പട്ടിണി പേക്കോലങ്ങൾ

മനസ്സിലേക്ക്,
ഒന്നുനോക്കുക..
നീപഠിച്ചവനാണ്.
സാമ്പത്തികം...
ഇല്ലാത്തവൻ,
മുതലാളിയാണോ..
കഞ്ഞികുടിക്കാനില്ലാത്തവൻ,
എല്ലാം തികഞ്ഞവൻ,
ആകുമൊകൂട്ടരെ .
ജാതിയില്ല മതമില്ല..
എന്നും ചൊല്ലിയാ ജനം,
സ്വയം ചെറുതാകുന്നു..
അപേക്ഷയിൽ,
മതം എഴുതുമ്പോൾ,
നമ്മെ ചെറുതാക്കുന്നത്,
നാം തന്നെ ആണോ,
സമ്പത്തിന്റെ...
അടിസ്ഥാനത്തിൽ,
വേണ്ടേ സോദരെ...
സംവരണം..
എനിക്കറിയില്ല,
കഞ്ഞികുടിക്കാനില്ലാത്തവൻ,
മരിക്കട്ടെ എന്നാണോ..
അറിയില്ല എന്തെല്ലാം..
ലോകനീതികൾ.
ജോലിയില്ലാതെ...
ഭക്ഷണത്തിനു..
വകയില്ലാതെ,
തെരുവിൽ അലയുന്നു..
ബിരുദങ്ങൾ ഉള്ള...
പട്ടിണിപേക്കോലങ്ങൾ.
ശരിയായ് വന്നീടണം,
വക്രിച്ചചിരിയുമായ്,
ജനനായകന്മാർ,
എല്ലാം ശരിയാക്കിടുവാൻ.
രാജേഷ്.സി.കെ
ദോഹ ഖത്തർ
>
എഴുത്തുകാരനെ കുറിച്ച്

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക് തിര
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login