ത്രയാ-ശ്യാം
- Stories
- Vandhana Nandhu
- 17-Oct-2017
- 0
- 0
- 1254
ത്രയാ-ശ്യാം

"പ്രേമിച്ചു വിവാഹം കഴിച്ചവാരാണു ശ്യാമും ത്രയയും.ശ്യാമിന്റെ വീട്ടുകാർ സമ്മതിക്കാഞ്ഞതു കൊണ്ട് ഇരുവരും ഒളിച്ചോടി രജിസ്റ്റർമാര്യേജ് കഴിക്കുക്കുകയായിരുന്നു. ഇരുവർക്കും ചെറിയൊരു ജോലിയുളളതുകൊണ്ട് തട്ടിയും മുട്ടിയും പോകാൻ കഴിയും
കല്യാണം ശനിയാഴ്ചയായിരുന്നു.വൈകിട്ടാണു റിസപ്ഷൻ നടത്തിയത്.എല്ലാവരും പിരിയുമ്പോൾ സമയമേറെ വൈകിയിരുന്നു. അതിനാൽ പിറ്റേന്ന് രണ്ടു പേരും താമസിച്ചാണ് ഉണർന്നത്.കുളിച്ചിട്ടവൾ അടുക്കളയിൽ കയറി ചായയിട്ടു.അതുകഴിഞ്ഞു ത്രയ ചായയുമായി മുറിയിലേക്കു വന്നു.അപ്പോൾ ശ്യം ഉണർന്നു കിടക്കുക യായിരുന്നു
ആഹാ ചായയിട്ടോ ഇങ്ങു താന്നും പറഞ്ഞു ശ്യാം കൈ നീട്ടിയതേ ത്രയ അതുമുഴുവനും കുടിച്ചു തീർത്തു.ശ്യാമാകേ ഇളിഭ്യനായി.ഇവൾക്കിതിനൊരു പണി കൊടുക്കണമെന്നവൻ മനസ്സിൽ കരുതി
ത്രയ മുറി വിട്ടതിനുശേഷം ശ്യം കുറേരം കൂടി വെറുതെ കിടന്നു.പിന്നീട് അടുക്കളയിൽ ചെന്ന് ചായ ആവശ്യപ്പെട്ടു
ദേ,,ഇരിക്കുന്നു,,വേണമെങ്കിൽ എടുത്തു കുടിക്ക്
ശ്യം ഗൗരവം ഭായിച്ച് തനിയെ ചായ ഒഴിച്ചു കുടിച്ചു.അടുക്കളയാകെ കണ്ണാലൊന്നു പരതി.ത്രയ കടലക്കറി ഉണ്ടാക്കുന്ന തിരക്കിലാണ്
അവളോട് പുന്നാരം പറഞ്ഞിട്ടവൻ ഒരുപിടി ഉപ്പുവാരി കറിയിലേക്കിട്ടു.പിന്തിരിഞ്ഞ ശ്യമിന്റെ കയ്യിൽ ത്രയ കയറിപ്പിടിച്ചു
അങ്ങനെയങ്ങ് പോയാലോ,,, കറിയിൽ ഉപ്പു വാരിയിട്ടതു ഞാൻ കണ്ടു .ഇനി പുതിയ കറി ഉണ്ടാക്കണം.ഇതാ കത്തി.ഉരുളക്കിഴങ്ങ് അരിഞ്ഞു തന്നിട്ടു പോയാൽ മതി,,,
ഗത്യന്തരമില്ലാതെ ശ്യം ഉരുളക്കിഴങ്ങ് അരിഞ്ഞു തുടങ്ങി. അല്ലെങ്കിലും പ്രേമിച്ചു കെട്ടിയാലിതാ കുഴപ്പം.പറഞ്ഞാൽ വകവെക്കില്ല
ത്രയ മുറിയിലേക്കു പോയ സമയത്താണ് ശ്യാമിന്റെ കരച്ചിൽ കേട്ടത്.പെട്ടെന്ന് തന്നെയവൾ അടുക്കളയിലേക്ക് ഓടിവന്നു
എന്തിനാടാ കിടന്നു കാറണത്,,,
എന്റെ വിരലു മുറിഞ്ഞു,,,
അച്ചോടാ ചെറുതായൊന്നു മുറിഞ്ഞതിനാണോ വലിയ വായിൽ നില വിളിക്കുന്നത്,,,ഞാൻ ചെയ്തോളാം പോയി റെസ്റ്റെടുത്തോ,,,
വിരലിൽ രക്തം വന്നിട്ട് അവൾക്കൊരു കൂസലുമില്ല.എന്തായാലും മുറിഞ്ഞതു നന്നായി.ഇല്ലെങ്കിൽ വീട്ടിലെ പണിയെല്ലാം അവൾ ചെയ്യിച്ചേനേ
കാപ്പി കുടി കഴിഞ്ഞിട്ട് ശ്യാം ഫെയ്സ്ബുക്കിൽ കയറി കഥയെഴുത്തു തുടങ്ങി. ത്രയ പണിയെല്ലാമൊതുക്കി കുറച്ചു നേരം റ്റീവി കണ്ടു
ഉച്ചയൂണു കഴിഞ്ഞവർ പുറത്തേക്കു പോയി.ഒരു സിനിമയും കണ്ടിട്ട് ചെറിയൊരു ഷോപ്പിങ്ങും നടത്തി തിരിച്ച് വന്നു.രാത്രിയിലേക്കു മസാലദോശ റെസ്റ്റോറന്റിൽ നിന്നുമവർ വാങ്ങിയിരുന്നു
ശ്യാമിനും ത്രയക്കും മസാലദോശ പ്രിയമാണ്.ഭക്ഷണം കഴിഞ്ഞവർ കുറച്ചു നേരം കൂടി സൊറ പറഞ്ഞിരുന്നു.പത്തുമണിയായപ്പോൾ ഉറങ്ങാൻ കിടന്നപ്പോൾ ത്രയ ശ്യാമിനോടു കുറച്ചു കൂടി ചേർന്നു കിടന്നു.പെട്ടെന്ന് അവൻ തിരിഞ്ഞു കിടന്നു
പ്രണയിച്ചു നടന്ന നാളിലെന്നെ ഏട്ടൻ കുറെ പറ്റിച്ചതല്ലേ.അതാ ഞാനും ഒന്നു പറ്റിച്ചത്.സോറി,,,,
ശ്യം എന്നിട്ടും ഒന്നും മിണ്ടിയില്ല
ഞാനൊരു അനാഥ പെണ്ണാണു.ആഗ്രഹിക്കുന്നതിൽ കൂടുതൽ സൗഭാഗ്യം ദൈവമെനിക്കു തന്നു,,,
പെട്ടെന്ന് ശ്യാം അവൾക്കഭിമുഖമായി കിടന്നു
ടീ,,ലോകത്താരും അനാഥരായി ജനിക്കുന്നില്ല.സാഹചര്യങ്ങളാണു പലരെയും ഇങ്ങനെയാക്കി മാറ്റുന്നത്.നീയെന്താണെന്ന് അറിഞ്ഞു തന്നെയല്ലേ ഞാൻ സ്നേഹിച്ചത്.ഞാനും നിന്നെയൊന്ന് പറ്റിച്ചതല്ലേടീ മണ്ടിപ്പെണ്ണേ
പറഞ്ഞിട്ടു ശ്യാം അവളെ കെട്ടിപ്പിടിച്ചു
സമയം ഒരുപാടായി.നീയാ ലൈറ്റണക്ക്,,,
നാളെ ഗണപതിയമ്പലത്തിലൊന്നു പോകണം.എന്നിട്ടെ ദാമ്പത്യം തുടങ്ങാവൂ.എനിക്കവിടെയൊരു നേർച്ചയുണ്ട് ഏട്ടാ,,,,
ശ്യാം പല്ലിറുമ്മുമ്പോൾ ഇരുട്ടിൽ ത്രയയുടെ കിലുങ്ങനെയുളള ചിരി മുഴങ്ങിക്കൊണ്ടിരുന്നു"
- വന്ദന നന്ദു
എഴുത്തുകാരനെ കുറിച്ച്

വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login