അമളി

അമളി

അമളി

" കോളേജ് വിട്ടു വീട്ടിൽ വന്നപ്പോഴാണു ആ ചതി ഞാനറിഞ്ഞത്
എന്നെ ആരോ പെണ്ണ് കാണുവാൻ വരുന്നുണ്ടത്രേ
"എന്റെ ദേവീ ഇങ്ങനെ ഒരു ചതി ഒരു വീട്ടുകാരും ആരോടും ചെയ്യരുതേ"
ഇനി പ്രാർത്ഥിച്ചിട്ടു കാര്യമില്ലെങ്കിലും വെറുതെ ഈശ്വരനെ ഒന്ന് വിളിച്ചു
രക്ഷപെടാൻ ഒരു വഴിയുമില്ല
തല പുകച്ചത് മിച്ചം
പല പ്രാവശ്യം ഇങ്ങനെ ഒരാവശ്യം പറഞ്ഞെങ്കിലും പലപ്പോഴും ഞാൻ രക്ഷപെട്ടു
ഇന്ന് ഒരു വഴിയും കാണുന്നില്ല
പെട്ടത് തന്നെ
അങ്ങനെ വിഷമിച്ച് ഇരിക്കുമ്പോഴാണ് നന്ദേട്ടൻ കയറി വന്നത്
എന്റെ മുറച്ചെറുക്കനാണ് നന്ദേട്ടൻ
നന്ദേട്ടനു തന്നെ ഇഷ്ടമാണെന്ന് അറിയാം
ഒരിക്കൽ വിവാഹം ആലോചിച്ചപ്പോൾ തന്നെ ഞാൻ നിരുത്സാഹപ്പെടുത്തി
നന്ദേട്ടനെ അങ്ങനെ ഒന്നും ഞാൻ കണ്ടട്ടില്ലാ ട്ടൊ
അതോടെ നന്ദേട്ടനും വീട്ടുകാരും പത്തി മടക്കി
ഇനിയിപ്പോൾ നന്ദേട്ടൻ വിചാരിച്ചാലെ ഞാൻ രക്ഷപെടൂ
നന്ദേട്ടനോട് കാര്യം അവതരപ്പിച്ചു
രക്ഷിക്കാമെന്ന് ഏറ്റു
ഞാനും ഇവളും തമ്മിൽ സ്നേഹത്തിലാണ്..എനിക്കിവളെ കെട്ടിച്ചു തരണം
ശരിയാണോ എന്ന ഭാവത്തിൽ അമ്മ എന്നെ നോക്കി
അതെ എന്ന് ഞാൻ പറഞ്ഞു
ഇത് കേട്ടു വന്ന അച്ഛൻ പറഞ്ഞു
ശരി നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെങ്കിൽ ഉടനെ കല്യാണം നടത്താം
ഇനി ആ ചെക്കനോട് വരണ്ട എന്ന് ഞാൻ വിളിച്ചു പറയാം
അച്ഛൻ പറഞ്ഞു
ദൈവമേ രക്ഷപ്പെട്ടു
അന്നേരം ഈ ബുദ്ധി തോന്നിയത് കൊണ്ട്
രാത്രി അനിയത്തി പറഞ്ഞപ്പോഴാണു എനിക്ക് പറ്റിയ അമളി മനസ്സിലായത്
തന്നെ നന്ദേട്ടനെ കൊണ്ട് കെട്ടിക്കാൻ അച്ഛനും അമ്മയും നന്ദേട്ടനും കൂടി കളിച്ച നാടകമാണെന്ന്
"ദൈവമേ എന്നാലും ഈ കൊലച്ചതി എന്നോട് വേണ്ടായിരുന്നു ട്ടൊ"
എന്നാലും എന്റെ നന്ദേട്ടാ....

- അഞ്ജലി സുധി 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ