കാവ്യദേവത

കാവ്യദേവത
____________
കാവ്യദേവതേ നീയെൻ
വിരൽ തുമ്പിൽ വിരിയൂ
അക്ഷരമുത്തുകളായി
മനംമയക്കും കവിതയായി
വേദനയിൽ പുഞ്ചിരിയായി
മോഹിപ്പിക്കും വരികളായി
ആഴിതൻ ആർത്തിരമ്പുമലയായി
ഇരുട്ടിനെ കീറിമുറിക്കും വെളിച്ചമായി
തളർച്ചയിൽ ആശ്വാസമായി
കാലത്തിൻ നേർചിത്രമായി
ഹൃത്തടത്തിൽ പ്രകാശമാകുവാൻ
വിരൽ തുമ്പിൽ കവിതയായി നീ വിരിയുക
ഷജീർ.ബി
എഴുത്തുകാരനെ കുറിച്ച്

ഞാൻ ശ്രീ ബഷീറിന്റെയും ശ്രീമതി ഫസീലയുടെയും മകൻ ഷജീർ ബി, തിരുവനന്തപുരത്ത് താമസം. ആക്കുളം എംജിഎം സ്കൂളിൽ മലയാളം അധ്യാപകൻ. വിവാഹിതൻ ഭാര്യ ഷഹനാസ്. രണ്ട് മക്കൾ മകൾ മെഹ്‌നാസ് മെഹ്റിൻ മകൻ അലിഫ് മാലിക്ക് .
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login