ഉദകക്രീയ

ഉദകക്രീയ

അവിടെ അവർ വർഷങ്ങളായി മരിച്ചുപോയ അച്ഛന് വേണ്ടി ഉദകക്രീയകൾ ചെയ്തുകൊണ്ടേയിരുന്നു.   പക്ഷെ, അയാൾ ഇപ്പോഴും നരകത്തിലെ  കെട്ടുപോകാത്ത തീപ്പൊയ്കയിൽ വെന്തുരുകുകയാണ്, ഒരുതുള്ളി വെള്ളം പോലും കിട്ടാതെ...!   - രഞ്ജിത്കുമാർ. എം

ജീവനം, അതിജീവനം

ജീവനം, അതിജീവനം

ഇതൊരു വേപ്പിന്റെ കഥ. ഒരു പാവം ആര്യവേപ് ന്റെ കഥ. പുതിയ മാളികയിലേക്ക് പറിച്ചു നട്ടിട്ടും ലെവലേശം നീരസം കാണിക്കാതെ നന്ദിയോടെ വളർന്ന അവൾ; അതോ അവനോ.   വളർന്നു വളർന്നു കുട പോലെ പച്ചപ്പ്‌ വിരിച്ചനിന്നിരുന്ന ആര്യവേപ്പ്. 'അമ്മ നട്ടുവളർത്തിയ നാട്ടിന്പുറത്തുകാരി വേപ്പ്.  ആ നഗരമധ്യത്തിൽ തലയെടുപ

കപ്പലണ്ടി

കപ്പലണ്ടി

ഉന്തുവണ്ടിയിൽ നിന്നും 10 രൂപ കൊടുത്തു ഒരു പൊതി കപ്പലണ്ടി വാങ്ങി. പൊതിയഴിച്ചു നോക്കിയപ്പോഴാ അതിന്റെ കമ്പോളവിലയുടെ മൂല്യഘടന മനസ്സിലായത്...രണ്ടു രൂപക്കുള്ള കപ്പലണ്ടിയും ബാക്കി എട്ടുരൂപക്ക് ഏതോ വിലകൂടിയ മാഗസിന്റെ പേപ്പറും.   - രഞ്ജിത്കുമാർ. എം

ഓർമ്മകൾ

ഓർമ്മകൾ

കണ്ണുനീരിനു മറവിലെ പുഞ്ചിരി, നാളെയുടെ പുതു നാമ്പുകളായി മനസ്സിൽ പൊട്ടി മുളക്കുമ്പോൾ ഇന്നലെകളിലെ നോവിന്റെ നൊമ്പരങ്ങളെ സുഖമുള്ള വേദനയായി താലോലിക്കാൻ ആ നോവിൽ അലിഞ്ഞു ചേരാൻ

സ്നേഹം

സ്നേഹം

ഒരു ജന്മം മുഴുവൻ കാത്തിരുന്നു കിട്ടുന്ന സ്നേഹത്തിനു പെട്ടന്ന് കിട്ടുന്ന സ്നേഹത്തെക്കാൾ മാധുര്യവും ആഴവും പരപ്പും ഉണ്ടാകും. ക്ഷണികമായ ജീവിതം പോലെ വീണുടയുകയില്ല . - പ്രഷാദ് പാറയിൽ 

സുന്ദരി

സുന്ദരി

ഉറങ്ങിക്കിടക്കുന്ന സുന്ദരിയെ പതുക്കെയെടുത്ത് കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ രമേഷ് കരയുന്നുണ്ടായിരുന്നു... അതവളുടെ മുഖത്തു വീഴാതിരിയ്ക്കാൻ തന്റെ കണ്ണുകളയാൾ മുകളിലേയ്ക്കുയർത്തിപ്പിടിച്ചു...

ഉപജാപം

ഉപജാപം

ഓരോ സെക്കന്റിലും എന്തെല്ലാം കാഴ്ചകളാണിങ്ങനെ പിന്നോട്ട് പൊയ്ക്കൊണ്ടിരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കവെ തൊട്ടടുത്തിരിയ്ക്കുന്ന മദ്ധ്യവയസ്കന്റെ ഫോൺ ചിലമ്പിച്ചു... ആ.... അതെ ബാലൻ തന്നെ...

പാറു

പാറു

അമ്മാവന്റെ 'മകൾ' പാറുവായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെയൊരേയൊരു കൂട്ടുകാരി.... ഓർമ്മ വച്ച കാലം മുതൽ അവളെന്റെ കൂടെയുണ്ടായിരുന്നു... എന്നേക്കാളൊരുപടി മൂപ്പുണ്ടെങ്കിലും പേരുവിളിയ്ക്കുന്നതായിരു

ഓർമ്മയിൽ ഇന്നും മായാതെ

ഓർമ്മയിൽ ഇന്നും മായാതെ

ഒരു ഇരുപതു വർഷം മുൻപുള്ള ഓർമ്മ. അന്ന് വിമൻസ് കോളേജിൽ പഠിച്ചിരുന്ന കാലം. തുടർച്ചയായി മൂന്നാം തവണയും മാഗസിൻ എഡിറ്റർ ആയി വിലസിയിരുന്ന ആ നാളുകൾ. വലിയ അഭിമാനമായിരുന്നു മനസ്സിൽ, കാരണം കോളേജിന്റെ കണ്ണിലുണ്ണിയും സ്നേഹഭാജനവുമായിരുന്നു ഞാൻ. കൂടാതെ സിസ്റ്റർ ചാൾസിന്റെയും സ

അൽഷിമേഴ്‌സ്

അൽഷിമേഴ്‌സ്

അമ്മയുടെ മരണത്തിനു ശേഷം, മറവി രോഗം ബാധിച്ച അച്ഛനെ മക്കൾ എല്ലാവരും ചേർന്ന് വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി. അതിനുശേഷം അവർ ആരും അച്ഛനെ അന്വേഷിച്ചു അങ്ങോട്ടേക്ക് പോയിട്ടെ ഇല്ല.   "അൽഷിമേഴ്‌സ് ബാധിച്ചത് ആർക്കാണോ ആവോ !"   -രഞ്ജിത്കുമാർ.എം

entesrisht loading

Next page