വെബ്കാമറ
- Stories
- EG Vasanthan
- 23-Oct-2017
- 0
- 0
- 1266
വെബ്കാമറ
മക്കളെല്ലാം വിദേശത്താണ്. ഒരുമിച്ചാണ് താമസവും. അച്ഛന് മരിച്ചതില്‍പ്പിന്നെ അമ്മയ്ക്ക് കൂട്ടിനായി വേലക്കാരിയെ ഏര്പ്പാ ടാക്കിയത് അവരാണ്്. വയസ്സേറിയേറി വന്നപ്പോള്‍അമ്മയ്ക്ക് മക്കളെ ദിവസവും കണ്ടുകൊണ്ടിരിക്കണമെന്നായി. അങ്ങനെ യാണ് കംപ്യൂട്ടറില്‍ വെബ്കാമറ ഘടിപ്പിച്ചതും വേലക്കാരിക്ക് പരിശീലനം നല്കിയതും. ദിവസവും രാത്രി മക്കളെയും മരു മക്കളെയും കൊച്ചുമക്കളെയും കണ്‍കുളിര്‍ക്കെ കണ്ട് അമ്മ നിര്‍വൃതിയടഞ്ഞു.
ഇനി നാളുകളധികമില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയപ്പോള്‍ മക്കള്‍ അരികിലുണ്ടാക ണമെന്ന് ഏതൊരമ്മയെപ്പോലെ ആ അമ്മയും ആഗ്രഹിച്ചു. ആഗ്രഹം വെബ് കാമറയിലൂടെ മക്കള്‍ കേട്ടു. പക്ഷേ, മറുപടി മാത്രം അനുകൂലമായില്ല. അവര്‍ക്കാര്‍ക്കും ലീവ് കിട്ടില്ലത്രെ!.
അമ്മയുടെ അവസാന നിമിഷങ്ങള്‍ മക്കള്‍ വെബ്കാമറയി ലൂടെ കണ്ടു. അരികിലെന്നപോലെ അമ്മയും മക്കളെ ഒരു നിമി ഷം കണ്ടു. അവരുടെ മുറിയിലെ മേശപ്പുറത്തിരിക്കുന്ന മിനറല്‍ വാട്ടര്‍ ബോട്ടിലും ഒരു മിന്നായം പോലെ കണ്ടു.
ഇത്തിരിവെള്ളത്തിനായി ആ അമ്മ വായ തുറന്നു.
- ഇ.ജി. വസന്തന്
എഴുത്തുകാരനെ കുറിച്ച്
ഇ.ജി. വസന്തന് തൃശൂര്‍ ജില്ലയിലെ മതിലകത്ത് ജനനം. പാപ്പിനിവട്ടം എ.എം.എല്‍.പി സ്കൂള്‍, മതിലകം സെന്റ് ജോസഫ്സ് ഹൈസ്കൂള്‍, നാട്ടിക എസ്.എന്‍. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മൂത്തകുന്നം എസ്.എന്‍.എം ട്രെയിനിങ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പനങ്ങാട് ഹയര്‍ സെക്കന്ററി സ്കൂളിലെ മുന്‍ പ്രധാന അധ്യാപകന്. ബാലയുഗം, മലര്‍വാടി എന്നിവയില്‍ ചിത്രകഥകള്‍ വരച്ചു. വീക്ഷണം, കേരളശബ്ദം, കുങ്കുമം, നാന, മലയാളനാട്, നര്‍മദ,
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login