മരണമൊഴി
- Poetry
- Leelamma Johnson | ലീലാമ്മ ജോൺസൺ
- 05-Feb-2019
- 0
- 0
- 1178
മരണമൊഴി

എന്റെ മനസ്സിന്റെ വാതിൽ
എനിക്കൊന്ന് കൊട്ടിയടക്കണം
അതിൽ
നിന്റെ ശബ്ദം
കേൾക്കാതെയും
നിന്റെ ചിത്രം
തെളിയാതെയും
ഇരിക്കേണം
ഈ മനസ്സിനെ
ഞാൻ വിശ്വസിക്കുന്നില്ല
ഈ കള്ളം
നീ എത്ര പറഞ്ഞിരിക്കുന്നു
നിനക്കു അടക്കാൻ
കഴിയാത്ത
നിന്റെ മനസ്സ്
ഞാൻ പലവട്ടം
വായിച്ചിരിക്കുന്നു...
മുൻപ് പറഞ്ഞത്
പോലെയല്ല
ഇത് എന്റെ
മരണ മൊഴിയാണ്
ഈ ജഡത്തിൽ നിന്ന്
ആത്മാവ് പറിച്ചെടുക്കുമ്പോൾ
ഞാൻ മൊഴിയുന്ന
അവസാന മൊഴി
നീ എന്നെ പലപ്പോഴും
മരിച്ചവൻ
ആക്കിയിട്ടുണ്ട്
എന്നാൽ
ഇന്ന് ഞാൻ ആ സത്യത്തോട്
അലിഞ്ഞിരിക്കുന്നു....
- Lee
എഴുത്തുകാരനെ കുറിച്ച്

ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചന
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login