അതിഥി

അതിഥി

അതിഥി

"നന്ദേട്ടാ ഞാനൊരാഗ്രഹം പറയട്ടെ"

നന്ദന്റെ മാറിലേക്കു ചാഞ്ഞ് നന്ദ തന്റെയാഗ്രഹം പറഞ്ഞു.തന്റെ മാറിലേക്കു ചാഞ്ഞുകിടന്നിരുന്ന നന്ദയെ വാരിപ്പുണർന്നുകൊണ്ടവൻ പറഞ്ഞു.

"അതേ നമുക്കൊരു മോനില്ലേ അതുപോരെ"

"പോരാ അവനൊരു കൂട്ടുവേണം"

"ഉത്തരവ് തമ്പുരാട്ടി"

"ന്തു പറഞ്ഞാലും നന്ദേട്ടനു തമാശയാണു"

"പോ ട്ടെ സാരമില്ല"

"നന്ദേട്ടാ.ഓർക്കണുണ്ടൊ ലവ് ലെറ്ററുമായി എന്റെ പുറകെ നടന്ന കാലമൊക്കെ"

"പിന്നെ ദുസ്വപ്നമൊക്കെ ആരെങ്കിലും മറക്കുവോ"

പെട്ടന്നാണു നന്ദയുടെ പല്ലുകൾ നന്ദന്റെ കവിളിൽ ആഴ്ന്നിറങ്ങിയത്

"ടീ കടിക്കാതെടീ"

"ഇനിയങ്ങനെ പറയോ"

"ഇല്ലെടീ കാന്താരി"

"അങ്ങനെ വഴിക്കുവാ"

"നന്ദേട്ടാ"

"ന്താ"

"എന്റെ കവിളിലൊരുമ്മ തരുവൊ"

"നീയെന്താടീ കിളവി ഇന്ന് റൊമാന്റിക് മൂഡിൽ"

"ന്താ ഇയാളെ പ്രണയിക്കാൻ പറ്റില്ലെ".നിങ്ങൾക്ക് കാമുകിമാർ കാണുമായിരിക്കും"

"കള്ളം പറയല്ലെ നന്ദാ.എനിക്കു നീയും മോനും മാത്രമേയുളളൂ"

"ഞാൻ ചുമ്മാ പറഞ്ഞയാട്ടാ"

"പോടീ...ദുഷ്ടേ"

"ടാ ചെക്കാ നിന്നെ ഞാൻ"
നന്ദന്റെ പുറകെ നന്ദയോടി"

നന്ദയെ പുണർന്നുകൊണ്ടു നന്ദൻ പറഞ്ഞു

"നന്ദാ"

"മം"

"ലബ്യൂ"

"അയ്യേ"

"നീയോർക്കുന്നൊ...എന്റെ പിന്നാലെ നടന്നിരുന്നത്"

"ഏടാ നീയെന്റെ പിന്നാലെ നടന്നു വളച്ചിട്ട് കളളം പറയുന്നൊ"

"ഹ ഹാ ഹാ"

"ചിരിക്കണ്ടാ .ഈ അനാഥക്കൊരു ജീവിതം തന്നതിനു ഞാനെന്നും നിന്നോടു കടപ്പെട്ടിരിക്കും"

"എന്റെ മോനെ തന്നതിനു ഞാനും"

"പിന്നെ നമുക്കിന്നു പുറത്തൊക്കെയൊന്നു പോയി കറങ്ങീട്ട് വരാം.നമ്മൾ പ്രണയിച്ചു നടന്ന സ്ഥലത്തൊക്കെയൊന്നു പോകണം"

"അതുനെന്താ മോൻ വന്നിട്ടു പോകാം"

"അതെ നമുക്ക് നന്ദന്റെ വീട്ടിലൊന്നു പോകണം.അമ്മയെ കൂട്ടിക്കൊണ്ട് വരണം"

"മം"

മൂളിയാൽ പോരാ ട്ടാ..

നമുക്ക് കൂട്ടീട്ടു വരാം"

വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ നന്ദ പറഞ്ഞു

"മോൻ വന്നു"
അവൾ അവനരികിലേക്ക് ഓടിയപ്പോൾ നന്ദൻ ഉളളിൽ ചിരിച്ചു

"മോൻ വന്നാൽ പൊട്ടിപ്പെണ്ണ് എല്ലമ്മ് മറക്കും.ഇനി പോയത് തന്നെ

- അഞ്ജലി സുധി

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ