ഞാൻ രമ്യ
- Stories
- Anjali Sudhi
- 18-Oct-2017
- 0
- 0
- 1232
ഞാൻ രമ്യ

"ഞാൻ രമ്യ.അച്ഛന്റെയും അമ്മയുടെയും ഏകമകൾ.കുഞ്ഞുനാൾമുതൽ വീട്ടിലെ സമ്പന്നതയിലാണു വളർന്നത്.ഏകമകളായതിനാൽ എന്റെ പിടിവാശികൾക്കെല്ലാം അച്ഛനും അമ്മയും വഴങ്ങിതന്നിരുന്നു.
അമ്മക്കു ചെവികേൾക്കാതിരുന്നതിനാൽ അച്ഛനില്ലാത്തപ്പോൾ ഞാനായിരുന്നു അമ്മയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയിരുന്നത്.എന്റെയമ്മയും അച്ഛനും പാവമാണു.സാധുക്കൾ .മനസ്സറിഞ്ഞ് മറ്റുളളവർക്കു സഹായം ചെയ്തിരുന്നു.
വിവാഹം ചെയ്തയച്ചതോടെ ഗ്രാമീണതയിൽ വളർന്ന ഞാൻ കുറച്ചു മോഡേണായി തുടങ്ങി. ഭർത്താവ് നഗരവാസിയായിരുന്നതിനാൻ എനിക്കും സ്വാഭാവികമായി മാറേണ്ടിവന്നു.
ഏട്ടനു ഗോവയിലായിരുന്നു ജോലി. അദ്ദേഹം എന്നെയും കൂടി ജോലിസ്ഥലത്തേക്കു കൊണ്ടുപോയി. സന്തോഷകരമായ ജീവിതം നയിക്കുന്നതിനിടയിലാണു ഞങ്ങളുടെ സന്തോഷങ്ങൾക്കു കരിനിഴൽ വീണുതുടങ്ങിയത്.
ഞാനാദ്യമായി പ്രഗ്നന്റായ ദിവസം ഏട്ടൻ വല്യ ആഘോഷമായിരുന്നു.രണ്ടാമാസം കടുത്ത വയറുവേദനയിൽ ഗർഭം അലസിപ്പോയി.പിന്നീട് ഏട്ടൻ വളരെയേറെ ദുഖിതനായി കാണപ്പെട്ടു.പിന്നെയും തുടർച്ചയായി ഗർഭം അലസിതുടങ്ങിയപ്പോൾ ഞാനും കടുത്ത സമ്മർദ്ദത്തിലായി തുടങ്ങി.
ഏട്ടനുമായി തൊടുന്നതിനും പിടിക്കുന്നതിനുമെല്ലാം വഴക്കായി.അദ്ദേഹത്തിനു അയലത്തെ വിധവയുമായി ബന്ധമുണ്ടെന്നുവരെ ഞാൻ സംശയിച്ചു.പക്ഷേ എന്റെ സംശയം ശരിയാണെന്ന് തെളിയിച്ചുകൊണ്ട് ഭർത്താവിനെയും അവരെയും സംശയാസ്പദമായ സാഹചര്യത്തിൽ ഞാൻ കണ്ടു.പിന്നീട് ഞാനെന്റെ വീട്ടിലേക്ക് തിരിച്ച് പോന്നു.അദ്ദേഹം മാപ്പു പറഞ്ഞെങ്കിലും എനിക്കു സമ്മതമല്ലായിരുന്നു.മറ്റൊരു സ്ത്രീയുമായി മനസ്സും ശരീരവും പങ്കുവെച്ചയാളെ എനിക്കു വെറുപ്പായിരുന്നു.നീണ്ടനാളത്തെ കുടുംബകോടതിയിലെ വിധിയെനിക്ക് അനുകൂലമായി തീർന്നു.
മകളുടെ ജീവിതം തകർന്നതിൽ എന്റെ അച്ഛനും അമ്മയും തകർന്നുപോയി.എനിക്കു പിന്തുണ നൽകണ്ടവർ എന്നെക്കാൾ തകർന്നത് എന്റെ മനസ്സ് വീണ്ടും കടുത്ത സമ്മർദ്ദത്തിലായി.
ഒരുവർഷത്തിനു ശേഷം അച്ഛൻ മദ്ധ്യവയസ്ക്കന്റെ ആലോചനയുമായി വന്നു.ഇനിയൊരു പരീക്ഷണത്തിനായി വയ്യെന്നു പറഞ്ഞുനോക്കി.ഒടുവിൽ അച്ഛന്റെയും അമ്മയുടെയും തോരാ കണ്ണീരുനു മുമ്പിൽ ആ വിവാഹത്തിനു ഞാൻ സമ്മതിച്ചു.
രണ്ടാം ഭർത്താവിനു പത്തു വയസ്സു കാരനായ ഒരുമകനുണ്ടായിരുന്നു.ഞാനവനെ എന്റെ സ്വന്തം മകനായി സ്നേഹിച്ചു തുടങ്ങി. അവനും സ്വന്തം അമ്മയായിട്ടെന്നെ കരുതി.ജീവിതത്തിൽ സന്തോഷങ്ങൾ തിരികെ വരുകയെന്നു കരുതിയ എനിക്ക് തെറ്റി.ഭർത്താവ് വെളിയിൽ പോകുമ്പോൾ എന്നെയൊഴുവാക്കി പോയി തുടങ്ങിയത് എന്റെ മനസിൽ സംശയം വളർത്തി.ഞാനും മോനും പലരാത്രികളിൽ വീട്ടിൽ തനിച്ചായി.ഭർത്താവ് വീട്ടിൽ വരാത്ത ദിവസങ്ങൾ ഒരു പാട് നീണ്ടതോടെ ഞാൻ ചോദ്യം ചെയ്തു. ഭർത്താവിന്റെ ഫോണിലെ മെസേജുകളും കോളുകളും കണ്ടയെന്റെ മാനസികനില താറുമാറാക്കി.
ഇന്നാണു ഞാൻ ഭ്രാന്താശുപത്രിയിൽ നിന്നും ചീക്തസ കഴിഞ്ഞു വീട്ടിൽ വന്നത്.അല്ല ഭർത്താവും മകനും എന്നെ കൂട്ടിക്കൊണ്ടുവന്നു.എന്നെയൊരു കുഞ്ഞിനെയെന്നപോലെ ഭർത്താവ് ശുശ്രൂക്ഷിച്ചു.
ഇന്നു ഞാനാ സത്യം തിരിച്ചറിയുന്നു.ഞാനൊരു മനോരോഗിയായിരുന്നു.ആദ്യവിവാഹം എന്നെ കടുത്ത മാനസിക രോഗിയാക്കി.അതിൽ നിന്നും എന്റെ മനസിൽ ഉടലെടുത്ത സംശയം രോഗം രണ്ടാമത്തെ വിവാഹജീവിതവും താറുമാറാക്കുമായിരുന്നു.അദ്ദേഹം ബിസിനസ് ആവശ്യങ്ങൾക്കായിരുന്നു വീടുവിട്ടു നിന്നിരുന്നത്.എന്നോടു പലപ്പോഴും പറഞ്ഞിരുന്നെങ്കിലും അതു മനസ്സിലാക്കാനുളള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. അദ്ദേഹം നല്ലവനായതിനാൽ സ്നേഹത്തോടെ എനിക്കു കൂട്ടായി നിന്നു.ചീക്തസ നൽകി എന്നെ രക്ഷിച്ചു.പിന്നീട് അദ്ദേഹം തന്നെയെല്ലാം എന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്നു.
ഇന്നു ഞാനെന്നെ തിരിച്ചറിയുന്നു.എന്താണ് എന്റെ ജീവിതത്തിലെ കർമ്മമെന്ന്.ഇന്നത്തെക്കാലത്ത് നിസാരകാര്യങ്ങൾക്കായി വഴക്കിട്ടു വിവാഹ ജീവിതം ഡൈവോഴ്സിൽ എത്തിനിൽക്കുന്നു... അതിൽ നിന്നെല്ലാം വ്യത്യാസ്ഥനാണു എന്റെ ഭർത്താവ്. വേണമെങ്കിൽ അദ്ദേഹത്തിനു എന്നെ ഉപേക്ഷിക്കാമായിരുന്നു.പകരം എനിക്കു സ്നേഹവും വാത്സല്യവും ധൈര്യവും നൽകിയെന്റെ ഒപ്പം നിന്നു.ഇന്നു ഞങ്ങൾ ഞങ്ങളുടെ മകനുമായി നല്ലൊരു ജീവിതം നയിക്കുന്നു.എന്റെയീ ജീവിതം ഇനി അദ്ദേഹത്തിനും മകനുമായി മാത്രമുളളതാണ്"
- അഞ്ജലി സുധി
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login