അകലങ്ങൾ

അകലങ്ങൾ

അകലങ്ങൾ

വീണ്ടുമാ വയലിൻ വരമ്പിലൂടൊന്നു
ഓടി നടക്കുന്നൊരെന്റെ ബാല്യം
വീണില്ലൊരിക്കലും വേഗം കുതിപ്പി
ച്ചൊരീറൻ പാടവരമ്പൊന്നിലും
അത്ര പരിചിതമായിരുന്നെന്നും
എത്ര തിട്ടുകളുണ്ടെന്റെ ഗമനേ
കൊറ്റികളൊന്നും പറന്നു പോയില്ല-
വരെന്നും കാണ്മതല്ലേയീ പാച്ചിൽ
പാച്ചിലിന്നും തുടരുന്നു,കാലു മറന്നു
പോയോട്ടം,കാലം"ചക്ര"ത്തിലാക്കി
തിരയുന്നിതിപ്പൊഴും വിദൂരതയിലേ
ക്കൊലിച്ചു പോയൊരാ പാതകൾ
വീഴ്ചയാണെപ്പൊഴുമൊട്ടും തിരി
യാത്ത വീഥികൾ, അപരിചിതത്വം
തിട്ടമില്ലൊട്ടും കാലം തിരിച്ചൊരെൻ
മനസ്സിൻ വരണ്ടൊരീ പാടത്തിലിന്ന്
ദേശാടനക്കിളികളെപ്പോലെയായി
ദൂരെപ്പറക്കുന്നൊരാ കൊറ്റികൾ
ദേശമിതേതെന്നെറിയില്ലെനിക്കിന്നു
ശേഷക്കാഴ്ചകൾ കാണുമിവനു മാരോ?
അറിയുന്നതല്ലിപ്പോൾ സ്വയമാരെന്നു പോലും അത്രക്കന്യമായി ആത്മാവു പോലും!
വിരൽതുമ്പിൽ
തെളിയുന്ന ബന്ധങ്ങളൊന്നും
തെളിയുന്നതില്ല ഹൃദയാന്തരംഗേ!

ബേസിൽ പോൾ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ