ശംഖുപുഷ്പ്പം

ശംഖുപുഷ്പ്പം

കുളിർകാറ്റിന്റെ ചുംബനമേറ്റ ശംഖുപുഷ്പ്പം മിഴിതുറന്നു ഏതോ കരങ്ങളാൽ നുള്ളിയെടുക്കപ്പെടുമെന്നൊരു തീരാ ദുഃഖത്തോടെ, ആരുണ്ടീകുഞ്ഞുപൂവിൻ വ്യഥയറിയാൻ? മധുനുകർന്നകന്ന മധുകരമറിയുമോ? ചുംബിച്ചുണർത്തിയ തെന്നലറിയുമോ?

ഏകാകി

ഏകാകി

ഏകാകിയാമെന്റെ- ഓർമ്മകളിലൊരിഷ്ടം..... ഓടികളിക്കുന്നു. കാലമിന്നേറെ കൊഴിഞ്ഞു- പോയെങ്കിലും കൂട്ടുകാരാ നിന്നെ...... ഓർത്തെടുക്കുന്നു ഞാന്‍. മാമ്പൂ കൊഴിച്ചിട്ട് തല്ലു- വാങ്ങിച്ചതും തൊടിയിലെപൂക്കളെ നുള്ളി- നോവിച്ചതും കുങ്കുമം ചാലിച്ച് എന്നെ- ചമച്ചതും

കളവുപോയ ഹൃദയം

കളവുപോയ ഹൃദയം

അന്നു നീ മൊഴിചൊല്ലി പിരിഞ്ഞ കാട്ടുചെമ്പക ചോട്ടിലാണിന്നു - മെൻ ഹൃദയം അതുകൊണ്ടായിരിക്കാം ഇണയായി കൂടെകൂട്ടിയവളുടെ മൊഴിമൗനങ്ങളിൽ ഞാൻ ഹൃദയ ശൂന്യനായത് ഒരു സായം സന്ധ്യയില്‍ നിന്റെ മിഴിചൂടേറ്റു കറുത്തുപോയതാ- ണെന്റെ ചൊടികൾ അതുകൊണ്ടായിരിക്കാം ചിരിമറന്നൊരു പെണ്ണിന്നും അടുക്കളയോടു കലഹിക്കുന്നത് നീ

എന്റെ പ്രണയമേ

എന്റെ പ്രണയമേ

ജീവിതത്തിൻ ചില്ലുകൂടാരത്തിനുള്ളിലായ് മറവിതൻ മാറാല മാറ്റി നോക്കിടും നേരം കാണുന്നതൊക്കെയും നിറം മങ്ങിയ നിന്നോർമ്മ ചിത്രങ്ങൾ ഒരുനാളിലെൻ സ്വപ്നത്തിൻ വർണ്ണമായിരുന്നവ നിൻ ഓർമ്മകളെൻ മനസ്സിനെ മഥിച്ചിടും നേരം ഇന്നെൻ നിദ്രപോലുമെന്നെ വിട്ടകന്നിടുന്നുവോ ഇനിയെൻ അരികിലണയാൻ കഴിയാത്തൊരെൻ പ്രണയമേ എന്

പനിനീർച്ചെടി

പനിനീർച്ചെടി

ഒരുനാളിലെൻ ഏകാന്തതയുടെ താഴ്വരയിൽ നിൻ പേരുചൊല്ലിച്ചു ഞാനൊരു പനിനീർച്ചെടി നട്ടു. എന്നിലെ സ്നേഹത്തിന് വളമേകി എൻ ജീവരക്തത്താൽ ..........

മനസ്സ്

മനസ്സ്

ഏകാന്തമെൻ മനോവീഥിയിൽ ചിറകടിച്ചു പിടയുന്ന രാജഹംസം കാറ്റും കോളും നിറഞ്ഞോരീ തുലാവര്ഷ സന്ധ്യയിൽ വേദന സഹിയാതെ മൂകം വിതുമ്പുന്നു

ഭൂമിദേവി

ഭൂമിദേവി

ഭൂമിദേവിയെ പ്രണയിച്ചൊരാ നക്ഷത്ര കുമാരനെന്നപോൽ മറഞ്ഞിരിക്കുന്നു ഞാനുമൊരു താരകമായീയാകാശ വീഥിയിൽ... രാവിന്റെ നേർത്ത നിഴലുകൾ ഭൂമിയെ തൊട്ടുണർത്തുമ്പോൾ നാണത്താൽ പുളകിതയാമൊരു ദേവിയെപ്പോലെയോ നീയും... രാവേറെയായിട്ടും നിൻ മിഴികളിൽ മിന്നിത്തെളിഞ്ഞീടുന്നത് ലജ്ജയോ വിരഹനൊമ്പരത്താൽ പിടയുന്ന മനസ്സിന്റ

കർമ്മഫലങ്ങളുടെ പിൻതുടർച്ചാ

കർമ്മഫലങ്ങളുടെ പിൻതുടർച്ചാ

വിജയങ്ങളുടെ കണക്കെടുപ്പിലൊ ന്നാമനായിട്ടും തോറ്റുപോകുന്ന ചിലരുണ്ട് കർമ്മഫലങ്ങളുടെ കൈയ്പ്പുനുണ ഞ്ഞവർ വേട്ടക്കാരന്‍ ഇരയാകുന്ന ഇന്ദ്രജാ ലം വിജയികൾ പരാജയപ്പെടുന്ന മാജി ക്കൽ റിയാലിസം അച്ഛനും അമ്മയും വിജയിച്ചവര - ത്രേ ഞാന്‍ ജനിച്ചനാൾ , അനുജത്തി ഡോക്ടറായനാൾ അനുജൻ കാറുവാങ്ങി ശരവേഗം വന്നനാൾ

പകലുറക്കത്തിൽ സംഭവിക്കുന്നത്

പകലുറക്കത്തിൽ സംഭവിക്കുന്നത്

സ്വപ്നരഥമേറി ആയിരമശ്വമേധം ജയിച്ചവനാണ് ഞാന്‍ നിദ്രയിലാഴ്ന്നു നിശബ്ദമൊരായിരം പോർമുഖം തീർക്കുവോൻ കർമ്മപഥങ്ങളിലുഷ്ണ്ണ മേഘങ്ങ- ളായി വെന്തുമരിച്ചൊരെന്നോമൽ കിനാവുകൾ.........,, നിദ്രപൂകുന്ന നേരത്തു നിലാവിന്റെ സ്വപ്നരഥമേറി തിരികെ പിടിക്കു- വോൻ പൂർവ്വദേശത്തിന്റെ പച്ചയിൽ..,നന്മ- യിൽ പേരെഴുതാതെ ഭാഗഭാക്കാ

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിന്റെ നാനാർത്ഥങ്ങൾ

പ്രണയത്തിനു നാനാർത്ഥങ്ങൾ പലതാണ്. അനുഭവങ്ങളിൽ നിന്നും ഉരുത്തി രിഞ്ഞവ. ഒന്ന് ഒന്നിനോടു ചേര്‍ന്നു പോകില്ല ഗുണത്തിലും ഫലത്തിലും പ്രണയം മധുരിച്ചവരുണ്ടാകാം ഇതിഹാസങ്ങൾ ജീവന്‍ കൊടു ത്തവർ. നിങ്ങളില്‍ ചിലരുണ്ട് ...........? സ്വപ്നങ്ങള്‍ സ്വന്തമാക്കിയവർ അനശ്വര പ്രണയ കാവ്യങ്ങളാടി തിമിർത്തവർ

entesrisht loading

Next page