ലോക്ഡൗൺ കാലം

നൂലില്ലാ പട്ടമായ് പാറി പറക്കുമെൻ
ആത്മമാവിലെ നിദ്രയിലാെണ്ടൊരു സർഗ്ഗാത്മകതെയെ
തഴുകി തലോടിയുണർത്തിയ കാലം
നേരവും തെറ്റി ,ചിന്തയും മാറി
ബോധവും മാഞ്ഞ്, കാലവും മറന്ന മനസ്സിലെ
ഉള്ളിലെ കെടാവിളക്കിനെ തേച്ചുമിനുക്കിയെടുത്തപ്പോൾ
സൂചിക്കുഴലിനിടയിലൂടെയാ ശോഭ
പൊലിക്കുന്നൊരാനന്ദം
തേടി നടന്ന എന്നിലെ " ഞാനെ"
വീണു കിട്ടി - പൂട്ടിട്ട കാലം
വല്ലാത്ത കാലെമെന്നോതിയ മാളോരെ
എല്ലാം പഠിപ്പിച്ച കാലം
തന്നിെലൊളിപ്പിച്ച കഴിവുകളെയെല്ലാം
പൊടി തട്ടിയെടുത്തും, മിനുക്കിയെടുത്തും ,
പ്രതിഫലിപ്പിക്കുന്നൊരു കാലം
"ലോക് ഡൗൺ കാലം".
എഴുത്തുകാരനെ കുറിച്ച്

Creative minded
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login