വിരഹം

വിരഹം

വിരഹം

ഒരു നോക്കിനായ്

മോഹിച്ച നിമിഷങ്ങളില്‍

ഒരു നോട്ടം നല്‍കിടാതെ

മൗനമായി നീയകന്നു പോയി.

മറവിയെന്ന മാറാല ചൂറ്റിപിടിക്കുമാ-

മനസ്സിനുള്ളില്‍ മൗനം ആരെയോ തേടി.

ദൂരങ്ങളില്ലാതെ അരികില്‍

നിറയും നിമിഷങ്ങളിലും

അന്ധതയുടെ പുടവചുറ്റി നീ.

കാത്തിരിക്കാന്‍ ഒരു ജന്മം മാത്രം,

നിന്നിലെ ഒരു നോക്കിനായ്.

വരുമൊരിക്കല്‍ എന്നെ

നീ ഒരു നോക്കിനായ്,

നിന്‍ മിഴികളില്‍ തെളിയുന്നതോ

ആറടി മണ്ണില്‍ കത്തിയെരിഞ്ഞു

തീര്‍ന്ന ഒരു പിടി ചാരം മാത്രമാകും.

ഒരു നോക്ക് മറന്നു പോയ നീയോ

ഒരു പിടി ചാരത്തിന്‍ ചിത്രങ്ങളില്‍

മാത്രമായി അലിഞ്ഞിടും.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ