വിഭീഷണൻ

വിഭീഷണൻ

വിഭീഷണൻ

 

 

------------------------------------------------------------------------------------------------------

 

നിദ്രാദേവി  അനുഗ്രഹിച്ചിട്ട് എത്രയോ നാളുകളായി. രാജകൊട്ടാര ത്തിലെ പട്ടുമെത്തയിൽ സർവ്വവിധ സുഖങ്ങളോടും കൂടി വിരാജിച്ചിട്ടും മന:സുഖം മാത്രം കിട്ടിയില്ല . ജ്യേഷ്ഠൻ രാവണനെ കുറിച്ചുള്ള ഓർമ്മകൾ നിഴൽ പോലെ പിന്തുടരുന്നു. ജ്യേഷ്ഠന് എന്നെ വളരെയധികം സ്നേഹമാ യിരുന്നു. അതുകൊണ്ടാണല്ലോ ഞാൻ രാമന്റെ പക്ഷം ചേർന്നിട്ടും എന്നെ വധിക്കാതിരുന്നത്. ജ്യേഷ്ഠന് വേണമെങ്കിൽ അത് സാധിക്കുമായിരുന്നു. എന്നിട്ടും ചെയ്തില്ല. പക്ഷെ ഞാൻ എന്താണ് പകരം ചെയ്തത് ?  ലങ്കയെ എക്കാലത്തെയും സമ്പൽ സമൃദ്ധവും  ഐശ്വര്യവും ആക്കി തീർക്കുക യാണ് ജ്യേഷ്ഠൻ ചെയ്തത്. പക്ഷെ ഞാനോ?  ...........

 രാമൻ യുദ്ധം ജയിച്ചപ്പോൾ സുഗ്രീവനും യുദ്ധത്തിൽ പങ്കെടുത്ത മറ്റുള്ളവർക്കും ലങ്കയിലെ സമ്പത്ത് വാരിക്കോരി ദാനം ചെയ്തു. അസുര സ്ത്രീകളെ വാനരന്മാർ സ്വന്തമാക്കുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു. ജ്യേഷ്ഠൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കു മായിരുന്നോ ? ജ്യേഷ്ഠൻ എന്ത് തെറ്റാണു ചെയ്തത് ? സ്വന്തം സഹോദരിയെ വിരൂപയാക്കിയവന്റെ പത്നിയെ അപഹരിച്ചു. പക്ഷെ സീതയുടെ ശരീരത്തിൽ  സ്പർശിച്ചു കൂടിയില്ല... രാവണനെക്കൊണ്ട്  അത് സാധിക്കുമാ യിരുന്നു എന്നിട്ടും......                                                   

സൗന്ദര്യത്തിൽ ഒട്ടും താഴെ ആയിരുന്നില്ല രാവണ പത്നി മണ്ഡോദരി. ജ്യേഷ്ഠനെയാണ് ഞാൻ ചതിച്ചത്. അസുര വംശത്തെ മുഴുവൻ ഞാൻ ചതിച്ചു. പുത്രസമാനനായ ഇന്ദ്രജിത്തിനെ പോലും വധിക്കാൻ ഞാൻ കൂട്ടു നിന്നില്ലേഎന്നിട്ടും ഞാൻ എന്ത് നേടി ? നിഗൂഡ്ഡമായി ഞാൻ മനസ്സിൽ ആരാധിച്ചിരുന്ന മണ്ഡോദരി പ്രാണത്യാഗം ചെയ്തു. അവളുടെ ഭർതൃപദം ആഗ്രഹിച്ചാണല്ലോ ഞാൻ രാമപക്ഷം ചേർന്നത് .  ഇതുവരെ മാലോകർ  ആരും അറിയാതിരുന്ന രഹസ്യം ഇപ്പോൾ മനസ്സിനെ ചുട്ടു പൊള്ളിക്കുന്നു. രാമൻ ബാലിയെ വധിച്ചതിന് ശേഷം ബാലിയുടെ പത്നിയായിരുന്ന താര  സുഗ്രീവ പത്നിയായി   മാറിയല്ലോ. മണ്ഡോദരിയും അതുപോലെ തൻ്റെ പത്നി ആയി മാറുമെന്ന് താൻ മൂഡ്ഡസ്വർഗം കണ്ടു . പക്ഷെ താൻ വിസ്മരിച്ചുപോയ ഒരു കാര്യം ഉണ്ടായിരുന്നു. മണ്ഡോദരി കേവലം ഒരു വാനര സ്ത്രീ ആയിരുന്നില്ല. അസുരന്മാരിലെ ദേവനായ അസുര ശില്പി മയന്റെ പുത്രി ആയിരുന്നു. പതിവൃതാ രത്നം..ഭാവിയിൽ പഞ്ച മാതാക്കളിലൊരാളായി  ആദരിക്കപ്പെടുന്ന ഒരു സ്ത്രീരത്നമാണെന്ന് കാണാനുള്ള അകക്കണ്ണ് തനിക്കില്ലാതെ പോയല്ലോ.  ജ്യേഷ്ഠ പത്നി മാതാവിനു സമമാണ്. രാവണൻ ജ്യേഷ്ഠൻ പിതൃ സമനും.. വിശ്രവസ് ഉപേക്ഷിച്ച അമ്മയെയും അനുജന്മാരെയും സംരക്ഷിച്ചു സ്നേഹിച്ചു പരിപാലിച്ച , രാജ്യവും സമ്പത്തും അധികാരവും ഐശ്വര്യവും നൽകിയ ജ്യേഷ്ഠൻ. “ശ്രീജിതനായ രാവണൻ”.. ജ്യേഷ്ഠനെ ആര്യനായ ഒരുവന് വേണ്ടി ഞാൻ ഉപേക്ഷിച്ചു.

ജ്യേഷ്ഠൻ രാവണൻ അവസാന ശ്വാസത്തോടെ മിഴികൾ അടച്ചത് തന്നെ നോക്കികൊണ്ടാണ്. എന്തായിരുന്നു അപ്പോൾ കണ്ണുകളിൽ കണ്ടത് ? ശാപത്തിന്റെ ഒരു ലാഞ്ജന പോലും ഉണ്ടായിരുന്നില്ല.  കണ്ണുകളിൽ നിറഞ്ഞു നിന്നത് സ്നേഹവും വാത്സല്യവും മാത്രമായിരുന്നു. ജ്യേഷ്ഠൻ അവസാനമായി പറഞ്ഞത് ‘‘പ്രിയ വിഭീഷണാ, നീയാണ് രാമന് എന്റെ മരണത്തിന്റെ രഹസ്യം പറഞ്ഞു കൊടുത്തതെന്നു ആരും അറിയേണ്ടഒരു ആര്യന് എത്ര ശ്രെമിച്ചിട്ടും       എന്നെ ഒറ്റയ്ക്ക് വധിക്കാനായില്ലല്ലോ… അതിനു ഒരു അസുരന്റെ സഹായം തന്നെ വേണ്ടി വന്നല്ലോ… അതും സ്വന്തം അനുജന്റെ”...                     അവസരത്തിലും ജ്യേഷ്ഠൻ എന്നെ സ്നേഹിച്ചിരുന്നു. ഞാൻ അത് അർഹിക്കുന്നില്ലെങ്കിൽ പോലും... ഏത് ഗംഗയിൽ സ്നാനം ചെയ്താലാണ് പാപം തീരുക.. ഇല്ലാ തീരില്ല... ജൻമം അത് തീരില്ല. ഉമിത്തീയിൽ നീറുന്നപോലെ ജീവിതകാലം മുഴുവൻ ഇത് നീറികൊണ്ടിരിക്കും.

                                                         മാ  നിഷാദ  .. !!

 

 

 

രാഹുൽ സാഗര.

വർക്കല                                                                                                 Rahulsagara

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

രാഹുൽ ശിവൻ .അച്ഛൻ സദാശിവൻ നായർ, അമ്മ ഗിരിജ. തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശം. ദക്ഷിണ കാശിയായ പാപനാശത്തിന്റെയും ജനാർദ്ദനസ്വാമിയുടെയും ശിവഗിരിയുടെയും മണ്ണ്. പ്രാഥമിക വിദ്യാഭ്യാസം വർക്കല എസ് .വി യു പി എസിലും ഹൈസ്‌കൂൾ വിദ്യാഭ്യാസം ഇടവ മുസ്ലിം ഹൈസ്കൂളിലും പൂർത്തിയാക്കി . തിരുവനന്തപുരം എം.ജി കോളേജിലും കോട്ടയം എം.ജി യൂണി വേഴ്‌സിറ്റിയിലുമായി കോളേജ് വിദ്യാഭ്യാസം. ഇപ്പോൾ കടയ്ക്കാവൂർ എസ് എസ് പി ബി എ ച്ച എസ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ