User Image

Vyshakh Vengilode

Verified User
Job: Writer/Graphic-Web designer Position: Writer/Graphic-Web designer

വൈശാഖ് വെങ്കിലോട്, ജനിച്ചതും വളർന്നതും കണ്ണൂർ ജില്ലയിലെ വെങ്കിലോട് എന്ന നേരും നന്മയുമുള്ള കൊച്ചു ഗ്രാമത്തിലാണ്. അമ്മ ശ്രീജ. പ്രാഥമിക വിദ്യാഭ്യാസം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലും എസ് എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂളിലുമായി പൂർത്തിയാക്കി, ഇപ്പോൾ കണ്ണൂർ എസ് എൻ കോളേജിൽ ബി എ പൊളിറ്റിക്കൽ സെയിൻസ് ബിരുദ വിദ്യാർത്ഥിയായി ഉപരിപഠനം ചെയ്തു കൊണ്ട് വിസ്സ് ഇൻഫോ സിറ്റംസ്‌ എന്ന ഐ ടി കമ്പനിയിൽ ഗ്രാഫിക് ഡിസൈനർ ആയി ജോലി ചെയ്യുന്നു. പഠനവും ജോലിയുമായി മുന്നോട്ടു പോകുമ്പോഴും സാഹിത്യവും വായനയും എഴുത്തും ആത്മാവായി കൊണ്ട് നടക്കുന്നു. കലോത്സവ വേദികളും, സാഹിത്യ സദസ്സുകളും, അധ്യാപകരും, സുഹൃത്തുക്കളും, രക്ഷിതാക്കളും, നാട്ടുകാരും പിന്നെ ഗ്രാമത്തിന്റെ ആത്മാവുറങ്ങുന്ന വായനശാലകളും സ്വന്തം അഭിരുചികൾക്ക് വെള്ളവും വളവുമേകി. വീടിന്റെ തൊട്ടടുത്തുള്ള ഗ്രാമോദ്ധാരണ വായനശാല ജീവിതത്തിന്റെ താളുകളിൽ സാഹിത്യത്തിൻറെ സ്വർണ്ണ ലിപികൾ വരച്ചു തന്നു. കവിതകളാണ് കൂടുതലായും എഴുതാറുള്ളത്. ചിന്തിപ്പിക്കുന്ന, പ്രചോദനമേകുന്ന ചെറിയ എഴുത്തുകളും ഫേസ്ബുക് പോലെയുള്ള നവമാധ്യമങ്ങൾ വഴി എഴുതാറുണ്ട്.


Social Contacts