട്ടന്നുതന്നെ എനിക്കും സങ്കടം വന്നു.അത്രയും കടത്തി പറയയേണ്ടിയിരുന്നില്ല..പാവം.

ഞാനവനെ ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.

"ടാ നിനക്കവളെ ഇഷ്ടമാണെങ്കിൽ ഞാൻ ശരിയാക്കി തരാമടാ.അല്ലെങ്കിലെന്തിനാ ഞാൻ നിന്റെ കൂട്ടുകാരിയും പെങ്ങളുമാണെന്നു പറഞ്ഞു നടക്കുന്നത്.എന്തായാലും നീയൊരു കാര്യംചെയ്യ്.കുറച്ചു ദിവസം നീയവളെയൊന്ന് നോക്ക്.സൈറ്റൊന്നും അടിക്കരുത്.ഒന്നും മിണ്ടാനും പോകണ്ടാ.ബാക്കിയെല്ലാം നമുക്കു ശരിയാക്കാമെടാ കൂൾ.പിന്നെ വല്ലപ്പോഴും നോക്കിയാൽ മതി.വായിനോക്കിയാണെന്ന് പറയിക്കരുത്"

കുറച്ചീസമിങ്ങനെ കടന്നുപോയി.അവൻ ഞാൻ പറഞ്ഞതുപോലെ തന്നെചെയ്തു.

ഒരാഴ്ച കഴിഞ്ഞു സുന്ദരീനെചെന്നു കണ്ടു ഞാൻ സ്വയം പരിചയപ്പെടുത്തിയിട്ട് അവന്റെ രോഗമവളെ ധരിപ്പിച്ചു. പക്ഷേ പറയാൻ ചെന്ന ഞാനാണ് വെട്ടിലായത്.സുന്ദരനു എന്നെയിഷ്ടമാണെന്നു.അതു പറയാൻ സുന്ദരൻ സുന്ദരിയെ ഏൽപ്പിച്ചത്രേ.പെട്ടന്നുതന്നെ പൊന്നാങ്ങളെയെ ഫോണിൽ വിളിച്ചു കാര്യം പറഞ്ഞു.

"അവനും സുന്ദരനല്ലേടീ നിനക്കു മാച്ചാവും നീയങ്ങു സമ്മതിച്ചേക്കൂ"

എനിക്കെന്റെ ആങ്ങളയാണല്ലോ വലുതു.പ്രേമം കോളേജിലെ പഠനം കൊണ്ട് അവസാനിക്കും.അതിനാൽ ഞാനങ്ങു സമ്മതിച്ചു.

ചുമ്മാതെ തുടങ്ങിയ ഞങ്ങളുടെ പ്രണയങ്ങൾ തീക്ഷണമായി തന്നെ തുടർന്നു. കോളേജിലെ പഠനം കഴിഞ്ഞപ്പോഴേക്കും തീക്ഷണതയെല്ലാം കുറഞ്ഞു ഒട്ടുമില്ലാതെന്ന പോലെയായി.മറ്റൊന്നും കൊണ്ടല്ല.അവർ അമേരിക്കയിലേക്കു പോയിരുന്നു.പിന്നീട് ക്രമേണ ആദ്യമൊക്കെയുളള ബന്ധങ്ങളെല്ലാം നിലച്ചു.ഞങ്ങൾ ജോലിയിലും തിരക്കായിപ്പോയി.

ഇതിനിടയിൽ വീട്ടുകാർ കല്യാണം ആലോചന നടത്തുക ഉണ്ടായി.അപ്പോഴാണ് ഞങ്ങളുടെ മോഹം പറഞ്ഞത്.

"ഇരട്ടകളെ തന്നെ കിട്ടിയാൽ ഞങ്ങൾ ഹാപ്പിയായേനെ"

അപ്പോളേക്കും ജീവിതം കുറെകണ്ട അച്ഛൻ ഞങ്ങളോടെല്ലാം തിരക്കിയറിഞ്ഞിരുന്നു.വയസ്സു 25 ആയതിനാൽ എന്റെയും അവന്റെയും കല്യാണം ഒരുമിച്ചു നടത്താൻ തീരുമാനമായി.

ഒരുഅവധിദിവസം ഞാനും രാജിത്തും കൂടി അടിപിടിയിട്ടു നിൽക്കുമ്പോഴാണു വിലകൂടിയൊരു കാർ ഞങ്ങളുടെ മുറ്റത്ത് വന്നുനിന്നത്.കാറിൽ നിന്നും ഇറങ്ങിയ സുന്ദരനെയും സുന്ദരിയെയും കണ്ടുഞങ്ങൾ കണ്ണുമിഴിച്ചു.

ചുവന്നു തുടുത്തിരിക്കുന്നു രണ്ടുപേരും. പെട്ടന്നുതന്നെ ഞങ്ങൾ അവരെ സ്വീകരിച്ചിരുത്തി.

ഒരുപാട് നാളത്തെ വിശേഷങ്ങൾ ഞങ്ങൾ പങ്കുവെച്ചു.അപ്പോഴാണ് അറിയുന്നത് അച്ഛനാണു അവരെ കണ്ടെത്തിയെന്നത്.അമേരിക്കയിൽ പോയതിനാൻ നാടുമായി വല്യ ബന്ധമില്ലായിരുന്നു അവർക്ക്.നാട്ടിലെത്തിയപ്പോൾ ഞങ്ങളെ തിരക്കിയിരുന്നു.ജോലി നഗരത്തിലായതിനാൽ ഗ്രാമം വിട്ടു ഞങ്ങൾ നഗരത്തിലേക്ക് ചേക്കേറിയിരുന്നു‌

പഴയ ഇഷ്ടം മനസിലുണ്ടെങ്കിൽ അച്ഛനെയും അമ്മയെയും കൂട്ടി അവർ വരുമെന്ന് അച്ഛൻ പറഞ്ഞത്.

കുറച്ചു വർഷങ്ങൾ കഴിഞ്ഞിരുന്നുവെങ്കിലും മറക്കാൻ കഴിയില്ലെന്ന് പിന്നീട് ഞങ്ങൾക്കു മനസിലായിരുന്നു.

ഇനിയൊരു വരവിൽ വീട്ടുകാരെയും കൂട്ടിവരാമെന്നവർ പറഞ്ഞു പിരിയുമ്പോൾ പ്രതീക്ഷാനിർഭരമായ ഞങ്ങളുടെയും അവരുടെയും മിഴികൾ തമ്മിൽ കോർത്തു.

"പുതിയൊരു വസന്തത്തിനായി "

ശുഭം 
 
- സുധി മുട്ടം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update shortly

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ