നടത്തം

നടത്തം

നടത്തം

ഒരു പണിയും ചെയ്യാതെ വെറുതെയി രിക്കാനായിരുന്നു ഇഷ്ടം. അങ്ങനെയിരിക്കെ, ഒരു മണിക്കൂര്‍ നടന്നാല്‍ ഷുഗറും കൊളസ്‌ട്രോളും വരില്ലെന്ന് വീട്ടുകാര്‍ പറഞ്ഞതുകേട്ടാണ് രാവിലെ എഴുന്നേറ്റ് അയാള്‍ കയ്യും വീശി നടക്കാന്‍ തുടങ്ങിയത്.
വീട്ടില്‍ നിന്ന് തെക്കോട്ടു നടന്ന് അര മണിക്കൂറായപ്പോഴാണ് കയ്യും കാലും വീശി വടക്കോട്ടു വരുന്ന ആ നടത്തക്കാരിയെ കണ്ടത്. അവള്‍ കടന്നുപോയപ്പോള്‍, വെറുതെ ഒന്നു തിരിഞ്ഞുനോക്കിയിട്ട് അയാള്‍ മനസ്സില്‍ പറഞ്ഞു:
''എന്തു ചന്തമുള്ള നടത്തം!''
അതില്‍പ്പിന്നെ നടക്കാനുള്ള ആവേശം രണ്ടു മടങ്ങ് വര്‍ദ്ധിച്ചു. അവളെ വേഗം കാണാനായി നടത്തത്തിന്റെ വേഗവും കൂട്ടി. ഷുഗറും കൊളസ്‌ട്രോളും വല്ലാതെ താഴ്ന്ന്, വഴിയില്‍ കുഴഞ്ഞ് വീഴുമോ എന്നുപോലും അയാള്‍ ഭയപ്പെട്ടു. അതൊന്നും സംഭവിച്ചില്ലെങ്കിലും, ദിവസങ്ങള്‍ക്കുള്ളില്‍ അവര്‍ ഒരുമിച്ച് നടന്നുതുടങ്ങി.
അധികം വൈകാതെ വീട്ടുകാര്‍ നടക്കാന്‍ തുടങ്ങിയത് അവരെ അന്വേഷിച്ചായിരുന്നു!

- ഇ.ജി. വസന്തന്‍

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഇ.ജി. വസന്തന്‍ തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്‌കൂള്‍, മതിലകം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകന്‍. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ